Celebrities

എഴുപതിന്റെ നിറവിലും ഫിറ്റ്‌നസ് ഫ്രീക്കനായി കിലുക്കത്തിലെ സമര്‍ഖാന്‍

At vero eos et accusamus et iusto odio dignissimos ducimus qui blanditiis praesentium voluptatum deleniti.

Published

on

കിലുക്കം എന്ന മലയാള സിനിമയിലൂടെ കേരളത്തിന് ഏറെ പരിചിതനായി മാറിയ നടനാണ് ബോളിവുഡ് നടനായ ശരത് സക്‌സേന. ചിത്രത്തില്‍ ജഗതി അവതരിപ്പിച്ച നിശ്ചല്‍ എന്ന കഥാപാത്രത്തെ ഇടക്കിടക്ക് പഞ്ഞിക്കിട്ട് ആശുപത്രിയിലാക്കുന്ന സമര്‍ഖാന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ശരത് സക്‌സേന . മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകളിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചില ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്.

 

താരത്തിന്റെ തന്നെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് അതി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച കിലുക്കം സിനിമ കടന്നുപോയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും താരത്തിന്റെ ഫിറ്റ്‌നസിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പ്രായം എഴുപത് പിന്നിട്ടെങ്കിലും ഫിറ്റ്‌നസ് കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രതയാണ് അതിന് കാരണം.

ബൈസപ്‌സ് മസില്‍ പെരുപ്പിച്ച് കൊണ്ടു താരം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ ആരാധകരുടെ നിരവധി കമന്റുകളുമുണ്ട്. ചിലര്‍ അദ്ദേഹത്തെ ഇന്ത്യന്‍ ഹള്‍ക്ക് എന്നാണ് വിശേഷിപ്പിച്ചത്.പ്രായം 70 ആയെങ്കിലും 45കാരനെപ്പോളം തോന്നിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം പേജില്‍ നമ്മുടെ സ്വന്തം സമര്‍ഖാന്‍ കുറിക്കുന്നു.

Trending

Exit mobile version