Connect with us

Workouts

ബൈസിക്കിള്‍ ക്രഞ്ചസ്; വീട്ടില്‍ വെച്ച് കുടവയര്‍ കുറക്കാനൊരു മാര്‍ഗം

Published

on

അനാരോഗ്യകരമായ ജീവിത ശൈലി നമ്മുടെ ശരീരത്തില്‍ പലതരത്തിലാണ് പ്രതിഫലിക്കുക. ജങ്ക് ഫുഡുകളുടെ ഉപയോഗവും വ്യായാമരഹിതമായ ജീവിത രീതികളും പലപ്പോഴും നമുക്ക് സമ്മാനിക്കുക അമിത വണ്ണവും അസുഖങ്ങളുമാകും. ശരീരത്തില്‍ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്് ആദ്യം പ്രതിഫലിക്കുക വയറിലായിരിക്കും. കുടവയര്‍ കണ്ടു തുടങ്ങുമ്പോഴാണ് പലരും വ്യായാമത്തെ കുറിച്ച്് ചിന്തിച്ചു തുടങ്ങുക. ശരീരത്തില്‍ ആദ്യം കൊഴുപ്പടിയുന്നത് വയറിലാണ്. വയറില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പകറ്റി ശരീര ഭംഗി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു വര്‍ക്കൗട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. ബൈസിക്കിള്‍ ക്രഞ്ചസ് എന്നാണ് ഈ വ്യായാമ രീതിയുടെ പേര്. വീട്ടില്‍വെച്ച് തന്നെ യാതൊരു ഉപകരണങ്ങളുടേയും സഹായമില്ലാതെ പരിശീലിക്കാവുന്ന ഒരു വ്യായാമമാണിത്. വയറിലെ കൊഴുപ്പുകളെ അകറ്റി പേശികള്‍ ബലമുള്ളതാക്കാന്‍ ഏറെ സഹായിക്കുന്ന ഒരു വര്‍ക്കൗട്ടാണിത്.

വയറിലെ പേശികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ലാസിക് കോര്‍ വ്യായാമ രീതിയാണ് ക്രഞ്ചസ്. ആബ്സ്, പെല്‍വിസ്, പുറം, വയറിന്റെ വശങ്ങള്‍ എന്നിവയുടെ ചുറ്റുമുള്ള പേശികളെ പുഷ്്ടിപ്പെടുത്താന്‍ ഈ വര്‍ക്കൗട്ട് സഹായിക്കും. ക്രഞ്ചിന്റെ വ്യത്യസ്ത വ്യതിയാനങ്ങള്‍ പലരും പരിശീലിക്കാറുണ്ട്്. അത്തരം വ്യതിയാനങ്ങളിലൊന്നാണ് ബൈസിക്കിള്‍ ക്രഞ്ചസ്.

ഈ വ്യായാമം നിങ്ങളുടെ വയറിലെ പേശികളിലും വശങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഈ വ്യായാമം തെറ്റായ രീതിയില്‍ ചെയ്യുന്നത് പരുക്കുകള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ബൈസിക്കിള്‍ ക്രഞ്ചസ് ശരിയായ രീതിയില്‍ വേണം ചെയ്യാന്‍.

ബൈസിക്കിള്‍ ക്രഞ്ചസ് ചെയ്യേണ്ട വിധം

= മലര്‍ന്ന് കിടക്കുക.
=ചെവികള്‍ക്ക് പിന്നിലായി കൈകള്‍ വെക്കാം. തലയ്ക്ക് പിന്നില്‍ കൈകള്‍ കോര്‍ത്ത് പിടിക്കുകയുമാകാം.
= അരയ്ക്ക് മേല്‌പോട്ടുള്ള ഭാഗം മാത്രം ഉയര്‍ത്തുക
=വലതുകാല്‍ നീട്ടി പിടിക്കുക. ഇടതുകാല്‍ മടക്കി നെഞ്ചിന്റെ ഭാഗത്തേയ്ക്ക് കൊണ്ടുവരാം.
= ഇനി ഇടതുകാല്‍ നീട്ടുകയും വലതുകാല്‍ നെഞ്ചിനോട് ചേര്‍ത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം.
=അതായത് കിടന്നുകൊണ്ട് ഒരു സൈക്കിള്‍ ചവിട്ടുന്നത് പോലെ ചെയ്യാന്‍ ശ്രമിക്കണം.
=ഈ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ തോള്‍ഭാഗം തറയില്‍ നിന്ന് അല്പം ഉയര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.

