Fitness Tips
കാര്‍ഡിയോ vs വെയ്റ്റ് ട്രെയിനിങ്ങ്: ഫിറ്റ്നസ് നേടാന്‍ മികച്ച മാര്‍ഗമേത്?

Published
2 years agoon
By
Web desk
കാര്‍ഡിയോ വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങ്ങും ജനപ്രിയമെന്നതുപോലെ തന്നെ സൗകര്യപ്രദമായി കലോറി എരിച്ച് കളയാനുള്ള മികച്ച മാര്‍ഗങ്ങളാണ്. രണ്ടിനും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് പോലെ തന്നെ ഇവ പരസ്പരം പൂരകമാണ്. പക്ഷേ, അവയില്‍ ഏതാണ് ഏറ്റവും പ്രയോജനകരമെന്ന് തീരുമാനിക്കാന്‍ ഒരു തുടക്കക്കാരന് അല്പം ബുദ്ധിമുട്ടായിരിക്കും
ഫിറ്റ്നസ് യാത്രയില്‍ ഈ രണ്ട് തരത്തിലുള്ള വ്യായാമങ്ങളെക്കുറിച്ചും അറിയുന്നത് ഒരു മികച്ച തുടക്കത്തിന് സഹായകമാകും. കാര്‍ഡിയോ വര്ക്കൗട്ടുകളാണോ വെയ്റ്റ് ലിഫ്റ്റിങ് ആണോ ആദ്യം ചെയ്യേണ്ടതെന്ന ചോദ്യം തുടക്കക്കാര്‍ക്ക മനസില്‍ ഉയര്‍ന്നു വന്നേക്കാം. ഇത് സാധാരണയായി നിങ്ങളുടെ ഫിറ്റ്നസ് യാത്രയിലെ അടിസ്ഥാന ലക്ഷ്യങ്ങളെയും മുന്‍ഗണനകളെയും ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ, പൊതുവേ, വെയ്റ്റ് ട്രെയിനിങ്ങിന് കൂടുതല്‍ ഊര്‍ജവും പരിശ്രമവും ആവശ്യമാണ്.
അതിനാല്‍, ഈ രണ്ട് വ്യായാമങ്ങളും വ്യത്യസ്ത ദിവസങ്ങളില്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വെയ്റ്റ് ട്രെയിനിങ്ങിന് നിങ്ങള്‍ മുന്‍ഗണന നല്‍കണം, ശേഷം കാര്‍ഡിയോ പരിശീലിക്കാം. കാര്‍ഡിയോയും വെയ്റ്റ് ട്രെയിനിങ്ങും ഒരുപോലെ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു വ്യായാമമാക്കി മാറ്റുന്നു. കാര്‍ഡിയോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൂടുതല്‍ കലോറികള്‍ എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും. വെയ്റ്റ് ട്രെയിനിങ് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മസിലുകള്‍ രൂപപ്പെടുത്തുകയും ചെയ്യും. ഇതിന് പുറമെ പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാര്‍ഡിയോ വര്‍ക്കൗട്ടിന്റെ പ്രയോജനങ്ങള്‍
അടിസ്ഥാനപരമായി കാര്‍ഡിയോ വാസ്കുലര്‍ സിസ്റ്റത്തിന് വേണ്ടിയുള്ളതാണ് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ .കാര്‍ഡിയോ വര്‍ക്കൗട്ടിന് പല രൂപങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ തനതായ ഗുണങ്ങളുമുണ്ട്. കാര്‍ഡിയോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കാര്‍ഡിയോ വ്യായാമം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും. ഇത് ഓക്സിജന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കുന്നു.
