Fitness Tips
Stretching exercises |സ്ട്രെച്ചിങ് സുപ്രധാനമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ ഇവയാണ്
Published
4 years agoon
By
Web desk
നിങ്ങള്‍ ജിമ്മിലോ ഹെല്‍ത്ത് ക്ലബ്ബുകളിലോ പോകുന്നവരാണെങ്കില്‍ വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യാന്‍ നിങ്ങളുടെ ഫിറ്റ്നസ് കോച്ച് നിങ്ങളോട് വീണ്ടും വീണ്ടും പറഞ്ഞിരിക്കണം. അഥവാ നിങ്ങള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ സ്ട്രെച്ചിങ് ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ശരീരത്തിന്റെ ചലനാത്മകത നിലനിര്‍ത്തുന്നതിന് സഹായകരമാകുന്ന ശരീര ഭാഗങ്ങള്‍ക്ക് സ്ട്രെച്ചിങ് അത്യാവശ്യമാണ്.
ഹാംസ്ട്രിംഗുകള്‍, പെല്‍വിസിലെ ഹിപ് ഫ്ലെക്സറുകള്‍, തുടയുടെ മുന്‍വശത്തുള്ള ക്വാഡ്രൈസ്പ്സ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്ന സ്ട്രെച്ചിങ്ങുകളാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. കാരണം ഇവ ചലനാത്മകതയുടെ നിര്‍ണായക മേഖലകളാണ്. തോളുകള്‍, കഴുത്ത്, താഴത്തെ പുറം എന്നിവ സ്ട്രെച്ച് ചെയ്യുന്നതും ഗുണം ചെയ്യും. സ്ട്രെച്ചിങ് ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും ചെയ്യണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
സ്ട്രെച്ചിംഗ് നിങ്ങളുടെ ചലനാത്മകത നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, നടുവേദന, സമ്മര്‍ദ്ദം എന്നിവ ലഘൂകരിക്കുകയും നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. ഇനി സ്ട്രെച്ചിംഗ് പ്രധാനമായതിന്റെ 5 കാരണങ്ങള്‍ നോക്കാം
എനര്‍ജി ലെവല്‍ ഉയര്‍ത്തുന്നു:
സ്ട്രെച്ചിംഗ് വ്യായാമങ്ങളിലൂടെ നിങ്ങളുടെ പ്രഭാതം ആരംഭിക്കുകയാണെങ്കില്‍, അത് ദിവസം മുഴുവന്‍ ഊര്‍ജ്ജവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്പോര്ട്സോ മറ്റ് പ്രവര്‍ത്തികള്‍ പോലെയോ കുറച്ച് മിനിറ്റ്ുകള് സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന് ഉത്തേജനം നല്‍കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ചലനം മെച്ചപ്പെടുത്തുന്നു:
പ്രായം കൂടുന്നത് ശരീര വഴക്കം കവര്‍ന്നെടുക്കുക കൂടി ചെയ്യുന്നുണ്ട്. ശരീര വഴക്കം നിലനിര്‍ത്താന്‍ സ്ട്രെച്ചിംഗ് സഹായിക്കുന്നു. ഇതോടൊപ്പം, സന്ധികളിലുണ്ടാകുന്ന അതി കഠിനമായ വേദനകളെ ഇല്ലാതാക്കാനോ കുറക്കുവാനോ ഇത് നിങ്ങളെ സഹായിക്കുന്നു.
ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്നു:
സ്ട്രെച്ചിങ് രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. നിങ്ങള്‍ ഓഫീസില്‍ പോകുകയാണെങ്കിലും അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുകയാണെങ്കിലും കഴുത്തിനും മറ്റ് സന്ധികള്‍ക്കും ആയാസം ഉണ്ടാക്കുന്നുണ്ട്. സ്ട്രെച്ചിംഗ് കഴുത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം തോള് വേദന ഒഴിവാക്കാനും സഹായിക്കുന്നു.