ഈ വ്യായാമം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൈകള്‍ കൊണ്ട് കഴുത്തിന് സമ്മര്‍ദം കൊടുക്കരുതെന്നാണ്.

 

Workouts

arm fat| കൈകളിലെ കൊഴുപ്പ് കളയാം; വീട്ടില്‍ വെച്ച് ചെയ്യാവുന്ന വ്യായാമങ്ങള്‍

Published

on

കൈകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലര്‍ക്കുമൊരു പ്രശ്‌നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ജനിതക കാരണങ്ങളാലും പലരുടെയും കൈകളിലെ കൊഴുപ്പ് വര്‍ദ്ധിക്കും. ലളിതമായ ചില വ്യായാമങ്ങളിലൂടെ കൈയിലെ കൊഴുപ്പ് നമുക്ക് കുറയ്ക്കാനാകും.

പൊണ്ണത്തടിയെ വയറിലെ കൊഴുപ്പ് എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് തെറ്റായിരിക്കും. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തും കൊഴുപ്പ് നിക്ഷേപിക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യം വരുമ്പോള്‍, ആളുകള്‍ ഇതിനായി പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ കൈയിലെ തടി കുറയ്ക്കുന്ന കാര്യത്തില് ശ്രദ്ധ കുറവാണ്. കൈകള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കുമ്പോള്‍ കൈകളുടെ കൊഴുപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ശരീരം മുഴുവനോടൊപ്പം കൈകളിലെ കൊഴുപ്പും കുറഞ്ഞില്ലെങ്കില്‍, അത് അരോചകമായി കാണപ്പെടും. കൈകളിലെ കൊഴുപ്പ് കളയാനായി  വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളാണ് ഇവിടെ പറയുന്നത്.

പുഷ് അപ്പുകള്‍

പുഷ് അപ്പുകളുടെ സഹായത്തോടെ കൈകളിലെ കൊഴുപ്പ് കുറയ്ക്കാം. കൈകളിലെ കൊഴുപ്പുകള്‍ എരിച്ചു കളയാന്‍ വളരെ നല്ലൊരു വ്യായാമമാണിത്.

ഇതിനായി തറയില്‍ കമഴ്ന്നു കിടന്ന് കൈകള്‍ രണ്ടും ഇരുവശത്തായി കുത്തി, പാദങ്ങളും കൈപ്പത്തികളും തറയില്‍ അമര്‍ത്തി, കൈമുട്ടുകള്‍ നിവര്‍ത്തി ശരീരം ഉയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കണം. രണ്ട് സെക്കന്‍ഡ് ഈ നിലയില്‍ തുടര്‍ന്ന ശേഷം കൈമുട്ടുകള്‍ മാത്രം മടക്കി ശരീരം താഴ്ത്തണം. ഇത് കഴിയാവുന്ന ആവര്‍ത്തി ചെയ്യുക. കൈകള്‍ക്ക് ബലം വര്‍ധിക്കാനും കോര്‍ എരിയയെ ശക്തിപ്പെടുത്താനും ഈ വര്‍ക്കൗട്ടിന് കഴിയും