ഹൃദയാഘാതം, കൊറോണറി ആര്‍ട്ടറി രോഗം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അവസ്ഥകക്കുള്ള സാധ്യത കുറക്കാന്‍ കാര്‍ഡിയോ വര്ക്കൗട്ടുകള്ക്കാകും. ഹൃദ്രോഗമുള്ള ഒരാള്‍ക്ക് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ താരതമ്യേന അപകടസാധ്യത കുറവാണ്. വെയ്റ്റ് ട്രെയിനിങ്ങിനേക്കാള് കൂടുതല്‍ കലോറി ശരീരത്തില്‍ നിന്നും എരിച്ച് കളയുന്നത് കാര്‍ഡിയോയാണ്. 185 പൗണ്ട് ഭാരമുള്ള ഒരാള്‍ ഒരു മണിക്കൂറോളം ജിമ്മില്‍ മിതമായ കാര്‍ഡിയോ വര്‍ക്ക്ഔട്ട് ചെയ്യുന്നതിലൂടെ ഏറെ കലോറി എരിച്ചുകളയാനാകും. ഓട്ടം 600-1000 കലോറിയും, സൈക്ലിംഗ് 650-1000 കലോറിയും, നീന്തല്‍ 500-840 കലോറിയും എരിച്ചുകളയുന്നു. കാര്‍ഡിയോ ചെയ്യുന്നത് ശ്വാസകോശത്തിനും ഹൃദയത്തിനും ഏറെ ഗുണം ചെയ്യും.
വെയ്റ്റ് ലിഫ്റ്റിംഗിന്റെ പ്രയോജനങ്ങള്‍
ഒരു പഠനമനുസരിച്ച്, വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് കാര്‍ഡിയോ പോലെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019-ല്‍ ജേണല്‍ ഓഫ് മെഡിസിന് ആന്‍ഡ് സയന്‍സ് ഇന്‍ സ്പോര്‍ട്സ് & എക്സര്‍സൈസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഹൃദയാഘാതം അല്ലെങ്കില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം മുതല്‍ 70 ശതമാനം വരെ കുറവാണ്. ശരാശരി 47 വയസ്സിന് താഴെയുള്ള 13,000 മുതിര്‍ന്നവരുടെ വ്യായാമ ശീലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയമാക്കിയ കാലയളവില്‍ ഇത്രയും പേര് ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും അനുഭവിച്ചിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി .
വെയ്റ്റ് ലിഫ്റ്റിങ്ങും കാര്‍ഡിയോയുടെ അത്രയും പ്രാധാന്യമുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വെയ്റ്റ് ട്രെയിനിങ് മസിലുകളെ രൂപപ്പെടുത്തുന്നു.മാത്രമല്ല ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. അതേ സമയം വെയ്റ്റ് ട്രെയിനിങ് കാര്‍ഡിയോയുടെ അത്രയും കലോറി കത്തിച്ചേക്കില്ല. എന്നാല്‍ പരിശീലനത്തിന് ശേഷം മൂന്ന് ദിവസത്തേക്ക് വ്യായാമം ചെയ്യുന്നയാളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
You may like
-
പ്രോട്ടീന്‍ ഷേയ്ക്കുകള്‍ vs പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍; ഏത് തിരഞ്ഞെടുക്കണം?
-
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
-
അപൂര്‍വ രോഗം വസിഷ്ഠിനെ കിടപ്പ് രോഗിയാക്കി; ഇച്ഛാശക്തിയാല്‍ ഫിറ്റ്നസ് പരിശീലകനായി ഗംഭീര തിരിച്ചുവരവ്
-
ഫിറ്റ്നസ് നേടാനും സാങ്കേതിക വിദ്യകള്‍; അറിയാം അഞ്ചു കാര്യങ്ങള്‍
-
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
-
Post-Pregnancy Weight Loss|ഗര്‍ഭധാരണ ശേഷമുള്ള ശരീരഭാര വര്‍ധന; ആകാരഭംഗി വീണ്ടെടുക്കാന്‍ സഹായിക്കുന്ന 6 എളുപ്പവഴികള്‍
Fitness Tips
ഫിറ്റ്നസ് നേടാനും സാങ്കേതിക വിദ്യകള്‍; അറിയാം അഞ്ചു കാര്യങ്ങള്‍

Published
2 years agoon
July 30, 2023By
Web desk
