Connect with us

Fitness Tips

Building Muscles| ലക്ഷ്യം ഉറച്ച മസിലുകളെങ്കില്‍ ഈ ടിപ്‌സുകള്‍ പിന്തുടരാം

Published

on

ആരോഗ്യമുള്ളതും ഉറച്ചതുമായ മനോഹരവുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അവര്‍ തടിയുള്ളവരോ മെലിഞ്ഞവരോ എന്തുമാകട്ടെ, അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശരീരം സ്വന്തമാക്കാനാകും. അതേ സമയം ആരോഗ്യമുള്ള ഉറച്ച പേശികളോടു കൂടിയ ശരീരമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയെ നിലനിര്‍ത്തുന്നതിനും ഒരൊറ്റ രീതിയോ തന്ത്രമോ പിന്തുടരുന്നത് മതിയാകില്ല. മസിലുണ്ടാക്കാന്‍ സഹായിക്കുന്ന വ്യക്തിഗത ഷെഡ്യൂളുകളും തന്ത്രങ്ങളും പിന്തുടരേണ്ടത് ആവശ്യമാണ്. ഒരു വ്യക്തിയുടെ മെഡിക്കല്‍ ചരിത്രം, ഭാരം, ഉയരം, ഘടനകള്‍, ലിംഗം, ജോലി മുതലായവ പരിഗണിച്ചുവേണം വര്‍ക്കൗട്ടുകളും ഡയറ്റുകളും തയ്യാറാക്കാന്‍. ഇതിന് ഒരു പ്രൊഫഷണല്‍ പരിശീലകനില്‍ നിന്ന് സഹായം തേടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്

സ്‌ട്രെങ്ത് വര്‍ക്കൗട്ടുകളും റെസിസ്റ്റന്റ് വര്‍ക്കൗട്ടുകളും

മസിലുകള്‍ രൂപപ്പെടുത്തുന്നതിന് മികച്ച മാര്‍ഗങ്ങളാണ് സ്‌ട്രെങ്ത് വര്‍ക്കൗട്ടുകളും റെസിസ്റ്റന്റ് വര്‍ക്കൗട്ടുകളും. മസിലുകളുടെ നിര്‍മ്മാണത്തിന് റെസിസ്റ്റന്റ് വര്‍ക്കൗട്ടുകള്‍ ഏറെ സഹായിക്കുമെന്ന് പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. നല്ല രീതിയിലുള്ള പേശി വളര്‍ച്ചക്ക് പതിവ് വര്‍ക്കൗട്ടുകളും ഡയറ്റ് പ്ലാനുകളും മതിയാകില്ല.

സ്‌ട്രെങ്ത് വര്‍ക്കൗട്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി അപകട ഘടകങ്ങള്‍ പരിശോധിക്കുന്നത് നിര്‍ണായകമാണ്. ഇത്തരം വര്‍ക്കൗട്ടുകള്‍ ശരീരത്തിന് സുരക്ഷിതമാണെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നില്ലെങ്കില്‍ പരിശീലനം തുടരരുത്.

ഡയറ്റ് പ്ലാനുകള്‍ പിന്തുടരുക

ശരിയായ ഡയറ്റ് പ്ലാന്‍ പേശി വളരാനും ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കാരണം, നിങ്ങളുടെ ശരീരത്തില്‍ പേശികള്‍ രൂപപ്പെടുത്താന്‍ പോഷകങ്ങള്‍ ആവശ്യമാണ്. ഭക്ഷണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഈ പോഷകങ്ങള്‍ ലഭിക്കും. അതിനാല്‍, ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കുള്ള ഏറ്റവും മികച്ച ടിപ്പുകളില്‍ ഒന്നാണ്.കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണക്രമം പേശികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മെലിഞ്ഞ ആളുകള്‍ക്ക് പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം ആവശ്യമാണ്. എന്നിരുന്നാലും, മസിലുകളുടെ നിര്‍മ്മാണത്തിന് കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും മാത്രം മതിയാകില്ല.

