Connect with us

Diet & Nutrition

പാല് മുതല്‍ മത്സ്യം വരെ; സ്ത്രീകള്‍ക്ക് ആരോഗ്യവും യുവത്വവും നിലനിര്‍ത്താന്‍ ഏഴ് സൂപ്പര്‍ ഫുഡുകള്‍

Published

on

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകള്‍ ഏറെ തിരക്കിലാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകള്‍. അവര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ജോലിയെയും ഒരേ സമയം പരിപാലിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ അവഗണിക്കുകയാണ് പതിവ് . എന്നാല്‍ പതിവ് ചുമതലകള്‍ നിറവേറ്റാന്‍ ആരോഗ്യം നിലനിര്‍ത്തേണ്ടതുണ്ടെന്നും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം എന്നുമുള്ള കാര്യങ്ങള്‍ മറന്നു പോകരുത്.

സ്ത്രീകളള്‍ക്ക് ആരോഗ്യകരവും പോഷകകരവുമായ ജീവിതം നയിക്കാന്‍ ഏറ്റവും മികച്ചതായ ചില സൂപ്പര്‍ ഫുഡുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പാല്‍: സ്ത്രീകള്‍ ഭക്ഷണത്തില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.. പാലില്‍ വിറ്റാമിന്‍ ഡിയും കാല്‍സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡി ശരീരത്തിലേക്ക് കാല്‍സ്യം എത്തിക്കാന്‍ സഹായിക്കുന്നു.

തക്കാളി: ഇത് സ്ത്രീകള്‍ക്ക് ഒരു സൂപ്പര്‍ ഫുഡായി കണക്കാക്കപ്പെടുന്നു. സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന ലൈക്കോപീന്‍ എന്ന പോഷകം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ തക്കാളിയില്‍ ധാരാളമുണ്ട്. തക്കാളി ചര്‍മ്മത്തെ ആരോഗ്യകരമാക്കുകയും പ്രായമാകുന്നത് തടയുകയും ചെയ്യുന്നു.

ബീന്‍സ്: ഹൃദ്രോഗം, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ധാരാളം പ്രോട്ടീനും നാരുകളും നിറഞ്ഞതാണ് ബീന്‍സ്. അവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ബീന്‍സ് കഴിക്കുന്നതു ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.

സോയാബീന്‍: പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ സോയാബീന്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ചേര്‍ക്കണം. സോയാബീന്‍, ടോഫു തുടങ്ങിയ സോയാബീന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കാം.

തൈര്: സ്ത്രീകള്‍ തൈരോ കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ടോ ദിവസവും കഴിക്കണം. നിരവധി പഠനങ്ങളില്‍, തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. ഇത് അള്‍സര്‍, യോനിയിലെ അണുബാധ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, മാത്രമല്ല എല്ലുകളെ ശക്തിപ്പെടുത്താനും ഇത് ആവശ്യമാണ്.

മത്സ്യം: നിങ്ങള്‍ ഒരു നോണ്‍ വെജിറ്റേറിയന്‍ ആണെങ്കില്‍, മത്സ്യം നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. സ്ത്രീകള്‍ നിര്‍ബന്ധമായും സാല്‍മണ്‍, മത്തി, അയല എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മത്സ്യത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ചര്‍മ്മ പ്രശ്‌നങ്ങള്‍, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, സന്ധി വേദന, വീക്കം എന്നിവ കുറയ്ക്കാന്‍ മത്സ്യം സഹായിക്കും.

ബെറികള്‍: സ്ത്രീകളുടെ ആരോഗ്യത്തിന് ബെറികള്‍ വളരെ നല്ലതാണ്. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബെറികളില്‍ കാന്‍സറിനെ ചെറുക്്കുന്ന പോഷകങ്ങളുണ്ട്. ഇവ സ്തന, വന്‍കുടല്‍ കാന്‍സറില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നു. സരസഫലങ്ങളാായ ഇവയില്‍ വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതാണ്. മൂത്രനാളിയിലെ അണുബാധ അകറ്റാനും ബെറികള്‍ ഏറെ ഗുണം ചെയ്യും.