മികച്ച ബാലന്‍സ്:
വൃക്ഷാസനം പോലുള്ള യോഗാസനങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഗുണകരമാകണമെങ്കില്‍ , സ്ട്രെച്ചിങിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്ട്രെച്ചിങ് പേശികള്‍ക്കും, സന്ധികള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. പേശി സങ്കോചങ്ങള്‍ പോലെ വേദനയുളവാക്കുന്ന അവസ്ഥകള്‍ ഇല്ലാതാക്കാനും ബാലന്‍സ് നിലനിര്‍ത്താനും സ്ട്രെച്ചിങ് സഹായിക്കും.
ശരിയായ ഉറക്കം:
നിങ്ങള്‍ മസില് സ്ട്രെച്ചിങ് എക്സൈസുകള്‍ ചെയ്യുമ്പോള്‍ അത് കലോറി ചെലവഴിക്കാനും ഏറെ സഹായിക്കുന്നു. ഇതിന് പുറമെ ഉറക്കം കൂടുതല്‍ എളുപ്പത്തില്‍ വരാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ഇത് കാല് വേദന പോലുള്ള ഉറക്കം കളയുന്ന അവസ്ഥകള്‍ ഇല്ലാതാക്കുകയും ചെയ്യും
Belly fat| കുടവയര്‍ കുറക്കാം; ലളിതവും സുസ്ഥിരവുമായ ഈ തന്ത്രങ്ങളിലൂടെ
പ്രോട്ടീന്‍ ഷേയ്ക്കുകള്‍ vs പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍; ഏത് തിരഞ്ഞെടുക്കണം?
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
അപൂര്‍വ രോഗം വസിഷ്ഠിനെ കിടപ്പ് രോഗിയാക്കി; ഇച്ഛാശക്തിയാല്‍ ഫിറ്റ്നസ് പരിശീലകനായി ഗംഭീര തിരിച്ചുവരവ്
ഫിറ്റ്നസ് നേടാനും സാങ്കേതിക വിദ്യകള്‍; അറിയാം അഞ്ചു കാര്യങ്ങള്‍
കാര്‍ഡിയോ vs വെയ്റ്റ് ട്രെയിനിങ്ങ്: ഫിറ്റ്നസ് നേടാന്‍ മികച്ച മാര്‍ഗമേത്?
Published
9 months agoon
July 8, 2025By
Web desk
വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കുടവയര്‍ ആയവര്‍ക്ക് വീട്ടില്‍ വെച്ച് തന്നെ വയറിലെ കൊഴുപ്പ് കുറക്കാനും ഫിറ്റ്നസ് നേടാനുമുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എപ്പോഴും സജീവമായിരിക്കുക, ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക , മൊത്തത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നിവയിലൂടെ നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഫലങ്ങള്‍ കാണാന്‍ തുടങ്ങും.
ദൈനംദിന ചലനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
എന്തിലും സ്ഥിരത പ്രധാനമാണ്. ഒരു ദിവസം 30-45 മിനിറ്റ് നടക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. പ്രഭാത നടത്തം, സ്വീകരണമുറിയില്‍ നൃത്തം ചെയ്യുക, പടികള്‍ കയറുക, അല്ലെങ്കില്‍ വീട്ടുജോലികള്‍ ചെയ്യുക എന്നിവയായാലും, എല്ലാ ചലനങ്ങളും പ്രധാനമാണ്.
