Workouts

12-3-30; ട്രഡ്മില്‍ വര്‍ക്കൗട്ടില്‍ മികച്ച ഫലത്തിനായി പുതിയ സമവാക്യം

Published

on

ഫിറ്റ്‌നെസ് നിലനിര്‍ത്താനും ആരോഗ്യ പരിപാലനത്തിനും വീട്ടില്‍വെച്ച് പോലും യന്ത്ര സഹായത്തോടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമമാണ് ട്രഡ്മില്‍ വര്‍ക്ക്ഔട്ട്. എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നതിന് പുറമേ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു എന്നുള്ളതും ട്രഡ്മില്‍ വര്‍ക്ക്ഔട്ടിന്റെ പ്രത്യേകതകളാണ്. ജോഗിങ്ങിന്റേയും നടത്തത്തിന്റേയും എല്ലാ ഫലങ്ങളും നല്‍കുന്നതിന് പുറമേ സൗകര്യപ്രദമായി ചെയ്യാന്‍ കഴിയുന്ന വ്യായാമം കൂടിയാണ് ട്രഡ്മില്‍ വര്‍ക്ക്ഔട്ട്.

എന്നാല്‍ ട്രഡ്മില്‍ വര്‍ക്ക്ഔട്ടിന് ഫലപ്രാപ്തി കൂട്ടുന്ന ഒരു പുതിയ രീതി മുന്നോട്ട് വെച്ചിരിക്കുകയാണ്ഇന്റര്‍നാഷണല്‍ ലൈഫ്‌സ്‌റ്റൈല്‍ എക്‌സ്‌പേര്‍ട്
ലോറന്‍ ഗിരാള്‍ഡോ. 12-3-30 എന്ന പുതിയ വര്‍ക്ക്ഔട്ട് രീതിയാണ് ഗിരാള്‍ഡോ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത്തരത്തില്‍ ട്രെഡ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അവലംബിക്കേണ്ട രീതി ഇങ്ങനെയാണ് :

ട്രഡ്മില്ലിന്റെ ചെരിവ് 12 എന്ന് സെറ്റ് ചെയ്യുക. 12 കൂടുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ശേഷം സ്പീഡ് 4.8 അല്ലെങ്കില്‍ 5 കിലോമീറ്റര്‍/ മണിക്കൂര്‍ എന്ന് സെറ്റ് ചെയ്യുക. ഇതിന് ശേഷം മുപ്പത് മിനിറ്റ് ട്രെഡ്മില്ലില്‍ ചിലവഴിച്ചാല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നുവെന്ന് ലോറന്‍ ഗിരാള്‍ഡോ പറയുന്നു.

വേഗത വളരെയധികം കൂടുതല്‍ അല്ലാത്തത് കൊണ്ടും ഇന്റന്‍സിറ്റി കുറവായത് കൊണ്ടും പരിക്ക് പറ്റാനുള്ള സാധ്യത കുറവാണ് എന്ന് മാത്രമല്ല, സന്ധികള്‍ക്ക് അനാവശ്യ സ്ട്രസ്സ് ഒഴിവാക്കാനും സാധിക്കുന്നു.

ചെരിഞ്ഞ പൊസിഷനില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനാല്‍ പരമാവധി സ്ട്രച്ച് ലഭിക്കുകയും പ്രധാന പേശികള്‍ എല്ലാം പ്രവര്‍ത്തിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. തുടര്‍ച്ചയായി മുപ്പത് മിനിറ്റോളം വര്‍ക്ക് ഔട്ട് ചെയ്യുന്നത് കൊണ്ട് ശരീരം നന്നായി വിയര്‍ക്കുകയും കൂടുതല്‍ കലോറി എരിച്ച് കളയാനും സഹായിക്കുന്നു. നന്നായി വിയര്‍ക്കുക വഴി തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നു എന്നുള്ളതും ഇതിന്റെ മേന്മയാണ്. ഏത് പ്രായ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ഈ രീതിയില്‍ ട്രഡ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാമെങ്കിലും പ്രായം കൂടിയവര്‍ ഇത്തരത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.

 

Trending

Exit mobile version