ചില സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇപ്പോള്‍ ഇത്തരം ടെക്നോളജികള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡിജിറ്റല്‍ ലോകത്ത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും സാങ്കേതികവിദ്യ കടന്നെത്തിയിരിക്കുന്നു
ഉദാസീനമായ ജീവിത ശൈലികള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൊബൈല്‍ ഫുഡ് ഡയറികളും ഫിറ്റ്നസ് ആപ്ലിക്കേഷനുകളും പോലെയുള്ളവ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനാകും. നിങ്ങള്‍ക്ക് പ്രചോദനമോ സഹായമോ മാര്‍ഗനിര്‍ദേശമോ ആവശ്യമുണ്ടെങ്കില്‍ ഇത്തരം സാങ്കേതികവിദ്യ ഒരു ഉപയോഗപ്രദമായ ഉപകരണമായിരിക്കാം.നിങ്ങളുടെ ശക്തിയും പരിമിതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും നന്നായി മനസ്സിലാക്കാന്‍ വ്യായാമ പോഷകാഹാര ആപ്പുകള്‍ പോലുള്ളവ സഹായിക്കും. ഇത്തരം സാങ്കേതിക വിദ്യകളില്‍ ചിലത് പരിചയപ്പെടാം
ഫിറ്റ്നസ് വിലയിരുത്തല്‍ ടൂളുകള്‍
ഫിറ്റ്നസ് പ്രൊഫഷണലുകള്‍ വഴിയോ പ്രത്യേക ആപ്പുകള്‍ വഴിയോ ലഭ്യമാകുന്ന അറിവുകളുടെ ഉറവിടങ്ങളാണ് വെര്‍ച്വല്‍ ഫിറ്റ്നസ് വിലയിരുത്തല്‍ ഉപകരണങ്ങള്‍. ഈ മൂല്യനിര്ണ്ണ രീതി വ്യക്തികളെ അവരുടെ നിലവിലെ ഫിറ്റ്നസ് ലെവലുകള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനും ലക്ഷ്യങ്ങള്‍ കണ്ടെത്താനും പ്രാപ്തരാക്കുന്നു. ഹൃദയധമനികളുടെ സഹിഷ്ണുത, പേശികളുടെ ശക്തി, വഴക്കം, ശരീരഘടന എന്നിവ അളക്കുന്നത് ഉള്‍പ്പെടെ ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ഒരു ജീവിതശൈലിയിലേക്ക് ഒരു വ്യക്തിയെ നയിക്കാന്‍ കഴിയുന്ന മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ ഈ ടൂളുകള്‍ നല്കുന്നു.
2. മികച്ച കോച്ചുകളിലേക്കും ക്ലാസുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും പ്രവേശനം
മികച്ച ഫലങ്ങള്‍ക്കായി വ്യക്തിഗതമായ മാര്‍ഗ്ഗനിര്‍ദ്ദേശം അത്യന്താപേക്ഷിതമാണ്. അംഗീകൃത ഡയറ്റീഷ്യന്മാരുമായും പോഷകാഹാര വിദഗ്ധരുമായും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ നടത്തുന്നത് അനുയോജ്യമായ ഉപദേശവും ഭക്ഷണ ആസൂത്രണ സഹായവും ലഭിക്കാന്‍ സഹായിക്കും. വീഡിയോ കോളുകളിലൂടെയോ പ്രത്യേക ഫിറ്റ്നസ് പ്ലാറ്റ്ഫോമുകളിലൂടെയോ വെര്‍ച്വല്‍ പരിശീലന സെഷനുകളില്‍ പങ്കാളികളാകാനാകും. വ്യക്തിഗത വര്‍ക്ക്ഔട്ട് പ്ലാനുകള്‍ നല്‍കാനും പുരോഗതി ട്രാക്ക് ചെയ്യാനും ഇതുവഴി കഴിയുന്നതിനാല്‍ ഫിറ്റ്നസ് ലക്ഷ്യങ്ങളില്‍ വേഗത്തില്‍ എത്താനാകും
ഫിറ്റ്നസും ശരീരഭാരം കുറയ്ക്കലും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളെ കേന്ദ്രീകരിച്ച് വെര്‍ച്വല്‍ കമ്മ്യൂണിറ്റികള്‍ സൃഷ്ടിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകമായി ബന്ധപ്പെടാന്‍ ഇതുവഴിയാകും. ഓണ്‍ലൈന്‍ ഫിറ്റ്നസ് കമ്മ്യൂണിറ്റികളുമായി ഇടപഴകുന്നത് പിന്തുണയും പ്രോത്സാഹനവും ഉത്തരവാദിത്തബോധവും നല്‍കും. സമാന ലക്ഷ്യങ്ങളും പോരാട്ടങ്ങളും പങ്കിടുന്ന സമാന ചിന്താഗതിക്കാരായ വ്യക്തികളെ നമുക്കിവിടെ കണ്ടെത്താനാകും. നിരവധി പ്ലാറ്റ്ഫോമുകള് ഓണ്‍ലൈന്‍ ഫിറ്റ്നസ് ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇത് നമ്മെ വീടുകളില്‍ നിന്ന് തന്നെ വര്‍ക്കൗട്ടുകള്‍ ചെയ്ത് ലക്ഷ്യം കാണാന്‍ സഹായിക്കും.
