വെള്ളിത്തിരയിലെ മികച്ച പ്രകടനത്താല്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്നതിന് പുറമെ ഫിറ്റ്നസിനോടുള്ള അവരുടെ അര്‍പ്പണബോധവും ഭക്ഷണകാര്യത്തിലുള്ള കടുത്ത തീരുമാനങ്ങളും ബോളിവുഡില്‍ അവരെ വ്യത്യസ്തയാക്കുന്നു. ഇത് തന്നെയാണ് 38 വയസുള്ള , രണ്ട് കുഞ്ഞുങ്ങളുടെ മാതാവ് കൂടിയായ കരീനയെ ഇപ്പോഴും സിനിമ മേഖലയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി നിലനിര്‍ത്തുന്നതും. ശരീരം സൗന്ദര്യം നിലനിര്‍ത്താനും ശരീര ഭാരം നിയന്ത്രിക്കാനും അവര്‍ ഉപയോഗിക്കുന്ന ഒരു ലഘു ഭക്ഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താമര വിത്താണ് കരീന ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രസവാനന്തരമുള്ള അമിത ഭാരം കുറക്കാനും ചര്‍മ സൗന്ദര്യം നില നിര്‍ത്താനും താരത്തെ ഏറെ സഹായിച്ചു.
നൃത്തം, ഫിറ്റ്നസ് വര്‍ക്കൗട്ടുകള്‍ എന്നിവക്കൊപ്പം തന്നെ ഏറെ പ്രാധാന്യത്തോടെയാണ് കരീന മഖാനയേയും കാണുന്നത്. ഉയര്‍ന്ന അളവിലുള്ള ഫൈബറും കുറഞ്ഞ അളവിലുള്ള കലോറിയുമാണ് ഈ ഭക്ഷണത്തിന്റെ പ്രത്യേകത. ഇത് കഴിക്കുന്നതിലൂടെ കൂടുതല്‍ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കുകയും അമിത ഭക്ഷണം കഴിക്കുന്നതില്‍നിന്നും ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. ഹ്യദയാരോഗ്യത്തിന് നല്ലതായ മഗ്്നീഷ്യം ഏറെയുണ്ടെന്നതും ആന്റി ഏജിങ് എന്‍സൈമുകളാല്‍ സമ്പന്നമാണെന്നതിനാല്‍ ചര്‍മ സൗന്ദര്യം നിലനിര്‍ത്താനും മഖാനയുടെ ഉപയോഗം നല്ലതാണ്.
കൊഴുപ്പ് കുറഞ്ഞ, കലോറി കുറഞ്ഞ ഈ ഭക്ഷ്യവസ്തു നിങ്ങള്‍ക്ക് ചുട്ടെടുത്തോ വറുത്തോ ഉപയോഗിക്കാം. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ വൈകിട്ട് ജങ്ക് ഫുഡിനായി കൊതിക്കുമ്പോള്‍ പകരം മഖാനയെ കൂടെക്കൂട്ടുക.