Connect with us

Celebrities

പ്രായം തോല്‍ക്കുന്ന പഞ്ചുകളുമായി പിങ്കി, യുവത്വത്തെ വെല്ലുവിളിച്ച് രാകേഷ്

Published

on

അഭിനയത്തിന് പുറമെ തന്റെ അസാമാന്യ ഫിറ്റ്‌നസ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച നടനാണ് ബോളിവുഡിന്റെ സ്വന്തം ഹൃത്വിക് റോഷന്‍. നടന്റെ 65കാരിയായ മാതാവ് പിങ്കിക്ക് ഫിറ്റ്‌നസിനോടുള്ള പ്രണയമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

 

View this post on Instagram

 

A post shared by Pinkie Roshan (@pinkieroshan)

പിങ്കി ഫിറ്റ്‌നസ് ഫ്രീക്കാണെന്ന് നേരത്തെ എല്ലാവര്‍ക്കും അറിയാമെങ്കിലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ പരിശീലകനൊപ്പം ബോക്്‌സിങ് പരിശീലിക്കുന്ന പിങ്കിയെയാണ് കാണാനാകുന്നത്.

പ്രായം തോല്‍ക്കുന്ന പഞ്ചുകളുമായി പിങ്കി, യുവത്വത്തെ വെല്ലുവിളിച്ച് രാകേഷ്; റോഷന്‍ കുടുംബത്തിന് ഫിറ്റ്‌നസ് ഒരു കുടുംബകാര്യം
ഈ പ്രായത്തിലും യുവത്വത്തിന്റെ ചുറുചുറുക്കും വേഗതയും പിങ്കിയിലുണ്ട്. പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിക്കുന്ന ഹെവി പഞ്ചുകളാണ് പരിശീലകനൊപ്പം പിങ്കി കാഴ്ച വെക്കുന്നത്.
പിങ്കി വാം അപ് എക്‌സൈസുകള്‍ ചെയ്യുന്നതിന്റേയും സ്റ്റേഷനറി സൈക്കിള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റേയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

ഫിറ്റ്‌നസ് കാര്യത്തില്‍ ഋതിക് റോഷന്റെ പിതാവ് രാകേഷ് റോഷനും ഒട്ടും പിന്നിലല്ല. 70കാരനായ ഇദ്ദേഹം മകനൊപ്പം ലഗ് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ ഏറെ വൈറലായിരുന്നു
അദ്ദേഹത്തിന്റെ മറ്റ് ചില വര്‍ക്കൗട്ട് വീഡിയോകള്‍ കാണാം

 

View this post on Instagram

 

A post shared by Rakesh Roshan (@rakesh_roshan9)

 

View this post on Instagram

 

A post shared by Rakesh Roshan (@rakesh_roshan9)

Continue Reading
Click to comment
0 0 votes
Article Rating
Subscribe
Notify of
0 Comments
Oldest
Newest Most Voted

Celebrities

വീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്‍; വീഡിയോ വൈറല്‍

Published

on

ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷന്‍ തന്റെ വര്‍ക്ക്ഔട്ട് ദിനചര്യയിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു. നിലവില്‍ 71 വയസ്സുള്ള പിങ്കി, ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വര്‍ക്ക്ഔട്ട് വിശേഷങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

പേശികളുടെ അളവ്, ബാലന്‍സ്, ചലനശേഷി എന്നിവ സംരക്ഷിക്കുന്ന ഫങ്ഷണല്‍ മൂവ്മെന്റുകളെക്കുറിച്ചുള്ളതായിരുന്നു അവരുടെ സമീപകാല ദിനചര്യ. റെസിസ്റ്റന്‍സ് വര്‍ക്കിനൊപ്പം ബാലന്‍സും കോര്‍ഡിനേഷന്‍ ഡ്രില്ലുകളും അവര്‍ ഇതില്‍ സംയോജിപ്പിച്ചു. ഡെംബെല്‍ സ്‌ക്വാട്ടുകള്‍, ലങ്ചസുകള്‍, ഡെംബെല്‍ പ്രസ്സുകള്‍, ലാറ്റ് പുള്‍ഡൗണുകള്‍, മെഡിസിന്‍ ബോള്‍ സ്ലാമുകള്‍ എന്നിവയായിരുന്നു ഇത്തവണ അവരുടെ വര്‍ക്ക്ഔട്ട്

 