പ്ലാങ്കുകള്‍, സ്ക്വാറ്റുകള്‍, ലഞ്ചുകള്‍ തുടങ്ങിയ ശരീരഭാര വ്യായാമങ്ങള്‍ എവിടെയും ചെയ്യാം. ഇവ മൊത്തത്തിലുള്ള ശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ കോര്‍ മസിലുകളെ ബലവത്താക്കുകയും ചെയ്യും. ‘വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് യന്ത്രങ്ങളുടെ സഹായം ആവശ്യമില്ല, എന്നാല്‍ സ്ഥിരതയുള്ള ചലനം ആവശ്യമാണ്’ -സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലക യാസ്മിന് കറാച്ചിവാല പറയുന്നു. ”ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍, വേഗത്തിലുള്ള നടത്തം, അല്ലെങ്കില്‍ നൃത്തം പോലും പതിവായി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കും. അതേ സമയം ഭക്ഷണ നിയന്ത്രണത്തോടൊപ്പം ശ്രദ്ധാപൂര്‍വ്വം ഭക്ഷണം തിരഞ്ഞെടുക്കണമെന്നതും പ്രധാനമാണ്
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാനും ഭക്ഷണം കഴിക്കുക
അടിവയര്‍ അടുക്കളയിലാണ് നിര്‍മ്മിക്കപ്പെടുന്നതെന്നു തന്നെ പറയാം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള യഥാര്‍ത്ഥ തന്ത്രം വിസറല്‍ കൊഴുപ്പ് (ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ്) കുറയ്ക്കുക എന്നതാണ്. ശുദ്ധമായ ഭക്ഷണം ഈ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ നന്നായി പ്രവര്‍ത്തിക്കും.
ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. പകരം, ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ വയറു നിറയ്ക്കാനും ആസക്തി കുറയ്ക്കാനും ലീന്‍ പ്രോട്ടീനും (മുട്ട, പയര്‍, ടോഫു പോലുള്ളവ) ആരോഗ്യകരമായ കൊഴുപ്പുകളും (നട്ട്സ്, വിത്തുകള്‍, ഒലിവ് ഓയില്‍ പോലുള്ളവ) ഉള്‍പ്പെടുത്തുക.
ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക എന്നതും പ്രധാനമാണ്. സാവധാനം കഴിക്കുക, നന്നായി ചവച്ചുവ കഴിക്കുക, വയറു നിറയുമ്പോള്‍ നിര്‍ത്തുക എന്നിവയും പ്രധാനമാണ്. .
ഉറക്കം: കൊഴുപ്പ് കത്തിക്കുന്നതില്‍ കേമന്‍
ഉറക്കം കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളെ ബാധിക്കുന്നു. ഇവ രണ്ടും വയറിലെ കൊഴുപ്പിനെ സ്വാധീനിക്കുന്നു. ഓരോ രാത്രിയും 7-8 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക. മോശം ഉറക്കം വിശപ്പ്, ആസക്തി, കൊഴുപ്പ് സംഭരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
‘ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിന്റെ കൊഴുപ്പ് കാര്യക്ഷമമായി മെറ്റബോളിസ് ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു,’ സമഗ്ര പോഷകാഹാര വിദഗ്ദ്ധനും ജീവിതശൈലി പരിശീലകനുമായ ലൂക്ക് കൊട്ടീഞ്ഞോ വിശദീകരിക്കുന്നു. ‘ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും മോശം ഉറക്കം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന പ്രവര്‍ത്തികളെ തടസപ്പെടുത്തും , പ്രത്യേകിച്ച് വയറിന് ചുറ്റും.
ജലാംശം നിലനിര്‍ത്തുകയും കലോറികള്‍ കൂടിയ പാനീയങ്ങള്‍ കുറയ്ക്കുകയും ചെയ്യുക
വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, മദ്യം, അമിതമായ കഫീന്‍ എന്നിവ ഒഴിവാക്കുക. രാവിലെ നാരങ്ങ ചേര്‍ത്ത ചെറുചൂടുള്ള വെള്ളമോ പകല്‍ സമയത്ത് ഹെര്‍ബല്‍ ടീയോ പരീക്ഷിക്കുക.
വീട്ടില്‍വെച്ച് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുക
ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗുകള്‍ (HIIT) വയറിലെ കൊഴുപ്പ് ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കും. ജമ്പിംഗ് ജാക്കുകള്‍, ബര്‍പ്പികള്‍,കോര്‍ വ്യായാമങ്ങള്‍ എന്നിവയുടെ 15 മിനിറ്റ് സെഷന് ചെയ്യുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും കഠിനമായ കൊഴുപ്പുകളെ കത്തിച്ചുകളയുകയും ചെയ്യും.
ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ വീട്ടില്‍ വെച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് തികച്ചും സാധ്യമാണ്. ഓര്‍മ്മിക്കുക, ഇത് ഒറ്റരാത്രികൊണ്ട് ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചല്ല, മറിച്ച് ദിവസേനയുള്ള, പ്രവര്‍ത്തികളിലൂടെ ലഭിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. അതിനായി നിങ്ങളുടെ ശരീരം എപ്പോഴും സജീവമായി വെക്കുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, മുടങ്ങാതെ വര്‍ക്കൗട്ടുകള്‍ ചെയ്യുക എന്നിനൊപ്പം ഈ പ്രക്രിയകളെ വിശ്വസിക്കുക എന്നതും പ്രധാനമാണ്
Published
3 years agoon
July 30, 2023By
Web deskചില സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇപ്പോള്‍ ഇത്തരം ടെക്നോളജികള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഡിജിറ്റല്‍ ലോകത്ത് നമ്മുടെ ആരോഗ്യവും ക്ഷേമവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും സാങ്കേതികവിദ്യ കടന്നെത്തിയിരിക്കുന്നു
ഉദാസീനമായ ജീവിത ശൈലികള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൊബൈല്‍ ഫുഡ് ഡയറികളും ഫിറ്റ്നസ് ആപ്ലിക്കേഷനുകളും പോലെയുള്ളവ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനാകും. നിങ്ങള്‍ക്ക് പ്രചോദനമോ സഹായമോ മാര്‍ഗനിര്‍ദേശമോ ആവശ്യമുണ്ടെങ്കില്‍ ഇത്തരം സാങ്കേതികവിദ്യ ഒരു ഉപയോഗപ്രദമായ ഉപകരണമായിരിക്കാം.നിങ്ങളുടെ ശക്തിയും പരിമിതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും നന്നായി മനസ്സിലാക്കാന്‍ വ്യായാമ പോഷകാഹാര ആപ്പുകള്‍ പോലുള്ളവ സഹായിക്കും. ഇത്തരം സാങ്കേതിക വിദ്യകളില്‍ ചിലത് പരിചയപ്പെടാം
ഫിറ്റ്നസ് വിലയിരുത്തല്‍ ടൂളുകള്‍

ഫിറ്റ്നസ് പ്രൊഫഷണലുകള്‍ വഴിയോ പ്രത്യേക ആപ്പുകള്‍ വഴിയോ ലഭ്യമാകുന്ന അറിവുകളുടെ ഉറവിടങ്ങളാണ് വെര്‍ച്വല്‍ ഫിറ്റ്നസ് വിലയിരുത്തല്‍ ഉപകരണങ്ങള്‍. ഈ മൂല്യനിര്ണ്ണ രീതി വ്യക്തികളെ അവരുടെ നിലവിലെ ഫിറ്റ്നസ് ലെവലുകള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനും ലക്ഷ്യങ്ങള്‍ കണ്ടെത്താനും പ്രാപ്തരാക്കുന്നു. ഹൃദയധമനികളുടെ സഹിഷ്ണുത, പേശികളുടെ ശക്തി, വഴക്കം, ശരീരഘടന എന്നിവ അളക്കുന്നത് ഉള്‍പ്പെടെ ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ഒരു ജീവിതശൈലിയിലേക്ക് ഒരു വ്യക്തിയെ നയിക്കാന്‍ കഴിയുന്ന മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ ഈ ടൂളുകള്‍ നല്കുന്നു.