 

Diet & Nutrition

പ്രോട്ടീന്‍ ഷേയ്ക്കുകള്‍ vs പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍; ഏത് തിരഞ്ഞെടുക്കണം?

Published

on

ലോകമെമ്പാടുമുള്ള ഫിറ്റ്‌നസ് പ്രേമികളുടേയും പോഷകാഹാര വിദഗ്ധരുടേയും ഇടയിലുള്ള ഏറ്റവും ചര്‍ച്ചാവിഷയമായ വിഷയങ്ങളില്‍ ഒന്നാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണോ അതോ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതാണോ ഫലപ്രദമെന്നത്.എന്നിരുന്നാലും, പ്രോട്ടീന്‍ അങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പ്രോട്ടീന്‍ കുടിക്കുന്നതും തമ്മിലുള്ള തിരഞ്ഞെടുപ്പ് വ്യക്തിഗത ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍, ഭക്ഷണ നിയന്ത്രണങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് സംൂന്ധിച്ച് ചിക്ന്യൂട്രിക്സിലെ പോഷകാഹാര വിദഗ്ധയായ ആര്‍ച്ചി ഗാര്‍ഗ് തന്റെ വിദഗ്ധ അഭിപ്രായം വാര്‍ത്ത ഏജന്‍സിയായ ഐ എ എന്‍ എസുമായി പങ്കിട്ടിരുന്നു. ഇവ നിങ്ങളെ ഇത് സംബന്ധിച്ച ശരിയായ തിരഞ്ഞെടുപ്പിന് സഹായിക്കും.

ശരാശരി ദൈനംദിന ആവശ്യകത:

ഒന്നാമതായി, ഓരോ വ്യക്തിയുടേയും ശരാശരി പ്രതിദിന പ്രോട്ടീന്‍ ആവശ്യകത മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സ്വാഭാവികമോ കൃത്രിമമോ ആയ ഏതെങ്കിലും രൂപത്തിലുള്ള പ്രോട്ടീന്‍ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് വളരെ അത്യാവശ്യമാണ്. പ്രോട്ടീന്റെ ദൈനംദിന ആവശ്യകത പ്രായം, ഭാരം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനത്തിന്റെ തോത് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, മുതിര്‍ന്നവര്‍ക്ക് ഇത് 46-63 ഗ്രാമിനു ഇടയിലാണെന്നും പറയാം

പോഷകാഹാര പ്രൊഫൈല്‍:

സ്വാഭാവിക പ്രോട്ടീന്‍ സ്രോതസ്സുകളും പ്രോട്ടീന്‍ സപ്ലിമെന്റുകളും (പൗഡറുകള്‍, ജ്യൂസുകള്‍, ഷേക്കുകള്‍) രണ്ടും സമ്പൂര്‍ണ്ണ പ്രോട്ടീനുകളാണ്. എന്നിരുന്നാലും, ഇവയില്‍ അടങ്ങിയിരിക്കുന്ന മറ്റുള്ള പോഷകാഹാരം തികച്ചും വ്യത്യസ്തമാണ്. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒരൊറ്റ മാക്രോ ന്യൂട്രിയന്റാണ്. അവ 18-25 ഗ്രാം പ്രോട്ടീന്‍, കൊഴുപ്പ്, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയതാണ്. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ഇല്ല. കാരണം അവയെല്ലാം പ്രോസസ്സ് ചെയ്യപ്പെട്ടുപോകുന്നു. എന്നിരുന്നാലും, പ്രകൃതിയില്‍ നിന്നും പ്രോട്ടീന്‍ മാത്രമായി ലഭിക്കുന്നില്ല എന്നതിനാല്‍ മൈക്രോ ന്യൂട്രിയന്റ് അനുഗ്രഹമായി വേണം കരുതാന്‍

സ്വാഭാവിക പ്രോട്ടീനുകള്‍:

പ്രകൃതിദത്ത പ്രോട്ടീനുകളില്‍, മാക്രോ (പ്രോട്ടീനുകളും കൊഴുപ്പുകളും) മൈക്രോ (വിറ്റാമിനുകളും ധാതുക്കളും) പോഷകങ്ങളുടെ സമതുലിതമായ മിശ്രിതം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ടിഷ്യൂകളുടെ അറ്റകുറ്റപ്പണികള്‍, ഭാരം നിലനിര്‍ത്തുക, ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുക തുടങ്ങി നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഇത് സഹായകമാകുന്നു. മസിലുകളുടെ വളര്‍ച്ചക്ക് ആവശ്യമായ നല്ല കൊഴുപ്പുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പ്രോട്ടീന്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്നും ലഭിക്കുന്നു. എന്നിരുന്നാലും, ചിലപ്പോള്‍ അവ എല്ലാ അവശ്യ അമിനോ ആസിഡുകളും നല്‍കിയേക്കില്ല. കൂടാതെ, ചില പ്രകൃതിദത്ത പ്രോട്ടീന്‍ സ്രോതസ്സുകള്‍ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ സസ്യാഹാരികള്‍ക്കു അനുയോജ്യമായ ഒന്നാകില്ല.

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍:

എല്ലാ പ്രോട്ടീന്‍ സപ്ലിമെന്റുകളും കൃത്രിമ സ്രോതസ്സുകളാണ്, അവ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ആവശ്യമായ അളവില്‍ നല്‍കുന്നു. പ്രോട്ടീന്‍ ജ്യൂസുകള്‍ പോലുള്ള ദ്രാവക രൂപങ്ങള്‍ പ്രോട്ടീന്‍ ആഗിരണം ചെയ്യാനും ദഹിപ്പിക്കാനും എളുപ്പമാണ്. കൂടാതെ, ഈ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദവും തല്‍ക്ഷണം കഴിക്കാവുന്നതുമാണ്. എന്നിരുന്നാലും, മിക്ക പ്രോട്ടീന്‍ സപ്ലിമെന്റുകളിലും ശരീരത്തിന് ഹാനികരമായ കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ സപ്ലിമെന്റുകളുടെ ദീര്‍ഘകാല ഉപയോഗം ദഹനപ്രശ്നങ്ങള്‍, ഓക്കാനം, വയറിളക്കം തുടങ്ങിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. അതിനാല്‍, അംഗീകൃതവും വിശ്വസനീയവുമായ ബ്രാന്‍ഡ് മുഖേന പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

പ്രോട്ടീന്‍ ഷേയ്ക്കുകളും പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ മസിലുകളുടെ വളര്‍ച്ചക്ക് മാത്രമെ സഹായിക്കൂ എന്ന് മിക്ക ആളുകളും തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ദൈനംദിന പ്രോട്ടീന്‍ ഉപഭോഗം നിറവേറ്റാന്‍ സഹായിക്കുമെന്നത് വലിയൊരു നേട്ടമാണ്. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എല്ലാവര്‍ക്കും ആവശ്യമായി വരണമെന്നില്ല, എന്നാല്‍ ഭക്ഷണത്തിലൂടെ മാത്രം നിങ്ങള്‍ക്ക് ആവശ്യയമായ പ്രോട്ടീനുകള്‍ ശരീരത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുമ്പോള്‍ മാത്രമാണിത്. ശരീരഭാരം നിലനിര്‍ത്താനും മസിലുകളുടെ വളര്‍ച്ചക്കും ആരോഗ്യം നിലനിര്‍ത്താനും പ്രോട്ടീന്റെ സ്വാഭാവിക സ്രോതസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാ ഫിറ്റ്‌നസ് ലക്ഷ്യങ്ങളും നേടാനും മികച്ച ആരോഗ്യം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രധാനമാണ്.