കലോറി നിയന്ത്രിക്കുക

ഉയര്‍ന്ന കലോറിയുള്ള ഭക്ഷണക്രമം അമിതഭാരമുള്ളവര്‍ക്ക് ദോഷകരമായിരിക്കാം, പക്ഷേ പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് അനുയോജ്യമാണ്. ശരീരത്തിലെ മെറ്റബോളിസത്തെ സുഗമമാക്കുന്നതിനാല്‍ വ്യായാമത്തിന് വളരെയധികം ഊര്‍ജ്ജം ആവശ്യമാണ്. വര്‍ക്കൗട്ടുകളിലെ ബള്‍ക്കിംഗ് ഘട്ടത്തിന് ഉയര്‍ന്ന കലോറി ഭക്ഷണക്രമം ആവശ്യമാണ്. പരിശീലനത്തിന്റെ കട്ടിംഗ് ഘട്ടത്തില്‍ കുറഞ്ഞ കലോറി ഭക്ഷണക്രമം ആവശ്യമായി വരും, കാരണം ഈ ഘട്ടത്തില്‍ ആരോഗ്യകരമായി പേശികളുടെ ഭാരം നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ നിന്ന് അധിക കൊഴുപ്പ് കത്തിച്ചുകളയേണ്ടതുണ്ട്.

ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ് പിന്തുടരുക

മസിലുകളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കഠിനമായ വ്യായാമത്തിന് ശേഷം ശരീരത്തിന്റെ പുനരുജ്ജീവനം സുഗമമാക്കുന്നതിനും ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം ആവശ്യമാണെന്ന് സമീപകാല പഠനങ്ങള്‍ കാണിക്കുന്നു. പേശികളുടെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണത്തിലെ അമിനോ ആസിഡുകള്‍ ശരീരത്തിന് ആവശ്യമാണ്. അതിനാല്‍, പ്രോട്ടീന്‍ ഒരു മുന്‍ഗണന പോഷകമാണ്. നിങ്ങള്‍ ദിവസവും ഒരു കിലോഗ്രാം ശരീരഭാരത്തിന് 2 ഗ്രാം പ്രോട്ടീന്‍ എന്ന തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി ദൈനംദിന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പാല്‍, മാംസം, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവ ഉള്‍പ്പെടുത്തണം

കാര്‍ബ് ഡയറ്റ്

പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണക്രമം ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ ഒരു നല്ല ഊര്‍ജ്ജ സ്രോതസ്സാണ്, പ്രതിരോധ പരിശീലനത്തിലും വ്യായാമത്തിലും ഇത് ആവശ്യമാണ്. കൊഴുപ്പിനെ അപേക്ഷിച്ച് കാര്‍ബോഹൈഡ്രേറ്റ് സ്ഥിരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു. അതിനാല്‍, ഒരു കിലോഗ്രാം ശരീരഭാരത്തിന് പ്രതിദിനം 3-4 ഗ്രാം ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് നല്ലതാണ്. അരി, ധാന്യങ്ങള്‍, അന്നജം അടങ്ങിയ ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ കാര്‍ബ് ഉണ്ട്. അതേ സമയം ശരീരത്തിന് ഹാനികരമാകുന്ന ഗ്ലൂക്കോസ് പോലുള്ള ഷോര്‍ട്ട് ചെയിന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

ഭക്ഷണം കഴിക്കുന്നതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക

മെലിഞ്ഞവരുടെ കാര്യത്തില്‍, പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ദൈനംദിന ഭക്ഷണത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഒറ്റയടിക്ക് വളരെയധികം ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും നിങ്ങള്‍ അത് ശീലിച്ചില്ലെങ്കില്‍. കലോറി കൂട്ടുന്നതിനുള്ള ഒരു ബദല്‍ എന്നത് നാല് തവണ ഭക്ഷണത്തിന് പകരം ആറ് തവണ ഭക്ഷണം കഴിക്കുന്നതിലേക്ക് മാറുക എന്നതാണ്. ഒറ്റയിരിപ്പില്‍ ധാരാളം കഴിക്കുന്നതിനു പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് സഹായിക്കും.

ഒരു പരിശീലകനെ കണ്ടെത്തുക

ഭക്ഷണക്രമവും വര്‍ക്കൗട്ട് പ്ലാനുകളും തയ്യാറാക്കുന്നതിന് ഏറ്റവും സൗകര്യപ്രദവും ഫലപ്രദവുമായ മാര്‍ഗമാണ് പരിശീലകന്‍. ഒരു പേഴ്‌സണല്‍ ട്രെയിനര്‍ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും മനസിലാക്കി നിങ്ങള്‍ക്കായി ഒരു പ്ലാന്‍ തയ്യാറാക്കും. കൂടാതെ, പരിശീലകര്‍ക്ക് ധാരാളം പ്രായോഗിക അനുഭവങ്ങളുണ്ട്, അതിനാല്‍ അവര്‍ക്ക് മസിലുകള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന ധാരാളം അറിവുകള്‍ നിങ്ങള്‍ക്ക് നല്‍കാനുമാകും. നിങ്ങളുടെ പ്രകടനം മികച്ച രീതിയില്‍ ട്രാക്ക് ചെയ്യാനും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വര്‍ക്ക്ഔട്ട് പ്ലാനുകള്‍ മാറ്റാനും ഒരു പരിശീലകന് സഹായിക്കാനാകും.മതിയായ അനുഭവപരിചയമുള്ള ഒരു പ്രൊഫഷണല്‍ ട്രെയിനറുടെ ശിക്ഷണത്തില്‍ മാത്രമെ ഇത്തരം വര്‍ക്കൗട്ടുകളും ഡയറ്റുകളും പിന്തുടരാവു.