പ്ലാങ്ക്

ഇതിനായി ഒരു ബ്ലാങ്കറ്റോ മാറ്റുകളോ ഉപയോഗിക്കാവുന്നതാണ് . കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്‍ക്കുക. കൈത്തണ്ടയും കാല്‍വിരലുകളും മാത്രം നിലത്തുറപ്പിച്ച് ശരീരത്തിന്റെ മധ്യഭാഗം അല്‍പം ഉയര്‍ത്തിപ്പിടിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വളയാതെ ശ്രദ്ധിക്കുക. ഈ നിലയില്‍ എത്ര സമയം നില്‍ക്കാന്‍ പറ്റുന്നോ അത്ര നേരം നില്‍ക്കു. ദിനംപ്രതി പ്ലാങ്ക് പൊസിഷനില്‍ നില്‍ക്കുന്ന സമയവും കൂട്ടിക്കൊണ്ടുവരിക.

ബൈസപ് കള്‍സ്

ഒരു ജോഡി ഡംബില്‍സിന്റെ സഹായത്തോടെ ചെയ്യാവുന്ന ഒരു വര്‍ക്കൗട്ടാണിത്. നിന്നുകൊണ്ടോ ഒരു സ്റ്റൂളില്‍ ഇരുന്നുകൊണ്ടോ ഇത് ചെയ്യാവുന്നതാണ്.

ഡംബെല്‍സ് കൈകളില്‍ പിടിച്ചു പതിയെ താഴേക്ക് കൊണ്ടു വന്ന ശേഷം ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തുക. ഒരു തവണ ഇടതു കൈയെങ്കില്‍ അടുത്ത തവണ വലതുകൈ ഉപയോഗിച്ച് ചെയ്യുക. തുടക്കക്കാര്‍ പത്ത് വീതമുള്ള മൂന്ന് സെറ്റ് ചെയ്താല്‍ മതിയാകും.

കാര്‍ഡിയോ

പല തരത്തിലുള്ള വ്യായാമങ്ങളും കാര്‍ഡിയോയുടെ കീഴില്‍ വരുന്നു. ഓട്ടം, ചാട്ടം, സൈക്ലിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഡിയോയുടെ സഹായത്തോടെ കൈയിലെ കൊഴുപ്പ് കുറയ്ക്കാം.

 

Continue Reading

Celebrities

സ്ലോ ബേണ്‍ വര്‍ക്കൗട്ട്; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പൂജാ ഹെഗ്‌ഡെ-വീഡിയോ

Published

on

ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്‌സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി പുറത്തിറങ്ങുന്ന ഫോട്ടോകള്‍ പാപ്പരാസികള്‍ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പരിശീലനം നടത്തുന്ന ഏറ്റവും പുതിയ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പൂജ. പൂജയുടെ ആകര്‍ഷകമായ ശരീരത്തിന്‍രെ രഹസ്യം വെളിപ്പെടുത്തുന്ന വര്‍ക്കൗട്ട് വീഡിയോ ആണിത്. വീഡിയോ നിങ്ങളേയും ഏറെ പ്രചോദിതരാക്കും.

തന്റെ ശരീരത്തില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന സ്ലോ ബേണ്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ‘മന്ദഗതിയിലുള്ളതും നിയന്ത്രിതവുമായ ചലനങ്ങള്‍, അടുത്ത തവണ ഇത് പരീക്ഷിക്കൂ എന്ന കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വണ്‍ ലെഗ് ബാലന്‍സിങ് എക്‌സര്‍സൈസിനൊപ്പം സൈഡ് ലഞ്ചുകള്‍ ചെയ്തുകൊണ്ടാണ് താരം ഈ വര്‍ക്കൗട്ട് ചെയ്തു തുടങ്ങുന്നത്. ശരീരത്തിലെ എല്ലാ പേശികളും പ്രവര്‍ത്തനക്ഷമമാക്കാനും ദിനചര്യ കൂടുതല്‍ ഫലപ്രദമാക്കാനും ഈ വര്‍ക്കൗട്ട് രീതി താരത്തെ സഹായിക്കുന്നു. പരിശീലകന്റെ നിര്‍ദേശത്തിനൊപ്പമാണ് പൂജ ഇത് പരിശീലിക്കുന്നത്.

പൂജയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇന്‍സ്റ്റാഗ്രാമില്‍ നേടിയിരിക്കുന്നത്. ഉയര്‍ന്ന ഫിറ്റ്നസില്‍ നിങ്ങളുടെ ആഴ്ച അവസാനിപ്പിക്കാനും ശരീരത്തിലെ അധിക കലോറികള്‍ എരിച്ച് കളയാനും വീഡിയോ നിങ്ങളെ പ്രചോദിതരാക്കും

സ്ലോ ബേണ്‍ വ്യായാമത്തിന്റെ പ്രയോജനങ്ങള്‍:

സ്ലോ ബേണ്‍ എന്നത് സ്‌ട്രെങ്ത് ട്രെയിനിങിന്റെ ഒരു രൂപമാണ്. വളരെ സാവധാനവും സുഗമവും നിയന്ത്രിതവുമായ ലിഫ്റ്റിംഗ്, ലോറിംഗ് ചലനങ്ങളാണ് ഇതിലുള്ളത്. ഇത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കാതെ പേശികള്‍ കൂടുതല്‍ കാര്യക്ഷമമായി രൂപപ്പെടാന്‍ സഹായിക്കുകയും ഉപാപചയ(മെറ്റബോളിസം) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

 

Continue Reading

Celebrities

80 കിലോ അനായാസം ഉയര്‍ത്തി സ്‌ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന നടി ഉര്‍വശി ശര്‍മ!; വീഡിയോ വൈറല്‍

Published

on

പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന്‍ ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്‌നസ് നിലനിര്‍ത്താനായി ജിമ്മില്‍ മണിക്കൂറുകളോളം വിയര്‍പ്പൊഴുക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. കൊറോണ മഹാമാരി കാലത്തും തന്റെ ഫിറ്റ്നസിന് ഉര്‍വശി വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. നടിയെന്ന നിലയിലും കുടുംബിനിയെന്ന നിലയിലും ജീവിതം ഏറെ തിരക്ക് പിടിച്ചതാണെങ്കിലും ജിമ്മില്‍ ചിലവഴിക്കാന്‍ ഇവര്‍ എന്നും സമയം കണ്ടെത്താറുണ്ട്. അടുത്തിടെ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫിറ്റ്‌നസ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുന്ന ഫിറ്റ്നസ് പോസ്റ്റുകള്‍ പലപ്പോഴും ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്താറുണ്ട്. ഇതിനിടെയാണ് ഉര്‍വ്വശിയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് . ഉര്‍വ്വശി 80 കിലോ ഭാരം ഉപയോഗിച്ച് സ്‌ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. താരം വളരെ അനായാസമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ ഈ വീഡിയോ കണ്ട് ആരാധകര്‍ ആശ്ചര്യപ്പെടുകയാണ്. താരത്തെ അഭിനന്ദിച്ച് പലവിധ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ചിലര്‍ വീഡിയോയില്‍നിന്നും ഏറെ പ്രചോദിതരായെന്നും കമന്റ് ചെയ്യുന്നു.

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ അത്ര സജീവമല്ലെങ്കിലും ഭര്‍ത്താവ് സച്ചിന്‍ ജോഷിയുടെ ഹോം പ്രൊഡക്ഷനിലും മറ്റും ഇവര്‍ സജീവ പങ്കാളിയാണ്. ഇതിന് പുറമെ അമ്മയുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ഉര്‍വശി ആരോഗ്യ പരിപാലനത്തിനായി സമയം കണ്ടെത്തുന്നുവെന്നത് എല്ലാ അമ്മമാര്‍ക്കും മാതൃകയാക്കാവുന്നതാണ്.

Continue Reading
Advertisement

Trending

Copyright © 2022 FitnessGuruOnline.