Continue Reading

Diet & Nutrition

carb foods|മസിലുകള്‍ക്ക് കരുത്തേകാന്‍ ഈ അഞ്ച് കാര്‍ബോകളെ കൂടെക്കൂട്ടാം

Published

on

കാലാകാലങ്ങളായി ഭാരം വര്‍ധിപ്പിക്കുമെന്ന പഴി കേട്ടുകൊണ്ടിരിക്കുകയാണ് കാര്‍ബോ എന്നറയിപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍. ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ശരീരഭാരം കുറയ്ക്കുന്നതിനും മസിലുകളുടെ വളര്‍ച്ചക്കുമായി കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് 10 മുതല്‍ 30 വരെ എന്ന അനുപാതത്തിലുള്ള ലീന്‍ മസിലുകള്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍
കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുന്നത് ഏറെ പ്രധാനമാണ്എത്ര പ്രധാനമാണെന്ന് നിങ്ങളോട്
പറയാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്! നിങ്ങളുടെ പേശി നേട്ട യാത്രയില്‍
കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുന്നത് പ്രധാനമായിരിക്കുന്നത്
എന്തുകൊണ്ടാണെന്ന് നോക്കാം.

എന്താണ് കാര്‍ബോഹൈഡ്രേറ്റ്?

കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസിന്റെ ഒരു രൂപമാണ്. അവ നമ്മുടെ
ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവിടവുമാണ്. ആരോഗ്യകരവും
അനാരോഗ്യകരവുമായ ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍
അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാം ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ചിപ്സ്, കുക്കീസ്, കേക്ക് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍
കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണെങ്കിലും അവ നിങ്ങളെ തടി കൂട്ടും.
മധുരക്കിഴങ്ങ്, ക്വിനോവ , ഓട്സ്, ജോവര്‍, അരി മുതലായവയില്‍
ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

മസിലുകളുടെ വളര്‍ച്ചക്ക് കാര്‍ബോഹൈഡ്രേറ്റ്
എങ്ങനെ സഹായിക്കുന്നു?

1) കാര്‍ബോഹൈഡ്രേറ്റുകള്‍ നമ്മുടെ പേശികളിലും കരളിലും ഗ്ലൈക്കോജന്‍
ആയി സംഭരിക്കുന്നു. ഇത് നിങ്ങളുടെ പേശികള്‍ക്ക് ഇന്ധനമായി
പ്രവര്‍ത്തിക്കുന്നു.
2) സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ (ക്വിനോവ, മധുരക്കിഴങ്ങ്, ഓട്സ്
മുതലായവ) രക്തത്തില്‍ പ്രവേശിക്കാന്‍ കൂടുതല്‍ സമയമെടുക്കും, വ്യായാമം
ചെയ്യുമ്പോള്‍ സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.

3) അവ നിങ്ങളെ കൂടുതല്‍ നേരം വിശപ്പ് രഹിതരായി നിലനിര്‍ത്തുകയും
നിങ്ങളുടെ ആസക്തി കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള
സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മസിലുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ 5
കാര്‍ബോഹൈഡ്രേറ്റുകള്‍

1)ചോറ്
ഗോതമ്പ് റൊട്ടിയെ അപേക്ഷിച്ച് അരി നമ്മുടെ വയറിന് കുറച്ചുകൂടി അനുയോജ്യമാണ്. അവയില്‍ കലോറി കുറവാണ്, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍
കൂടുതലാണ്, ഇത് ജിമ്മിലെ കടുത്ത വര്‍ക്ക്ഔട്ട് ദിനചര്യയ്ക്ക് ശേഷം
നിങ്ങളെ സ്വയം ഊര്‍ജസ്വലമാക്കാനുള്ള മികച്ച ഭക്ഷണമാക്കി മാറുന്നു.
2) ജോവര്‍
സോര്‍ഗം എന്നറിയപ്പെടുന്ന ജോവര്‍ പല തരത്തില്‍ ഗോതമ്പിനെക്കാള്‍
മികച്ചതാണ്. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഗ്ലൂറ്റന്‍ ഫ്രീയാണ്.
ഉയര്‍ന്ന പ്രോട്ടീനും ഇരുമ്പ് നിറഞ്ഞതുമാണ്. ഈ ഗുണങ്ങളെല്ലാം നമ്മുടെ
ദഹനവ്യവസ്ഥയെ മികച്ചതാക്കുക മാത്രമല്ല, പേശികളുടെ വളര്‍ച്ചയെ
ത്വരിതപ്പെടുത്താനുള്ള ഒരു തികഞ്ഞ ഭക്ഷണം കൂടിയാണ്.
3) ക്വിനോവ
ക്വിനോവ ഒരു പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.
ഭക്ഷണത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇത് ദിവസം മുഴുവന്‍
കര്‍മ്മനിരതരാകാന്‍ നിങ്ങളെ സഹായിക്കുന്ന ഊര്‍ജം പ്രദാനം ചെയ്യുന്നു. ഇത്
നമ്മെ കൂടുതല്‍ നേരം വിശപ്പ് രഹിതരായി നിലനിര്‍ത്തുകയും ഒരു ദിവസം
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
4)ഓട്സ്
വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ
നിറഞ്ഞ ഓട്‌സ് പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. വ്യായാമത്തിന്
മുമ്പുള്ള ലഘുഭക്ഷണമായി നിങ്ങള്‍ക്ക് ഓട്സ് ഷേക്ക് കഴിക്കാം, കാരണം
ഇത് നിങ്ങളെ വര്‍ക്ക്ഔട്ട് സെക്ഷനിലുടനീളം ഊര്‍ജ്ജസ്വലമായി
നിലനിര്‍ത്തും.
5) മധുരക്കിഴങ്ങ്
ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കുപ്രസിദ്ധമാണ്,
ഇത് സത്യത്തില്‍ നിന്ന് വളരെ അകലെയാണ്. ഉരുളക്കിഴങ്ങിലും
മധുരക്കിഴങ്ങിലും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇതും മസില്‍ വളര്‍ച്ചക്കായി നിങ്ങളെ സഹായിക്കും.