ഐസോലേഷന്‍ വര്‍ക്കൗട്ടുകള്‍ പരീക്ഷിക്കുക

ഐസോലേഷന്‍ വ്യായാമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സമയത്ത് ഒരു പേശികള്‍ക്കുള്ള വര്‍ക്കൗട്ടുകള്‍ എന്നാണ്. അതായത് നിങ്ങള്‍ ഒരു സമയം ശരീരത്തിന്റെ ഒരു ഭാഗത്തിനായി വര്‍ക്കൗട്ട് ചെയ്യും. ഗവേഷണ പ്രകാരം, ഐസോലേഷന്‍ വര്‍ക്കൗട്ടുകള്‍ മസില്‍ രൂപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയും മസിലുകള്‍ രൂപപ്പെടുത്താന്‍ ഈ വര്‍ക്കൗട്ടിനാകും.
ഐസൊലേഷന്‍ വര്‍ക്കൗട്ടുകള്‍ പിന്തുടരാന്‍ താരതമ്യേന എളുപ്പമാണ്. നിങ്ങള്‍ക്ക് അവ വീട്ടില്‍ തന്നെ ചെയ്യാം. എന്നിരുന്നാലും, നിങ്ങള്‍ ഈ വ്യായാമങ്ങള്‍ നന്നായി ആസൂത്രണം ചെയ്യണം. അതിനാല്‍, ഒരു പരിശീലകനില്‍ നിന്നോ പ്രൊഫഷണലില്‍ നിന്നോ ഒരു വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്.

ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

കഠിനമായ ഒരു വ്യായാമത്തിന് ശേഷം ശരീരത്തെ പുനരുജ്ജീവിപ്പിക്കാന്‍ വിശ്രമം ആവശ്യമാണ്. വര്‍ക്കൗട്ടുകള്‍ ശരീരത്തില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ശരീരത്തെ വീണ്ടും പരിശീലനത്തിന് തയ്യാറാക്കുന്നതിന് മുമ്പ് ശരിയായ വിശ്രമം അത്യന്താപേക്ഷിതമാണ്. കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ഒരാള്‍ ദിവസവും കുറഞ്ഞത് 6 മണിക്കൂര്‍ ഉറങ്ങണമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന ദിവസങ്ങളില്‍ വര്‍ക്കൗട്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വര്‍ക്ക് ഷെഡ്യൂളിനും വീട്ടുജോലികള്‍ക്കും അനുയോജ്യമായ ശരിയായ വര്‍ക്കൗട്ട് ഷെഡ്യൂള്‍ നിങ്ങള്‍ ഉണ്ടാക്കണം. ആരോഗ്യമുള്ള പേശികളെ വളര്‍ത്താന്‍ പരിശീലനത്തിനും ജോലിക്കും ഇടയില്‍ മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Fitness Tips

Fat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില്‍ വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്

Published

on

ട്രെഡ്മില്‍ ഉപയോഗിച്ചുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ വര്‍ക്ക്ഔട്ടിനെ കുറിച്ചാണ് ഫിറ്റ്‌നസ് കോച്ചായ ഉസാമ(Usamaa fitness) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ ട്രെഡ്മില്‍ എങ്ങിനെ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

ട്രെഡ്മില്‍ വര്‍ക്ക്ഔട്ട് ഘട്ടങ്ങള്‍ (30 മിനിറ്റ് പ്ലാന്‍)

ഘട്ടം 1 (വാം-അപ്പ്): ആദ്യം ഇന്‍ക്ലൈന്‍ 5-ല്‍ (Incline 5) 5 മിനിറ്റ് നടന്ന് ശരീരം വാം അപ് ചെയ്യുക
ഘട്ടം 2: അടുത്ത 5 മിനിറ്റ് ഇന്‍ക്ലൈന്‍ 8-ലേക്ക് ഉയര്‍ത്തുക.

ഘട്ടം 3: തുടര്‍ന്ന് 5 മിനിറ്റ് ഇന്‍ക്ലൈന്‍ 10-ലേക്ക് മാറ്റുക.