2. മികച്ച കോച്ചുകളിലേക്കും ക്ലാസുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും പ്രവേശനം

മികച്ച ഫലങ്ങള്‍ക്കായി വ്യക്തിഗതമായ മാര്‍ഗ്ഗനിര്‍ദ്ദേശം അത്യന്താപേക്ഷിതമാണ്. അംഗീകൃത ഡയറ്റീഷ്യന്മാരുമായും പോഷകാഹാര വിദഗ്ധരുമായും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ നടത്തുന്നത് അനുയോജ്യമായ ഉപദേശവും ഭക്ഷണ ആസൂത്രണ സഹായവും ലഭിക്കാന്‍ സഹായിക്കും. വീഡിയോ കോളുകളിലൂടെയോ പ്രത്യേക ഫിറ്റ്നസ് പ്ലാറ്റ്ഫോമുകളിലൂടെയോ വെര്‍ച്വല്‍ പരിശീലന സെഷനുകളില്‍ പങ്കാളികളാകാനാകും. വ്യക്തിഗത വര്‍ക്ക്ഔട്ട് പ്ലാനുകള്‍ നല്‍കാനും പുരോഗതി ട്രാക്ക് ചെയ്യാനും ഇതുവഴി കഴിയുന്നതിനാല്‍ ഫിറ്റ്നസ് ലക്ഷ്യങ്ങളില്‍ വേഗത്തില്‍ എത്താനാകും
ഫിറ്റ്നസും ശരീരഭാരം കുറയ്ക്കലും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളെ കേന്ദ്രീകരിച്ച് വെര്‍ച്വല്‍ കമ്മ്യൂണിറ്റികള്‍ സൃഷ്ടിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകമായി ബന്ധപ്പെടാന്‍ ഇതുവഴിയാകും. ഓണ്‍ലൈന്‍ ഫിറ്റ്നസ് കമ്മ്യൂണിറ്റികളുമായി ഇടപഴകുന്നത് പിന്തുണയും പ്രോത്സാഹനവും ഉത്തരവാദിത്തബോധവും നല്‍കും. സമാന ലക്ഷ്യങ്ങളും പോരാട്ടങ്ങളും പങ്കിടുന്ന സമാന ചിന്താഗതിക്കാരായ വ്യക്തികളെ നമുക്കിവിടെ കണ്ടെത്താനാകും. നിരവധി പ്ലാറ്റ്ഫോമുകള് ഓണ്‍ലൈന്‍ ഫിറ്റ്നസ് ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇത് നമ്മെ വീടുകളില്‍ നിന്ന് തന്നെ വര്‍ക്കൗട്ടുകള്‍ ചെയ്ത് ലക്ഷ്യം കാണാന്‍ സഹായിക്കും.
ഫിറ്റ്നസ് ട്രാക്കറുകള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ രീതികള്‍ എന്നിവ നിരീക്ഷിക്കാന്‍ ഫിറ്റ്നസ് ട്രാക്കറുകള്‍ സഹാായിക്കും. നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാം എന്നത് അത്രയും മികച്ച ചുവടുകള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാനാകും. 2022ലെ കണക്കനുസരിച്്ച് ആഗോളതലത്തില്‍ ഇത്തരത്തില്‍ കണക്റ്റഡ് വെയറബിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 1.1 ബില്യണിലെത്തി നില്‍ക്കുകയാണ്
4. സ്മാര്‍ട്ട് സ്കെയിലുകള്‍

തുടര്‍ച്ചയായി ഭാരം പരിശോധിക്കുന്നത് ശരീര ഭാരനിയന്ത്രണ ലക്ഷ്യങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികള്‍ തടയും. സ്മാര്‍ട്ട് സ്കെയിലുകള്‍ ഭാരം അളക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പന്റെ ശതമാനം, മസിലുകളുടെ അളവ്, മറ്റ് കാര്യങ്ങളും രേഖപ്പെടുത്തും. ശരീരഘടനയെക്കുറിച്ചുള്ള ഈ സമഗ്രമായ വീക്ഷണം പുരോഗതി വിലയിരുത്താന്‍ ഉതകും. ശരീരത്തിലെ കൊഴുപ്പ് , മസിലുകളുടെ ഭാരം, ശരീരത്തിലെ ജലത്തിന്റെ ഭാരം, അസ്ഥികളുടെ സാന്ദ്രത തുടങ്ങിയ അളവുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സ്മാര്‍ട്ട് സ്കെയിലിലൂടെ അറിയാനാകും.
