ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ രോഗം. 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 69.1 ദശലക്ഷം പേര്‍ പ്രമേഹബാധിതരാണ്. സമ്പന്ന വര്‍ഗങ്ങളേക്കാളുപരി സാമ്പത്തികമായി താഴെ തട്ടിലുള്ളവരില്‍ ഈ രോഗം കൂടതലയാ യി ബാധിക്കുകയാണ്. അതേ സമയം കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിയിട്ട് ഏറെക്കാലമായി . പ്രമേഹം എന്ന രോഗത്തെ എങ്ങനെ നിയന്ത്രിച്ച് നിര്‍ത്താം എന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. രോഗത്തെക്കുറിച്ചുള്ള അവബോധവും ചിട്ടയായ വ്യായാമം പിന്തുടരുകയും ഭക്ഷണ ശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്താല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ.
ശരീരത്തിലെ പോഷക ഘടകങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഭക്ഷണക്രമത്തില്‍ വ്യത്യാസം കൊണ്ടുവരികയാണ് ആദ്യം പ്രമേഹബാധിതല്‍ ആദ്യം ചെയ്യേണ്ടത്.
പ്രമേഹ രോഗികള്‍ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അത്തരം ചില ഭക്ഷണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. ബീന്‍സ് ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കുറഞ്ഞ ഒന്നാണ് ബീന്‍സ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും
2. കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍ ചിലയിനം മത്സ്യങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. മത്തി, അയല, കോര, സാല്‍മണ്‍ ഒമേഗ 3 ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.. അന്നജത്തിന്റെ അളവ് ഇവയില്‍ വളരെ കുറവാണി്.
3. ഇലക്കറികള്‍ പ്രമേഹത്തെ ചെറുക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് ചീര. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറും മഗ്‌നീഷ്യവും പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ഷുഗര്‍ ലെവല്‍ കൂടുകയുമില്ല.
4. അണ്ടിപ്പരിപ്പുകള്‍ നല്ല കൊഴുപ്പടങ്ങിയ അണ്ടിപ്പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. നിലക്കടല, ബദാം, കശുവണ്ടി മുതലായവയൊക്കെ പ്രമേഹരോഗികള്‍ക്ക് കഴിക്കാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.
5. ആപ്പിള്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലായതിനാല്‍ പല പഴവര്‍ഗങ്ങളും പ്രമേഹ രോഗികള്‍ക്ക് കഴിക്കാനാകില്ല. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴങ്ങളിലൊന്നാണ് ആപ്പിള്‍. ഇതില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ സി കൊണ്ടും ധാരാളം നാരുകളാലും സമ്പുഷ്ടമണ് ആപ്പിള്‍
6. ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍ എന്ന നാരുകളാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് .
7. ഓറഞ്ച് സിട്രസ് വിഭാഗത്തില്‍ പെട്ട പഴങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമാണ്. നാരങ്ങാ വര്‍ഗ്ഗത്തില്‍ പെട്ട ഫലങ്ങള്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ വളരെ സഹായകരമാണ്. നാരാങ്ങാവര്‍ഗത്തില്‍പ്പെട്ട ഫലങ്ങള്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ക്ക് നല്ലതാണ്. പ്രമേഹബാധിതരായവര്‍ക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. അതുകൊണ്ടു തന്നെ ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഈ ഫലങ്ങള്‍ തീര്‍ച്ചയായും ഗുണം ചെയ്യും. പ്രമേഹ ബാധിതരില്‍ ഉണ്ടാകുന്ന വിറ്റാമിന്‍ സി യുടെ കുറവ് നികത്താന്‍ ഈ ഫലങ്ങള്‍ക്ക് കഴിയും. കൂടാതെ ഇവയില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹരോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ വളരെയേറെ ഗുണകരമാണ്.
8. പാവയ്ക്ക പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഗുണകരമായ ഒന്നാണ് പാവയ്ക്ക. ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് കഴിയും.
9. മധുരക്കിഴങ്ങ് കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് അധികം നിര്‍ദ്ദേശിക്കാറില്ലെങ്കിലും പോഷക സമൃദ്ധമായ മധുരക്കിഴങ്ങ് പ്രമേഹ രോഗികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്.