ഘട്ടം 4 (ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം): അടുത്ത 5 മിനിറ്റ് ഇന്‍ക്ലൈന്‍ 12-ലേക്ക് ഉയര്‍ത്തുക.

ഘട്ടം 5: പെട്ടെന്ന് നിര്‍ത്താതെ, ഇന്‍ക്ലൈന്‍ വീണ്ടും 8-ലേക്ക് കുറച്ച് 5 മിനിറ്റ് കൂടി തുടരുക.

ഘട്ടം 6 (കൂള്‍-ഡൗണ്‍): അവസാന 5 മിനിറ്റ് ഇന്‍ക്ലൈന്‍ 5-ലേക്ക് കുറച്ച് വ്യായാമം അവസാനിപ്പിക്കുക.

ഈ രീതിയില്‍ ആകെ 30 മിനിറ്റാണ് ഈ വര്‍ക്ക്ഔട്ട് നീണ്ടുനില്‍ക്കുന്നത്. അമിതമായ ഓട്ടമോ കഠിനമായ കാര്‍ഡിയോയോ ഇല്ലാതെ തന്നെ കൃത്യമായി കലോറി എരിച്ചുകളയാനും സ്ഥിരത നിലനിര്‍ത്താനും ഈ 30 മിനിറ്റ് ട്രെഡ്മില്‍ റൊട്ടീന്‍ സഹായിക്കുമെന്ന് ഫിറ്റ്‌നസ് കോച്ച് വ്യക്തമാക്കുന്നു. ശരിയായ ഭക്ഷണക്രമത്തോടൊപ്പം ഇത് പിന്തുടര്‍ന്നാല്‍ 15 കിലോ വരെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

വര്‍ക്ക്ഔട്ട് ദിനചര്യ (Weekly Routine)

കാര്‍ഡിയോ (Treadmill): ആഴ്ചയില്‍ 3 മുതല്‍ 4 ദിവസം വരെ മേല്‍പ്പറഞ്ഞ ട്രെഡ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുക. ഈ രീതി ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുന്നതോടൊപ്പം സജീവമായിരിക്കാനും സഹായിക്കും.

സ്‌ട്രെങ്ത് ട്രെയിനിംഗ് (Strength Training): കാര്‍ഡിയോയ്ക്ക് പുറമെ, ആഴ്ചയില്‍ 3 ദിവസം വെയ്റ്റ് ലിഫ്റ്റിംഗ് വര്‍ക്കൗട്ട് അല്ലെങ്കില്‍ സ്‌ട്രെങ്ത് ട്രെയിനിംഗ് ചെയ്യുക.

ഭക്ഷണക്രമം (Diet): ദിവസേന ശരീരത്തിന് ആവശ്യമായ അളവില്‍ കലോറിയും ആവശ്യത്തിന് പ്രോട്ടീനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Content Highlights:
Fitness coach Usamaa shared an effective 30-minute inclined treadmill workout routine for weight loss. The plan gradually increases incline levels up to 12 and then cools down. Combining this cardio routine with proper diet and strength training helps burn calories and drop up to 15 kg weight.

 

Continue Reading

Fitness Tips

weight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്‌സ് പങ്കുവെച്ച് യുവാവ്

Published

on

ഭാരം കുറയ്ക്കുക എന്നാല്‍ കുറച്ച് കഴിക്കുക, കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, സ്ഥിരത പുലര്‍ത്തുക എന്ന സമവാക്യമായിട്ടാണ് നാം കരുതി പോരുന്നത്. എന്നാല്‍ ഫിറ്റ്നസ് ലക്ഷ്യമിടുന്ന ആര്‍ക്കും അറിയാം ഇത് അത്ര ലളിതമല്ലെന്ന്. പലരും ആഴ്ചകളോ മാസങ്ങളോ ഒരേ വര്‍ക്ക്ഔട്ട് രീതി തുടര്‍ന്നിട്ടും, ഭാരം കുറയാതിരിക്കുമ്പോഴോ കണ്ണാടിയില്‍ മാറ്റങ്ങള്‍ കാണാതിരിക്കുമ്പോഴോ നിരാശരാകാറുണ്ട്.

