കേരളത്തില്‍ കൃഷി ചെയ്യുന്നില്ലെങ്കിലും ചോളം അഥവാ പോപ്കോണ്‍ ഒരു ജനപ്രിയ ഭക്ഷണമാണ്. ദിവസവും ചോളം കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.
സ്വീറ്റ് കോണ്‍ എന്ന് കൂടി അറിയപ്പെടുന്ന ചോളത്തില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് . ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത് വഴി ശരീരഭാര നിയന്ത്രണത്തിലും വലിയ പങ്ക വഹിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 1, ബി 5, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ ചോളം കോശങ്ങള്‍ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറക്കാനും ചോളം സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ,എന്നാല്‍ കൊഴുപ്പ് കുറവുമാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും
മുടിയുടെയും അസ്ഥികളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ ബി ചോളത്തില്‍ ധാരാളമായി കാണപ്പെടുന്നു. ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താനും ഇത് സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ശരീരത്തിലെ രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ ചോളത്തില്‍ അടങ്ങിയിട്ടുണ്ട് .ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാനും ചോളം നല്ലതാണ്