5. അറിയിപ്പുകളും ഓര്‍മ്മപ്പെടുത്തലുകളും സാങ്കേതികവിദ്യ ഉപയോഗിച്ച്

ഫിറ്റ്നസ് ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നിരുന്നാലും, ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ, അറിയിപ്പുകളുടെയും ഓര്‍മ്മപ്പെടുത്തലുകളുടെയും രൂപത്തില്‍ നമുക്ക് അനുയോജ്യമായ സഹായം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്നത് ഏറെ സഹായകമാണ്.
Published
3 years agoon
January 10, 2023By
Web desk
കാര്‍ഡിയോ വര്‍ക്കൗട്ടുകളും വെയ്റ്റ് ട്രെയിനിങ്ങും ജനപ്രിയമെന്നതുപോലെ തന്നെ സൗകര്യപ്രദമായി കലോറി എരിച്ച് കളയാനുള്ള മികച്ച മാര്‍ഗങ്ങളാണ്. രണ്ടിനും സവിശേഷമായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് പോലെ തന്നെ ഇവ പരസ്പരം പൂരകമാണ്. പക്ഷേ, അവയില്‍ ഏതാണ് ഏറ്റവും പ്രയോജനകരമെന്ന് തീരുമാനിക്കാന്‍ ഒരു തുടക്കക്കാരന് അല്പം ബുദ്ധിമുട്ടായിരിക്കും
ഫിറ്റ്നസ് യാത്രയില്‍ ഈ രണ്ട് തരത്തിലുള്ള വ്യായാമങ്ങളെക്കുറിച്ചും അറിയുന്നത് ഒരു മികച്ച തുടക്കത്തിന് സഹായകമാകും. കാര്‍ഡിയോ വര്ക്കൗട്ടുകളാണോ വെയ്റ്റ് ലിഫ്റ്റിങ് ആണോ ആദ്യം ചെയ്യേണ്ടതെന്ന ചോദ്യം തുടക്കക്കാര്‍ക്ക മനസില്‍ ഉയര്‍ന്നു വന്നേക്കാം. ഇത് സാധാരണയായി നിങ്ങളുടെ ഫിറ്റ്നസ് യാത്രയിലെ അടിസ്ഥാന ലക്ഷ്യങ്ങളെയും മുന്‍ഗണനകളെയും ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ, പൊതുവേ, വെയ്റ്റ് ട്രെയിനിങ്ങിന് കൂടുതല്‍ ഊര്‍ജവും പരിശ്രമവും ആവശ്യമാണ്.
അതിനാല്‍, ഈ രണ്ട് വ്യായാമങ്ങളും വ്യത്യസ്ത ദിവസങ്ങളില്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വെയ്റ്റ് ട്രെയിനിങ്ങിന് നിങ്ങള്‍ മുന്‍ഗണന നല്‍കണം, ശേഷം കാര്‍ഡിയോ പരിശീലിക്കാം. കാര്‍ഡിയോയും വെയ്റ്റ് ട്രെയിനിങ്ങും ഒരുപോലെ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു വ്യായാമമാക്കി മാറ്റുന്നു. കാര്‍ഡിയോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൂടുതല്‍ കലോറികള്‍ എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും. വെയ്റ്റ് ട്രെയിനിങ് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മസിലുകള്‍ രൂപപ്പെടുത്തുകയും ചെയ്യും. ഇതിന് പുറമെ പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാര്‍ഡിയോ വര്‍ക്കൗട്ടിന്റെ പ്രയോജനങ്ങള്‍
അടിസ്ഥാനപരമായി കാര്‍ഡിയോ വാസ്കുലര്‍ സിസ്റ്റത്തിന് വേണ്ടിയുള്ളതാണ് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ .കാര്‍ഡിയോ വര്‍ക്കൗട്ടിന് പല രൂപങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ തനതായ ഗുണങ്ങളുമുണ്ട്. കാര്‍ഡിയോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കാര്‍ഡിയോ വ്യായാമം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും. ഇത് ഓക്സിജന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കുന്നു.