89 കിലോഗ്രാമില്‍ നിന്ന് 65 കിലോഗ്രാമിലേക്ക് എത്തി 24 കിലോഗ്രാം ഭാരം കുറച്ച ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റര്‍ ലോകേഷ് ഇന്‍സ്റ്റാഗ്രാമില്‍ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. തന്റെ സ്വന്തം ഫിറ്റ്‌നസ് യാത്രയെക്കുറിച്ച് ഓര്‍ത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു, എല്ലാ ദിവസവും രാവിലെ 6 മണിക്ക് ട്രെഡ്മില്ലില്‍ 45 മിനിറ്റ് വീതം മൂന്ന് മാസം ചെലവഴിച്ചിട്ടും കാര്യമായ ഫലമൊന്നും കാണാത്തതിനാല്‍ ഏറെ നിരാശനായിരുന്നു . എന്നാല്‍ താന്‍ തുടര്‍ന്ന് വന്ന രീതിയാണ് പ്രശ്‌നമെന്ന് അദ്ദേഹം പിന്നീട് കണ്ടെത്തി

ലോകേഷിന്റെ അഭിപ്രായത്തില്‍, വ്യായാമം കുറവായതുകൊണ്ടല്ല പ്രശ്‌നം ഉണ്ടായത്. മറിച്ച്, അദ്ദേഹം എല്ലാ ദിവസവും ഒരേ വര്‍ക്ക്ഔട്ട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരം ആ ദിനചര്യയുമായി പൊരുത്തപ്പെട്ടു (adapted), അതുകൊണ്ട് തന്നെ കാലക്രമേണ അതിന്റെ ഫലം കുറഞ്ഞുപോയി. അതിനെ മറികടക്കാന്‍ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്ന്

 

അതായത്,ട്രെഡ്മില്ലില്‍ 45 മിനിറ്റ് ചെലവഴിക്കുന്നതിന് പകരം, ചരിവ് (incline) കൂട്ടിയും കുറച്ചുമുള്ള 20 മിനിറ്റ് ഇന്‍ക്ലൈന്‍ വാക്കിംഗ് റൊട്ടേഷനിലേക്ക് അദ്ദേഹം മാറി. ഈ വര്‍ക്ക്ഔട്ടില്‍ ഓട്ടമൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.

അദ്ദേഹം പിന്തുടര്‍ന്നത് ഇതാണ്:

വാം-അപ്പ് (Warm-up): വേഗത 3.0, ചരിവ് 0 – 3 മിനിറ്റ്.

ഇന്‍ക്ലൈന്‍ വാക്ക് (Incline walk): വേഗത 3.5, ചരിവ് 8 – 5 മിനിറ്റ്.

സ്റ്റീപ് ക്ലൈംബ് (Steep climb): വേഗത 3.0, ചരിവ് 12 – 5 മിനിറ്റ്.

പവര്‍ വാക്ക് (Power walk): വേഗത 3.8, ചരിവ് 6 – 5 മിനിറ്റ്.

കൂളിംഗ് ഡൗണ്‍ (Cooling down): വേഗത 2.5, ചരിവ് 0 – 2 മിനിറ്റ്.

 

ഈ മാറ്റം വരുത്തി വെറും രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റര്‍ പറഞ്ഞു. ‘ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടല്ല, മറിച്ച് ബുദ്ധിപൂര്‍വ്വം വര്‍ക്ക്ഔട്ട് ചെയ്തു- അദ്ദേഹം പങ്കുവെച്ചു.

ഈ വര്‍ക്ക്ഔട്ട് രീതി ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് തവണ വരെ, ഒന്നുകില്‍ സ്‌ട്രെങ്ത് ട്രെയിനിംഗിന് ശേഷമോ അല്ലെങ്കില്‍ രാവിലെ തന്നെ ആദ്യത്തെ കാര്യമായോ ചെയ്യാന്‍ ലോകേഷ് നിര്‍ദ്ദേശിക്കുന്നു.

Continue Reading

Fitness Tips

Bulking and Cutting|ബല്‍ക്കിംഗും കട്ടിംഗും; അറിയേണ്ടതെല്ലാം

Published

on

ബല്‍ക്കിംഗും കട്ടിംഗും (Bulking and Cutting),ഫിറ്റ്നസ് രംഗത്ത് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ബല്‍ക്കിംഗും കട്ടിംഗും. ഒരു ട്രെയിനിംഗ് ആന്റ് ന്യൂട്രീഷന്‍ പ്രോഗ്രാമിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. മസിലുകളുടെ പിണ്ഡം (muscle mass) വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ബല്‍ക്കിംഗ് (Bulking). എന്നാല്‍ പേശികള്‍ നഷ്ടപ്പെടാതെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയാണ് കട്ടിംഗ് (Cutting).ബല്‍ക്കിംഗിനും കട്ടിംഗിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇവ വ്യക്തമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ബല്‍ക്കിംഗ്, കട്ടിംഗ് എന്നാല്‍ എന്താണെന്നും, ഇത് ആര്‍ക്കൊക്കെ അനുയോജ്യമാണെന്നും, എങ്ങനെ ശരിയായ രീതിയില്‍ ചെയ്യാമെന്നും നോക്കാം