 

Continue Reading

Diet & Nutrition

Oats| ഓട്സ് തിരഞ്ഞെടുക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ മറക്കല്ലെ

Published

on

ഏത് പ്രായക്കാര്‍ക്കും ഏത് രോഗമുള്ളവര്‍ക്കും കഴിക്കാന്‍ പൊതുവെ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഓട്സ്. ശരീര ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്ന പലരും ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. യൂറോപ്യന്‍ നാടുകളിലും അമേരിക്കന്‍ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയില്‍ സോഡിയം നന്നെ കുറവാണ്.ഓട്സില്‍ കൂടുതല്‍ എനര്‍ജി കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. 66% കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്സില്‍ 11% വും നാരുകളാണ്. ഓട്സിന്റെ ഒട്ടുമിക്ക ഗുണങ്ങള്‍ക്കും കാരണം ഇവയിലെ നാരുകളില്‍ ഒന്നായ ബീറ്റ ഗ്ലൂക്കനാണ്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഓട്സിന് കഴിയുമെന്നതിനാല്‍ ഫിറ്റ്നസ് ഫ്രീക്കുകളായ പലരുടേയും ഇഷ്ട വിഭവമാണിത്. ബീറ്റ ഗ്ലൂക്കന് ജെല്‍ പോലെയുള്ള സൊല്യൂഷന്‍ ഉണ്ടാക്കാനുള്ള കഴിവാണ് അമിത വിശപ്പിനെ അകറ്റുന്നത്. ഓട്സ് ധാന്യത്തില്‍ 2.3 85% വരെ ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്.ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്

എന്നാല്‍, ഏതു തരം ഓട്സ് തിരഞ്ഞെടുക്കണം എന്നും അത് ഏതൊക്കെ രീതിയില്‍ പാകം ചെയ്യുമ്പോഴാണ് നമ്മുടെ ആരോഗ്യത്തിന് ഗുണപ്രദമാകുന്നത് എന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.ഓട്സിനെ പ്രധാനമായും നാലായി തരം തിരിക്കാം. ഇന്‍സ്റ്റന്റ് ഓട്‌സ്, റോള്‍ഡ് ഓട്‌സ്, സ്റ്റീല്‍കട്ട് ഓട്‌സ്, ഹോള്‍ ഗ്രോട്ട് ഓട്‌സ്

1. ഇന്‍സ്റ്റന്റ് ഓട്‌സ്

ഏറെ പ്രോസസ് ചെയ്തതും തവിട് കുറവുള്ളതുമാണ്. എന്നാല്‍ അവയാണ് നമ്മുടെ വിപണിയില്‍ അധികമായി ലഭിക്കുന്നതും പാചകം ചെയ്യാന്‍ എളുപ്പമുള്ളതും.