ഹൃദയാഘാതം, കൊറോണറി ആര്‍ട്ടറി രോഗം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അവസ്ഥകക്കുള്ള സാധ്യത കുറക്കാന്‍ കാര്‍ഡിയോ വര്ക്കൗട്ടുകള്ക്കാകും. ഹൃദ്രോഗമുള്ള ഒരാള്‍ക്ക് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ താരതമ്യേന അപകടസാധ്യത കുറവാണ്. വെയ്റ്റ് ട്രെയിനിങ്ങിനേക്കാള് കൂടുതല്‍ കലോറി ശരീരത്തില്‍ നിന്നും എരിച്ച് കളയുന്നത് കാര്‍ഡിയോയാണ്. 185 പൗണ്ട് ഭാരമുള്ള ഒരാള്‍ ഒരു മണിക്കൂറോളം ജിമ്മില്‍ മിതമായ കാര്‍ഡിയോ വര്‍ക്ക്ഔട്ട് ചെയ്യുന്നതിലൂടെ ഏറെ കലോറി എരിച്ചുകളയാനാകും. ഓട്ടം 600-1000 കലോറിയും, സൈക്ലിംഗ് 650-1000 കലോറിയും, നീന്തല്‍ 500-840 കലോറിയും എരിച്ചുകളയുന്നു. കാര്‍ഡിയോ ചെയ്യുന്നത് ശ്വാസകോശത്തിനും ഹൃദയത്തിനും ഏറെ ഗുണം ചെയ്യും.
വെയ്റ്റ് ലിഫ്റ്റിംഗിന്റെ പ്രയോജനങ്ങള്‍
ഒരു പഠനമനുസരിച്ച്, വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് കാര്‍ഡിയോ പോലെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019-ല്‍ ജേണല്‍ ഓഫ് മെഡിസിന് ആന്‍ഡ് സയന്‍സ് ഇന്‍ സ്പോര്‍ട്സ് & എക്സര്‍സൈസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഹൃദയാഘാതം അല്ലെങ്കില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം മുതല്‍ 70 ശതമാനം വരെ കുറവാണ്. ശരാശരി 47 വയസ്സിന് താഴെയുള്ള 13,000 മുതിര്‍ന്നവരുടെ വ്യായാമ ശീലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയമാക്കിയ കാലയളവില്‍ ഇത്രയും പേര് ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും അനുഭവിച്ചിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി .
വെയ്റ്റ് ലിഫ്റ്റിങ്ങും കാര്‍ഡിയോയുടെ അത്രയും പ്രാധാന്യമുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വെയ്റ്റ് ട്രെയിനിങ് മസിലുകളെ രൂപപ്പെടുത്തുന്നു.മാത്രമല്ല ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. അതേ സമയം വെയ്റ്റ് ട്രെയിനിങ് കാര്‍ഡിയോയുടെ അത്രയും കലോറി കത്തിച്ചേക്കില്ല. എന്നാല്‍ പരിശീലനത്തിന് ശേഷം മൂന്ന് ദിവസത്തേക്ക് വ്യായാമം ചെയ്യുന്നയാളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
| Cookie | Duration | Description |
|---|---|---|
| cookielawinfo-checkbox-analytics | 11 months | This cookie is set by GDPR Cookie Consent plugin. The cookie is used to store the user consent for the cookies in the category "Analytics". |
| cookielawinfo-checkbox-functional | 11 months | The cookie is set by GDPR cookie consent to record the user consent for the cookies in the category "Functional". |
| cookielawinfo-checkbox-necessary | 11 months | This cookie is set by GDPR Cookie Consent plugin. The cookies is used to store the user consent for the cookies in the category "Necessary". |
| cookielawinfo-checkbox-others | 11 months | This cookie is set by GDPR Cookie Consent plugin. The cookie is used to store the user consent for the cookies in the category "Other. |
| cookielawinfo-checkbox-performance | 11 months | This cookie is set by GDPR Cookie Consent plugin. The cookie is used to store the user consent for the cookies in the category "Performance". |
| viewed_cookie_policy | 11 months | The cookie is set by the GDPR Cookie Consent plugin and is used to store whether or not user has consented to the use of cookies. It does not store any personal data. |