എന്താണ് ബല്‍ക്കിംഗ്?
പേശികളുടെ വലുപ്പം കൂട്ടുന്നതിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രക്രിയയാണ് ബല്‍ക്കിംഗ്. ശരീരത്തിന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിച്ച് (Calorie Surplus) പേശികള്‍ വളര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.ബല്‍ക്കിംഗിന് കഠിനാധ്വാനവും സമര്‍പ്പണബോധവും സ്ഥിരതയും ആവശ്യമാണ്. കലോറിയും പ്രോട്ടീനും ഉയര്‍ന്ന അളവിലുള്ള ഭക്ഷണക്രമവും ഒപ്പം കഠിനമായ വ്യായാമ മുറകളും ഇതില്‍ ഉള്‍പ്പെടുന്നു. ശരീരം ദഹിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ആഹാരത്തിലൂടെ നേടുക എന്നതാണ് ബല്‍ക്കിംഗിന്റെ പ്രധാന തത്വം. ഈ അധിക കലോറി പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

ആരാണ് ബല്‍ക്കിംഗ് ചെയ്യേണ്ടത്?

മസിലുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബല്‍ക്കിംഗ്. നിങ്ങള്‍ ഫിറ്റ്നസ് രംഗത്ത് തുടക്കക്കാരനാണെങ്കില്‍, വേഗത്തില്‍ പേശി വളര്‍ത്താന്‍ ബല്‍ക്കിംഗ് സഹായിക്കും. മുന്‍പ് തന്നെ വര്‍ക്കൗട്ട് ചെയ്യുന്ന ആളാണെങ്കില്‍, പേശി വളര്‍ച്ചയില്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ (plateau) മറികടക്കാനും ഇത് സഹായിക്കും.

ബല്‍ക്കിംഗ് എങ്ങനെ ചെയ്യാം?

ആഗ്രഹിച്ച ഫലം ലഭിക്കുന്നതിന് ബല്‍ക്കിംഗ് ചെയ്യുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

പോഷകാഹാരം: ശരീരം ദഹിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി (ഏകദേശം 300-500 കലോറി അധികമായി) കഴിക്കേണ്ടതുണ്ട്. പ്രോട്ടീനും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളും ഉയര്‍ന്ന അളവിലുള്ള ഭക്ഷണത്തിലും, ഊര്‍ജ്ജത്തിനായി ആരോഗ്യകരമായ കൊഴുപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

വ്യായാമം: ഒരേ സമയം ഒന്നിലധികം പേശി ഗ്രൂപ്പുകളെ ഉത്തേജിപ്പിക്കുന്ന വെയ്റ്റ് ലിഫ്റ്റിംഗിലും കോമ്പൗണ്ട് വ്യായാമങ്ങളിലും (compound exercises) ശ്രദ്ധ കേന്ദ്രീകരിക്കുക. സ്ഥിരത വളരെ പ്രധാനമാണ്, അതിനാല്‍ ആഴ്ചയില്‍ കുറഞ്ഞത് 3-4 തവണയെങ്കിലും പ്രോഗ്രസീവ് ഓവര്‍ലോഡ് (progressive overload) രീതിയില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

വിശ്രമവും വീണ്ടെടുക്കലും

ദിവസവും ആവശ്യത്തിന് ഉറങ്ങുക. പേശികളുടെ വഴക്കം നിലനിര്‍ത്താനും പരിക്കുകള്‍ ഒഴിവാക്കാനും ഫോം റോളിംഗ് (foam rolling), സ്‌ട്രെച്ചിംഗ് (stretching) തുടങ്ങിയ ആക്റ്റീവ് റിക്കവറി രീതികള്‍ ഉപയോഗിക്കുക.

ബല്‍ക്കിംഗിന്റെ ഗുണങ്ങളും ദോഷങ്ങളും

പേശികളുടെ വലുപ്പവും കരുത്തും വര്‍ദ്ധിക്കുന്നു.ശരീരത്തില്‍ കൊഴുപ്പ് കൂടുന്നു (ഇത് പിന്നീട് കുറയ്ക്കാന്‍ ബുദ്ധിമുട്ടായേക്കാം).കായികക്ഷമത (athletic performance) മെച്ചപ്പെടുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.കൂടുതല്‍ കലോറി ലഭിക്കുന്നത് വര്‍ക്കൗട്ടുകളില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.ആഹാരത്തിനും സപ്ലിമെന്റുകള്‍ക്കും കൂടുതല്‍ ചിലവ് വരുന്നു.ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാം.ആഗ്രഹിച്ച ഫലം ലഭിക്കാന്‍ വലിയ തോതില്‍ സമയം മാറ്റിവെക്കേണ്ടതുണ്ട്.