ഫിറ്റ്നസ് ട്രാക്കറുകള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ രീതികള്‍ എന്നിവ നിരീക്ഷിക്കാന്‍ ഫിറ്റ്നസ് ട്രാക്കറുകള്‍ സഹാായിക്കും. നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാം എന്നത് അത്രയും മികച്ച ചുവടുകള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാനാകും. 2022ലെ കണക്കനുസരിച്്ച് ആഗോളതലത്തില്‍ ഇത്തരത്തില്‍ കണക്റ്റഡ് വെയറബിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 1.1 ബില്യണിലെത്തി നില്‍ക്കുകയാണ്
4. സ്മാര്‍ട്ട് സ്കെയിലുകള്‍
തുടര്‍ച്ചയായി ഭാരം പരിശോധിക്കുന്നത് ശരീര ഭാരനിയന്ത്രണ ലക്ഷ്യങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികള്‍ തടയും. സ്മാര്‍ട്ട് സ്കെയിലുകള്‍ ഭാരം അളക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പന്റെ ശതമാനം, മസിലുകളുടെ അളവ്, മറ്റ് കാര്യങ്ങളും രേഖപ്പെടുത്തും. ശരീരഘടനയെക്കുറിച്ചുള്ള ഈ സമഗ്രമായ വീക്ഷണം പുരോഗതി വിലയിരുത്താന്‍ ഉതകും. ശരീരത്തിലെ കൊഴുപ്പ് , മസിലുകളുടെ ഭാരം, ശരീരത്തിലെ ജലത്തിന്റെ ഭാരം, അസ്ഥികളുടെ സാന്ദ്രത തുടങ്ങിയ അളവുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സ്മാര്‍ട്ട് സ്കെയിലിലൂടെ അറിയാനാകും.
5. അറിയിപ്പുകളും ഓര്‍മ്മപ്പെടുത്തലുകളും സാങ്കേതികവിദ്യ ഉപയോഗിച്ച്
ഫിറ്റ്നസ് ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നിരുന്നാലും, ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ, അറിയിപ്പുകളുടെയും ഓര്‍മ്മപ്പെടുത്തലുകളുടെയും രൂപത്തില്‍ നമുക്ക് അനുയോജ്യമായ സഹായം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്നത് ഏറെ സഹായകമാണ്.
Fitness Tips
Post-Pregnancy Weight Loss|ഗര്‍ഭധാരണ ശേഷമുള്ള ശരീരഭാര വര്‍ധന; ആകാരഭംഗി വീണ്ടെടുക്കാന്‍ സഹായിക്കുന്ന 6 എളുപ്പവഴികള്‍

Published
3 years agoon
December 4, 2022By
Web desk
ഒരു സ്ത്രീ കടന്നുപോകുന്ന സുപ്രധാന ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭധാരണവും പ്രസവവും.അത് അവരുടെ ജീവിതരീതിയിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗര്‍ഭധാരണത്തിനു ശേഷം ശരീരത്തിന്റെ ആകൃതി, ഹോര്‍മോണുകള്‍, ശരീരഭാരം, സ്ട്രെച്ച് മാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ചില മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രകാരം, ഏകദേശം ആറ് മുതല്‍ 14 ശതമാനം വരെ സ്ത്രീകള്‍ക്ക് നവജാത ശിശു ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അമിതഭാരമുണ്ടാകാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഗര്‍ഭാവസ്ഥ.യില്‍ ഭാരം വര്‍ദ്ധിക്കുന്നത് കുഞ്ഞ്, മറുപിള്ള, രക്തം, ഗര്‍ഭാശയ വര്‍ദ്ധനവ്, അധിക കൊഴുപ്പ് സംഭരണം, അമ്നിയോട്ടിക് ദ്രാവകങ്ങള്‍, സ്തന കോശങ്ങള്‍ എന്നിവ കാരണമാണ്.