2. റോള്‍ഡ് ഓട്‌സ്

മീഡിയം ലെവലില്‍ പ്രോസസ് ചെയ്‌തെടുക്കുന്നതാണ് റോള്‍ഡ് ഓട്‌സ്.ഇന്‍സ്റ്റന്‍ഡ് ഓട്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് പോഷകമൂല്യം കൂടുതലാണ്.

3. സ്റ്റീല്‍ കട്ട് ഓട്‌സ്ഗ്രോട്ട് ഓട്‌സ്

മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുറിക്കുമ്പോള്‍ ഐറിഷ് ഓട്‌സ് എന്നും അറിയപ്പെടുന്ന സ്റ്റീല്‍ കട്ട് ഓട്‌സ് ലഭിക്കുന്നു. സ്റ്റീല്‍ കട്ട് ഓട്‌സ് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. മറ്റ് രണ്ടുതരം ഓട്‌സിനെക്കാളും നാരിന്റെ അംശം ഇതില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു.

4. ഹോള്‍ ഗ്രോട്ട് ഓട്‌സ്

പ്രോസസ് ചെയ്യാത്ത ഏറ്റവും കൂടുതല്‍ പ്രോട്ടീനും തവിടും അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഓട്‌സാണ് ഹോള്‍ ഗ്രോട്ട് ഓട്‌സ്. തൊണ്ട് നീക്കംചെയ്ത മുഴുവന്‍ പരിപ്പാണ് ഗ്രോട്ട്‌സ്. അത് പാചകം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്നതുമാണ്. ഗ്രോട്ട് ഓട്‌സ് ദഹന സമയം വൈകിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയുന്നു.തവിടോടു കൂടി ഓട്‌സ് കഴിക്കുമ്പോഴാണ് പൂര്‍ണമായും അതിന്റെ പോഷക ഗുണങ്ങള്‍ ലഭിക്കുക. അതിനാല്‍ ഇനി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായ ഓട്‌സ് തിരഞ്ഞെടുക്കുക.

 ഓട്‌സ് പാചകം ചെയ്യുമ്പോള്‍

സാധാരണയായി എല്ലാവരും ഓട്‌സ് പാലിലോ വെള്ളത്തിലോ കുറുക്കി കഴിക്കുന്നതാണ് ശീലം. എന്നാല്‍ ഇങ്ങനെ കുറുക്കി കഴിക്കുമ്പോള്‍ ഇതിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉയരുന്നു. ഭക്ഷണത്തില്‍ നിന്നും നമ്മുടെ ശരീരം എത്ര വേഗത്തില്‍ ഷുഗറിനെ അഥവാ കാര്‍ബോഹൈഡ്രേറ്റിനെ വലിച്ചെടുക്കുന്നു എന്നതിന്റെ അളവാണ് ഗ്ലൈസീമിക് ഇന്‍ഡക്സ്. ഓട്സ് സാധാരണയായി ഗ്ലൈസീമിക് ഇന്‍ഡക്‌സ് വളരെ കുറവുള്ള ഒരു ഭക്ഷണ പദാര്‍ഥമാണ്. എന്നാല്‍, ഓട്‌സ് കുറുക്കി കഴിക്കുമ്പോള്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള ഒരു ഭക്ഷണമായി അത് മാറുന്നു. അതിനാല്‍ കുറുക്കിയ രൂപത്തില്‍ ഓട്‌സ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും അനുയോജ്യമായിരിക്കില്ല. അതുകൊണ്ട് ഓട്‌സ് എപ്പോഴും പലതരം വിഭവങ്ങളായി പാകം ചെയ്യുന്നതായിരിക്കും ഉത്തമം. ഓട്‌സ് കൊണ്ടുള്ള ഇഡ്ഡലി, ദോശ, പുട്ട്, ഉപ്പുമാവ് ഇവയെല്ലാം പ്രഭാതഭക്ഷണമായി ഉള്‍പ്പെടുത്താവുന്നതാണ്.

 

Continue Reading
Advertisement

Trending

Copyright © 2022 FitnessGuruOnline.