ഡെംബെല്‍ ഫ്രണ്ട് സ്‌ക്വാട്ടുകളും കട്സി ലങ്‌സുകളും കാല്‍മുട്ടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തുട, ഗ്ലൂട്ടുകള്‍, ഇടുപ്പ് എന്നിവിടങ്ങളിലെ താഴത്തെ ശരീരഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

തുടര്‍ന്ന് അവര്‍ ആള്‍ട്ടര്‍നേറ്റിങ് ഡെംബെല്‍ ഷോള്‍ഡര്‍ പ്രസ്സുകളിലേക്ക് കടന്നു. ഇത് തോളുകള്‍, ട്രൈസെപ്‌സ്, അപ്പര്‍ ചെസ്റ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം ബാലന്‍സിനായി കോറും അപ്പര്‍ ബാക്കും ഉപയോഗിക്കുകയും ചെയ്തു. നല്ലൊരു പരിശീലന ദിവസം ആശംസിച്ചുകൊണ്ടാണ് അവര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights:
Bollywood star Hrithik Roshan’s 71-year-old mother Pinkie Roshan amazed fans by sharing her intense functional workout routine. Her exercise regimen includes dumbbell squats, lunges, lat pulldowns, and medicine ball slams to boost mobility. She continues to inspire people on social media.

Continue Reading

Celebrities

The best addictions…കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി മംമ്ത മോഹന്‍ദാസ്

Published

on

തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന്‍ മാത്രമല്ല ഒരു റിയല്‍ ഹീറോയിന്‍കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മംമ്ത . ഇതിനിടെ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇടവേളക്ക് ശേഷം സജീവമായ നടിയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്.

ഫിറ്റ്‌നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത .ക്യാന്‍സറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച മംമ്ത മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

ഏറ്റവും നല്ല അഡിക്ഷന്‍ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ഒരു വര്‍ക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കായിക ക്ഷമത വര്‍ധിക്കാനും ആകാരവടിവ് നിലനിര്‍ത്താനുമുതകുന്ന ചില വര്‍ക്കൗട്ടുകളാണ് താരം വീഡിയോയില്‍ പങ്കുവെക്കുന്നത്. കൊഴുപ്പുകള്‍ അതിവേഗം എരിച്ചു കളയാന്‍ സഹായിക്കുന്ന ഹൈഇന്റന്‍സീവ് വര്‍ക്കൗട്ടുകളാണ് 38കാരിയായ മംമ്ത ചുറുചുറുക്കോട് ചെയ്യുന്നത്.

Continue Reading

Celebrities

നാല് ബിരിയാണിയില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക്; സിലംബരശന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നിങ്ങളെ പ്രചോദിപ്പിക്കും-video

Published

on

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്‍ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്‌നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ ഒരു വഴിയായിരുന്നു. തന്റെ ഫിറ്റനസ് യാത്രയുടെ വീഡിയോ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സിലംബരശനിപ്പോള്‍. ‘എന്റെ ഈ യാത്ര എണ്ണമറ്റ കൂടുതല്‍ പേരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘The Journey of #ATMAN SilambarasanTR’ എന്ന പേരില്‍ പുറത്തിറക്കിയ യൂട്യൂബ് വീഡിയോവില്‍ താരം പറയുന്നു.

അതിരാവിലെ നടത്തം, നീന്തല്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് , ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ മുതല്‍ കുതിരസവാരി, ജിം, ആയോധന കലകള്‍ വരെ. അയ്യപ്പദീക്ഷയിലൂടെ ആധ്യാത്മികമായ മാനസികാവസ്ഥയിലേക്കും താരം കടന്നുപോയി. 101 കിലോ ശരീര ഭാരത്തില്‍നിന്നും 71 കിലോയിലേക്കുള്ള താരത്തിന്റെ പരിവര്‍ത്തന യാത്ര കാഴ്ച്ചക്കാരില്‍ വലിയ പ്രചോദനമാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ബിരിയാണി കഴിക്കുന്നതില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക് താരം തന്റെ ഭക്ഷണക്രമവും മാറ്റി. പരിവര്‍ത്തനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും തെളിയിക്കുന്നത് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയുമെന്നതു തന്നെയാണ്.

Continue Reading
Advertisement

Trending

Copyright © 2024 FitnessGuruOnline.

0
Would love your thoughts, please comment.x
()
x