എന്താണ് കട്ടിംഗ്?

പേശികളുടെ ഭംഗിയും ഘടനയും (definition) കൂടുതല്‍ വ്യക്തമായി പുറത്തുകാണുന്നതിനായി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയാണിത്. കലോറി കഴിക്കുന്നത് കുറയ്ക്കുകയും (Calorie Deficit), അതേസമയം പേശികള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടീന്റെ അളവ് നിലനിര്‍ത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. പേശി നഷ്ടപ്പെടാതെ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം പരമാവധി കുറയ്ക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമില്ലാതെ ഇത് കൈവരിക്കുക ബുദ്ധിമുട്ടാണ്.

ആരാണ് കട്ടിംഗ് ചെയ്യേണ്ടത്?

ഫിറ്റ്നസ് നിലവാരമോ പരിചയസമ്പത്തോ നോക്കാതെ ആര്‍ക്കും കട്ടിംഗ് ചെയ്യാം. എന്നിരുന്നാലും, ഇതിനകം തന്നെ നല്ല രീതിയില്‍ പേശികളുള്ളവര്‍ക്കും (ഉദാഹരണത്തിന് ബല്‍ക്കിംഗ് പൂര്‍ത്തിയാക്കിയവര്‍) പേശികളുടെ ഘടന വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കട്ടിംഗ് കൂടുതല്‍ ഫലപ്രദമാണ്. ഫിറ്റ്നസ് രംഗത്ത് പുതിയതായി വന്നവരോ പേശികള്‍ കുറവുള്ളവരോ ആണെങ്കില്‍, കട്ടിംഗിന് ശ്രമിക്കുന്നതിന് മുന്‍പ് പേശികള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

കട്ടിംഗ് എങ്ങനെ ചെയ്യാം?

ബല്‍ക്കിംഗ് പോലെ തന്നെ കട്ടിംഗിനും കൃത്യമായ ഭക്ഷണക്രമം, വ്യായാമം, വിശ്രമം എന്നിവയുടെ സംയോജനം ആവശ്യമാണ്.

പോഷകാഹാരം: കഴിക്കുന്ന കലോറിയുടെ അളവ് കുറച്ച് ഒരു ‘കലോറി ഡെഫിസിറ്റ്’ (calorie deficit) ഉണ്ടാക്കുക. കൊഴുപ്പ് കുറഞ്ഞ ഇറച്ചി , മീന്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പാലിക്കുക.

വ്യായാമം: പേശികള്‍ നിലനിര്‍ത്തുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും കാര്‍ഡിയോ വ്യായാമങ്ങളും വെയ്റ്റ് ട്രെയിനിംഗും ഒരുമിച്ച് ചെയ്യേണ്ടത് പ്രധാനമാണ്. വെയ്റ്റ് ലിഫ്റ്റിംഗ്, എച്ച്.ഐ.ഐ.ടി (HIIT), കാര്‍ഡിയോ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.

വിശ്രമം: കട്ടിംഗ് ഘട്ടത്തില്‍ പേശികള്‍ നന്നാകുന്നതിനും പുനര്‍നിര്‍മ്മിക്കപ്പെടുന്നതിനും വിശ്രമം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറങ്ങുക, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്‌ട്രെച്ചിംഗ് പോലുള്ള റിക്കവറി രീതികള്‍ പിന്തുടരുക.

കട്ടിംഗിന്റെ ഗുണങ്ങളും ദോഷങ്ങളും

കൊഴുപ്പ് കുറയുന്നതിലൂടെ ശരീരം കൂടുതല്‍ സുന്ദരവും വ്യക്തവുമായ ഘടനയുള്ളതുമാകുന്നു (defined physique).ശരിയായ രീതിയിലല്ലെങ്കിലോ പ്രോട്ടീന്‍ കുറവാണെങ്കിലോ പേശികള്‍ നഷ്ടപ്പെടാന്‍ (muscle loss) സാധ്യതയുണ്ട്.കൊഴുപ്പ് കുറയുന്നതിലൂടെയും കാര്‍ഡിയോ ചെയ്യുന്നതിലൂടെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നു.ദീര്‍ഘകാലത്തേക്ക് കലോറി കുറച്ച് ജീവിക്കുന്നത് ബുദ്ധിമുട്ടായേക്കാം.ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.കലോറി കുറയുന്നത് മൂലം മൂഡ് മാറ്റങ്ങളും ഊര്‍ജ്ജക്കുറവും ഉണ്ടായേക്കാം.ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങിവരാനുള്ള നല്ലൊരു മാര്‍ഗ്ഗമാണിത്.ഭക്ഷണത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും അമിതമായ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം.