വിവിധ ആരോഗ്യപ്രശ്നങ്ങള്‍, പ്രമേഹം, പിസിഒഎസ്, വ്യായാമക്കുറവ്, സമ്മര്‍ദ്ദം, ഉറക്കക്കുറവ്, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ പ്രസവശേഷമുള്ള ശരീരഭാര വര്‍ധനവിനെ ഉത്തേജിപ്പിക്കും. അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതോടൊപ്പം സ്വന്തം ശരീരത്തെ പരിപാലിക്കുന്നതും ഈ ഘട്ടത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നിരുന്നാലും, ചില ലളിതമായ കാര്യങ്ങളിലൂടെ ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീര ഭാര വര്‍ധനവിനെ മറികടക്കാന്‍ നിങ്ങള്‍ക്കാകും. അവയെന്തൊക്കെയെന്നാണ് ഇനി പറയുന്നത്.
1. കലോറി ഉപഭോഗം നിരീക്ഷിക്കുക
പ്രമുഖ ഹെല്ത്ത്ഫിറ്റ്നസ് വെബ്സൈറ്റായ ഹെല്‍ത്ത്ലൈന്‍ പറയുന്നത് പ്രകാരം , നിങ്ങളുടെ കലോറി ഉപഭോഗം നിരീക്ഷിക്കുന്നത് ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാര വര്‍ധനവിനെ തടയിടും. ഒരു ഡയറി സൂക്ഷിച്ചോ മൊബൈല്‍ കലോറി ട്രാക്കിംഗ് ആപ്പ് ഉപുയോഗിച്ച് കൊണ്ടോ നിങ്ങള്‍ക്ക് നിങ്ങളുടെ കലോറി ഉപഭോഗം പരിശോധിക്കാം. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ അധിക കലോറി എത്തുന്നത് തടയിടുന്നതിനും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.
2. നാരുകള്‍ അധികമുള്ള ഭക്ഷണം കഴിക്കുക
മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, നാരുകള്‍ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭാവസ്ഥയ്ക്ക് ശേഷമുള്ള അധിക ഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ നേരം വയറ് നിറഞ്ഞെന്ന തോന്നലുണ്ടാക്കാനും അധികം ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
3. വ്യായാമം
പ്രസവശേഷം ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാര്‍ഗമാണ് വ്യായാമം. എന്നാല്‍ ഇത് ചെയ്യേണ്ടത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. വേഗത്തിലുള്ള നടത്തം, ഫ്ലട്ടര്‍ കിക്കുകള്‍, ലെഗ് എക്സ്റ്റന്‍ഷന്‍, പ്ലാങ്കുകള്‍ തുടങ്ങി നിരവധി വ്യായാമങ്ങള്‍ ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. എന്നാല്‍ ഇവ ഒരു ഫിറ്റ്നസ് ട്രെയിനറുടെ സഹായത്തില്‍ മാത്രം പരിശീലിക്കുകയെന്നതും പ്രധാനമാണ്.
4.പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കുക
ഹെല്‍ത്ത്ലൈന്‍ പറയുന്നതനുസരിച്ച്, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, പഴച്ചാറുകള്‍, കേക്കുകള്‍, പേസ്ട്രികള്‍, ബിസ്ക്കറ്റുകള്‍, വെളുത്ത മാവ് തുടങ്ങിയ പഞ്ചസാരയുടെ സാധാരണ ഉറവിടങ്ങള്‍ പ്രസവ ശേഷം ഒഴിവാക്കണം. പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കി പകരം പച്ചക്കറികള്‍, മത്സ്യം, മുട്ട, തൈര്, നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പഴങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
5. ശാരീരികമായി സജീവമായിരിക്കുക
കുറഞ്ഞ കലോറി ഉപഭോഗത്തോടൊപ്പം ലളിതമായ നടത്തം നിങ്ങള്‍ക്ക് ആരംഭിക്കാം. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ പേശികളെയും മൊത്തത്തില്‍ ശരീരത്തെയും ശക്തിപ്പെടുത്തുകയും ചെയ്യും. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)പറയുന്നത് അനുസരിച്ച്, വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യ്ുന്നു. പ്രമേഹത്തിന്റെ സങ്കീര്‍ണാവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു.
