Fitness Tips

Belly fat| കുടവയര്‍ കുറക്കാം; ലളിതവും സുസ്ഥിരവുമായ ഈ തന്ത്രങ്ങളിലൂടെ

Published

on

വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കുടവയര്‍ ആയവര്‍ക്ക് വീട്ടില്‍ വെച്ച് തന്നെ വയറിലെ കൊഴുപ്പ് കുറക്കാനും ഫിറ്റ്‌നസ് നേടാനുമുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എപ്പോഴും സജീവമായിരിക്കുക, ഭക്ഷണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക , മൊത്തത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നിവയിലൂടെ നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഫലങ്ങള്‍ കാണാന്‍ തുടങ്ങും.

ദൈനംദിന ചലനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക

എന്തിലും സ്ഥിരത പ്രധാനമാണ്. ഒരു ദിവസം 30-45 മിനിറ്റ് നടക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. പ്രഭാത നടത്തം, സ്വീകരണമുറിയില്‍ നൃത്തം ചെയ്യുക, പടികള്‍ കയറുക, അല്ലെങ്കില്‍ വീട്ടുജോലികള്‍ ചെയ്യുക എന്നിവയായാലും, എല്ലാ ചലനങ്ങളും പ്രധാനമാണ്.

പ്ലാങ്കുകള്‍, സ്‌ക്വാറ്റുകള്‍, ലഞ്ചുകള്‍ തുടങ്ങിയ ശരീരഭാര വ്യായാമങ്ങള്‍ എവിടെയും ചെയ്യാം. ഇവ മൊത്തത്തിലുള്ള ശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ കോര്‍ മസിലുകളെ ബലവത്താക്കുകയും ചെയ്യും. ‘വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് യന്ത്രങ്ങളുടെ സഹായം ആവശ്യമില്ല, എന്നാല്‍ സ്ഥിരതയുള്ള ചലനം ആവശ്യമാണ്’ -സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലക യാസ്മിന്‍ കറാച്ചിവാല പറയുന്നു. ”ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍, വേഗത്തിലുള്ള നടത്തം, അല്ലെങ്കില്‍ നൃത്തം പോലും പതിവായി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കും. അതേ സമയം ഭക്ഷണ നിയന്ത്രണത്തോടൊപ്പം ശ്രദ്ധാപൂര്‍വ്വം ഭക്ഷണം തിരഞ്ഞെടുക്കണമെന്നതും പ്രധാനമാണ്

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാനും ഭക്ഷണം കഴിക്കുക

അടിവയര്‍ അടുക്കളയിലാണ് നിര്‍മ്മിക്കപ്പെടുന്നതെന്നു തന്നെ പറയാം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള യഥാര്‍ത്ഥ തന്ത്രം വിസറല്‍ കൊഴുപ്പ് (ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ്) കുറയ്ക്കുക എന്നതാണ്. ശുദ്ധമായ ഭക്ഷണം ഈ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ നന്നായി പ്രവര്‍ത്തിക്കും.

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. പകരം, ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ വയറു നിറയ്ക്കാനും ആസക്തി കുറയ്ക്കാനും ലീന്‍ പ്രോട്ടീനും (മുട്ട, പയര്‍, ടോഫു പോലുള്ളവ) ആരോഗ്യകരമായ കൊഴുപ്പുകളും (നട്ട്സ്, വിത്തുകള്‍, ഒലിവ് ഓയില്‍ പോലുള്ളവ) ഉള്‍പ്പെടുത്തുക.

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക എന്നതും പ്രധാനമാണ്. സാവധാനം കഴിക്കുക, നന്നായി ചവച്ചുവ കഴിക്കുക, വയറു നിറയുമ്പോള്‍ നിര്‍ത്തുക എന്നിവയും പ്രധാനമാണ്. .

 ഉറക്കം: കൊഴുപ്പ് കത്തിക്കുന്നതില്‍ കേമന്‍

ഉറക്കം കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളെ ബാധിക്കുന്നു. ഇവ രണ്ടും വയറിലെ കൊഴുപ്പിനെ സ്വാധീനിക്കുന്നു. ഓരോ രാത്രിയും 7-8 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക. മോശം ഉറക്കം വിശപ്പ്, ആസക്തി, കൊഴുപ്പ് സംഭരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

‘ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിന്റെ കൊഴുപ്പ് കാര്യക്ഷമമായി മെറ്റബോളിസ് ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു,’ സമഗ്ര പോഷകാഹാര വിദഗ്ദ്ധനും ജീവിതശൈലി പരിശീലകനുമായ ലൂക്ക് കൊട്ടീഞ്ഞോ വിശദീകരിക്കുന്നു. ‘ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും മോശം ഉറക്കം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന പ്രവര്‍ത്തികളെ തടസപ്പെടുത്തും , പ്രത്യേകിച്ച് വയറിന് ചുറ്റും.

 ജലാംശം നിലനിര്‍ത്തുകയും കലോറികള്‍ കൂടിയ പാനീയങ്ങള്‍ കുറയ്ക്കുകയും ചെയ്യുക

വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, മദ്യം, അമിതമായ കഫീന്‍ എന്നിവ ഒഴിവാക്കുക. രാവിലെ നാരങ്ങ ചേര്‍ത്ത ചെറുചൂടുള്ള വെള്ളമോ പകല്‍ സമയത്ത് ഹെര്‍ബല്‍ ടീയോ പരീക്ഷിക്കുക.

വീട്ടില്‍വെച്ച് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുക

ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗുകള്‍ (HIIT) വയറിലെ കൊഴുപ്പ് ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കും. ജമ്പിംഗ് ജാക്കുകള്‍, ബര്‍പ്പികള്‍,കോര്‍ വ്യായാമങ്ങള്‍ എന്നിവയുടെ 15 മിനിറ്റ് സെഷന്‍ ചെയ്യുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും കഠിനമായ കൊഴുപ്പുകളെ കത്തിച്ചുകളയുകയും ചെയ്യും.

ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ വീട്ടില്‍ വെച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് തികച്ചും സാധ്യമാണ്. ഓര്‍മ്മിക്കുക, ഇത് ഒറ്റരാത്രികൊണ്ട് ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചല്ല, മറിച്ച് ദിവസേനയുള്ള, പ്രവര്‍ത്തികളിലൂടെ ലഭിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. അതിനായി നിങ്ങളുടെ ശരീരം എപ്പോഴും സജീവമായി വെക്കുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, മുടങ്ങാതെ വര്‍ക്കൗട്ടുകള്‍ ചെയ്യുക എന്നിനൊപ്പം ഈ പ്രക്രിയകളെ വിശ്വസിക്കുക എന്നതും പ്രധാനമാണ്

 

Trending

Exit mobile version