ബല്‍ക്കിംഗിനെയും കട്ടിംഗിനെയും കുറിച്ചുള്ള തെറ്റായ ധാരണകള്‍

ബല്‍ക്കിംഗും കട്ടിംഗും ഫിറ്റ്നസ് പ്രേമികള്‍ക്ക് പേശി വളര്‍ത്താനും ശരീരം ഭംഗിയാക്കാനും പുതിയ വഴികള്‍ നല്‍കുന്നുണ്ടെങ്കിലും, ഇവയെക്കുറിച്ച് ചില തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്:

1. ബല്‍ക്കിംഗും കട്ടിംഗും ഒരേ സമയം ചെയ്യാം
‘ബോഡി റീകോമ്പോസിഷന്‍’ (Body Recomposition) എന്നും അറിയപ്പെടുന്ന ഈ ധാരണ പ്രകാരം, ഒരു പ്രത്യേക ഭക്ഷണക്രമവും വ്യായാമവും വഴി ഒരേ സമയം പേശി വളര്‍ത്താനും കൊഴുപ്പ് കുറയ്ക്കാനും സാധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ശരീരഘടനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെങ്കിലും, ഗണ്യമായ പേശി വളര്‍ച്ചയ്ക്കും കൊഴുപ്പ് കുറയ്ക്കലിനും തികച്ചും വ്യത്യസ്തമായ കലോറി ആവശ്യകതകളാണ് ഉള്ളത്.

2. ബല്‍ക്കിംഗ് എന്നാല്‍ ജങ്ക് ഫുഡ് കഴിക്കാം എന്നാണ്
ബല്‍ക്കിംഗ് ഘട്ടത്തില്‍ കൂടുതല്‍ കലോറി കഴിക്കേണ്ടത് അത്യാവശ്യമാണെന്നത് ശരിയാണെങ്കിലും, ജങ്ക് ഫുഡിന് പകരം പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം അമിതമായി കൊഴുപ്പ് കൂടാതെ പേശികള്‍ വളര്‍ത്താന്‍ സഹായിക്കും.

3. കട്ടിംഗ് എന്നാല്‍ ഒരുപാട് കാര്‍ഡിയോ ചെയ്യുക എന്നാണ്

കട്ടിംഗ് ഘട്ടത്തില്‍ കലോറി ദഹിപ്പിക്കാന്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ നല്ലതാണെങ്കിലും, അമിതമായ കാര്‍ഡിയോ പേശികള്‍ നഷ്ടപ്പെടാന്‍ കാരണമാകും. കൊഴുപ്പ് കുറയ്ക്കുമ്പോള്‍ പേശികള്‍ നിലനിര്‍ത്താന്‍ കലോറി കുറയ്ക്കുന്നതിനൊപ്പം റെസിസ്റ്റന്‍സ് ട്രെയിനിംഗും (Resistance training) വളരെ പ്രധാനമാണ്.

ചുരുക്കത്തില്‍, ഫിറ്റ്നസ് രംഗത്ത് പരസ്പരം പൂരകങ്ങളായി ഉപയോഗിക്കുന്ന ഒരു ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളാണ് ബല്‍ക്കിംഗും കട്ടിംഗും. ഇവ രണ്ടിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. കൂടാതെ കൃത്യമായ പോഷകാഹാരം, വ്യായാമം, വിശ്രമം എന്നിവയുടെ ഏകോപനവും ഇതിന് ആവശ്യമാണ്.നിങ്ങളുടെ ബല്‍ക്കിംഗ് അല്ലെങ്കില്‍ കട്ടിംഗ് യാത്ര ആരംഭിക്കുന്നതിന് മുന്‍പ്, ഇതിനെക്കുറിച്ച് കൃത്യമായി പഠിക്കുകയും ഒരു പ്രൊഫഷണലിന്റെ സഹായം തേടുകയും ചെയ്യുക. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ഫിറ്റ്നസ് ലക്ഷ്യങ്ങളെയും ദോഷകരമായി ബാധിക്കാതിരിക്കാന്‍ സഹായിക്കും.

Content Highlights:
Bulking and cutting are two essential phases of a fitness regime aimed at building muscle and losing fat. Bulking requires a calorie surplus and intensive weight training to boost muscle mass effectively. Cutting focuses on a calorie deficit and cardio to shed body fat while maintaining muscle definition.

Continue Reading
Advertisement

Trending

Copyright © 2024 FitnessGuruOnline.