6. മതിയായ ഉറക്കം
ശരാശരി 5 മണിക്കൂറില്‍ താഴെയോ 8 മണിക്കൂറില്‍ കൂടുതലോ ഉറങ്ങുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ പഠനമനുസരിച്ച്, 24 മണിക്കൂറില്‍ 5 മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് പ്രസവശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഗണ്യമായ തോതില്‍ ഭാരം വര്ധിക്കാനിടയാാക്കുന്നു. അതിനാല്‍, ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും മറ്റ് ഘടകങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ തോതില്‍ ഉറുങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക
Fitness Tips
ഫിറ്റ്നസ് യാത്രക്ക് ഒരുങ്ങുകയാണോ?’ നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ചില നുറുങ്ങുകള്‍ ഇതാ

Published
3 years agoon
November 3, 2022By
Web desk
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ചിട്ടയായ വ്യായാമം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. തിരക്കുള്ള ദിവസത്തില്‍ നിന്ന് വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം, പക്ഷേ നമ്മളില്‍ ഭൂരിഭാഗവും അത് ചെയ്യുന്നു. പലരും ഒരു വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കാനും നടപ്പിലാക്കാനും ഉദ്ദേശിക്കുന്നു. നിങ്ങളും ഫിറ്റ്നസ് യാത്ര ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് എങ്കില്‍ സ്പോര്‍ട്സ് മെഡിസിന് വിദഗ്ധനും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ മനന്‍ വോറ ഫ്രീ പ്രസ് ജേണലില്‍ പങ്കുവെച്ച ചില നുറുങ്ങുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കും. അവയെന്തൊക്കെയെന്ന് നോക്കാം.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ ആദ്യം അറിയുക
നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുക, മസിലുകള്‍ വര്‍ദ്ധിപ്പിക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക-അല്ലെങ്കില്‍ ഇവയുടെ ഏതെങ്കിലും സംയോജനമായിരിക്കാം. നിങ്ങള്‍ക്ക് എന്ത് ഫലമാണ് വേണ്ടതെന്ന് അറിയുന്നത് ഏത് തരത്തിലുള്ള വ്യായാമത്തിലാണ് നിങ്ങള്‍ പങ്കെടുക്കേണ്ടതെന്ന് നിര്‍ണ്ണയിക്കാന്‍ നിങ്ങളെ സഹായിക്കും.
പതുക്കെ ആരംഭിക്കുക
ആളുകള്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് യാതൊരു മാര്ഗനിര്ദേശവുമില്ലാതെ വര്‍ക്കൗട്ടുകള്‍ തീവ്രമായി ചെയ്തു തുടങ്ങുന്നു എന്നതാണ്. ഇത് അവരുടെ പ്രയത്നങ്ങളെ വെറുതെയാക്കുക മാത്രമല്ല പലതരത്തിലുള്ള ഫിറ്റ്നസ് പരിക്കുകളിലേക്കും നയിച്ചേക്കാം. ഒരു ഫിറ്റ്നസ് പരിശീലകന് ഇത്തരം പ്രശ്നങ്ങള്‍ പരാമാവധി ഒഴിവാക്കി നിങ്ങളുടെ ലക്ഷ്യം നേടാന്‍ നിങ്ങളെ സഹായിക്കാനാകും.
തീവ്രതയേക്കാള്‍ സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുക
ആഴ്ചയില്‍ ആറ് തവണ രണ്ട് മണിക്കൂര്‍ ഉയര്‍ന്ന തീവ്രതയുള്ള വര്‍ക്ക്ഔട്ട് ചെയ്യുന്നതിനേക്കാള്‍ 45 മിനിറ്റ്, മിതമായ തീവ്രതയുള്ള സ്ട്രെങ്ത് സര്‍ക്യൂട്ട് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുന്നതാണ് നല്ലത്.
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക
ഫിറ്റ്നസ് എന്നാല്‍ വ്യായാമം മാത്രമല്ല. നിങ്ങളുടെ വ്യായാമത്തിന് ഊര്‍ജം പകരാന്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ധാരാളം പച്ചക്കറികളും പഴങ്ങളും, ലീന്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കഴിക്കാന്‍ തുടങ്ങുക.
ചെറിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന വര്‍ക്ക്ഔട്ടുകള്‍ ചെയ്യുകയാണെങ്കില്‍-നിങ്ങള്‍ അതില്‍ ഉറച്ചുനില്ക്കാന് സാധ്യതയുണ്ട്. നിങ്ങള്‍ ആസ്വദിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയും ഓരോ ദിവസവും ചെറിയ തോതില്‍ ദൈര്‍ഘ്യം കൂട്ടിക്കൊണ്ടുവരികയും വേണം. സ്ഥിരതയില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. സ്ഥിരത കൈവരിക്കുന്നതിന് നിങ്ങള്‍ ഫിറ്റ്നസ് യാത്ര ആസ്വദിക്കേണ്ടതുണ്ട്. ചെറിയതെങ്കിലും ദൈനംദിന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക-ഓരോ ദിവസവും പൂര്‍ത്തിയാക്കുന്ന ചെറിയ ലക്ഷ്യങ്ങള്‍ കാലക്രമേണ വലിയ പുരോഗതി കൈവരിക്കുകയും ദിവസേനയുള്ള നേട്ടത്തിന്റെ ഒരു ബോധം നമുക്ക് നല്‍കുകയും ചെയ്യുന്നു.
നന്നായി വിശ്രമിക്കുക
പോഷകാഹാരം പോലെ തന്നെ ശരീരത്തിന്റെ വീണ്ടെടുക്കലിന് വിശ്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ‘വിശ്രമം’ എന്നത് ഉറക്കത്തെ മാത്രമല്ല സൂചിപ്പിക്കുന്നത് (അത് നിങ്ങള്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം), മാത്രമല്ല എല്ലാ ആഴ്ചയും ഒരു ദിിവസം വര്‍ക്കൗട്ടില്‍ നിന്നും അവധിയെടുക്കുന്നതിനെയും സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരവും മനസ്സും വീണ്ടെടുക്കാന്‍ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ശക്തമായി തിരിച്ചുവരാനും അടുത്ത പരിശീലന ദിവസം കൂടുതല്‍ കഠിനമാക്കാനും നിങ്ങള്‍ക്ക് ഇതിലൂടെ കഴിയും.
സുരക്ഷിതമായ വ്യായാമം പിന്തുടരുക
ശരിയായി നടപ്പിലാക്കിയ വര്‍ക്ക്ഔട്ട് സുരക്ഷിതമായ ഒരു വ്യായാമമാണ് – അല്ലാത്ത പക്ഷം അപകടങ്ങളിലേക്കോ പരിക്കുകളിലേക്കോ നയിച്ചേക്കാം. ലിഫ്റ്റിംഗിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ബെഞ്ച് പ്രസ്സുകളും ഡെഡ്ലിഫ്റ്റുകളും പോലുള്ള വര്‍ക്കൗട്ടുകള്‍ക്ക് എല്ലായ്പ്പോഴും ശരിയായ ഫോം ആവശ്യമാണ്, കാരണം ഇത്തരത്തിലുള്ള വര്‍ക്ക്ഔട്ടുകള്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യമായ അളവില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങളുടെ പേശികളും സന്ധികളും വളരെയധികം സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നു, അവ ശരിയായ ഫോമില്‍ ചെയ്തില്ലെങ്കില്‍ പരിക്കുകളിലേക്കോ അസ്വാസ്ഥ്യത്തിലേക്കോ നയിക്കുന്ന ശാരീരിക അവസ്ഥകളുടെ ഒരു പരമ്പരക്ക് കാരണമാകും. ഓരോ തരത്തിലുള്ള വ്യായാമത്തിനും ശരിയായ രൂപത്തിന്റെയും സാങ്കേതികതയുടെയും സ്വന്തം പതിപ്പ് ഉണ്ട്. നിങ്ങള്‍ ഒരു പുതിയ തരം വര്‍ക്ക്ഔട്ട് ആരംഭിക്കുമ്പോഴെല്ലാം, നിങ്ങളുടെ ആദ്യ സെഷന് ആ രൂപത്തിലും സാങ്കേതികതയിലും പ്രാവീണ്യം നേടുക.

പ്രോട്ടീന്‍ ഷേയ്ക്കുകള്‍ vs പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍; ഏത് തിരഞ്ഞെടുക്കണം?

Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

അപൂര്‍വ രോഗം വസിഷ്ഠിനെ കിടപ്പ് രോഗിയാക്കി; ഇച്ഛാശക്തിയാല്‍ ഫിറ്റ്നസ് പരിശീലകനായി ഗംഭീര തിരിച്ചുവരവ്

പ്രോട്ടീന്‍ ഷേയ്ക്കുകള്‍ vs പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍; ഏത് തിരഞ്ഞെടുക്കണം?

Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
