Others
സ്പോട്സ് ഇന്ഞ്ചുറികളെ അവഗണിക്കരുത്; പരിഹാരമുണ്ട്
കായിക താരങ്ങള്‍ക്ക് പരുക്കുകള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരം പരുക്കുകള്‍ അവഗണിച്ചു കൂട .അവക്ക് കൃത്യമായ ചികിത്സ ആവശ്യമാണ്. പല പരുക്കുകളും ഫിസിയോ തെറാപ്പി ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. ഫുട്ബോള്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തുടകള്‍, കണങ്കാല്, ലിഗ്മെന്റുകള്‍ക്ക് എന്നിവക്കാണ് പ്രധാനമായും പരുക്കേല്‍ക്കുന്നത്. തുടയിലെ പേശികള്‍ക്ക് ഏല്ക്കുന്ന പരുക്കുകള്‍ ഏകദേശം 35 ശതമാനവും കാലിന് ഏല്ക്കുന്ന പരുക്കുകള്‍ ഏകദേശം 34 ശതമാനവും എസി എല്‍, പിസി എല്‍ എന്നീ ലിഗ്മെന്റുകള്‍ക്ക് ഏല്ക്കുന്ന പരുക്കുകള്‍ ഏകദേശം ഒരു ശതമാനവുമാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഏറ്റവും കൂടുതല്‍ ക്ഷതമേല്‍പ്പിക്കുന്നത് ലിഗ്മെന്റ് ഇഞ്ചുറിയാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും സ്പോര്‍ട്സ് താരത്തെ പ്രയാസപ്പെടുത്താന്‍ ഈ പരുക്ക് കാരണമാകുന്നു. സര്‍ജറിയും അതിനുശേഷമുള്ള ഫിസിയോ തെറാപ്പിയും റിഹാബിലിറ്റേഷനും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പരുക്കേല്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും കളിയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ.തുടയിലെ പരുക്കും നിസാരക്കാരനല്ല. ഈ ഇഞ്ചുറിയ്ക്ക് ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസം ലഭിക്കും. ഏതെല്ലാം രീതിയില്‍ പരുക്ക് വരാതെ തടയാം, പരുക്ക് വന്നുകഴിഞ്ഞാല്‍ അതിനെ എങ്ങനെ മറികടക്കാം എന്ന കാര്യത്തിലും കൃത്യമായ ധാരണയുണ്ടായിരിക്കണം.
ഷോക്ക് വേവ് ചികിത്സ
അക്യൂട്ട് പരുക്കുകള്‍ക്ക് വിശ്രമവും ഐസിങ് ചെയ്യുകയുമാണ് പതിവ്. തുടര്‍ന്ന് നീര് മാറിയതിനുശേഷം ചെറിയ രീതിയില്‍ സ്ട്രച്ചിങ് വ്യായാമങ്ങള്‍ തിരിച്ചുവരവ് സാധിക്കും.ഒരു പരുക്ക് വന്ന് മാറിക്കഴിഞ്ഞാല്‍ വീണ്ടും വരുമ്പോള്‍ എങ്ങനെ പൂര്‍ണ്ണമായി മാറ്റാം എന്നതിനും ഇപ്പോള്‍ മാര്‍ഗമുണ്ട്. അത്യാധുനിക ഷോക്ക് വേവ് ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ് ഇത്. ഷോക്ക് വേവ് ഉപയോഗിച്ച് ക്രോണിക് പരുക്കുകള്‍ വരെ മാറ്റിയെടുക്കാന്‍ സാധിക്കും. ഹൈ പ്രഷര്‍ എനര്‍ജി വേവ് ഉപയോഗിച്ച് രക്തചംക്രമണം ത്വരിതപ്പെടുത്തി വേദനയെ മിനിറ്റുകള്‍കൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. ഷോള്‍ഡറിനും മസിലുകള്‍ക്കും ഉണ്ടാകുന്ന വേദന മാറ്റാനും ഈ ട്രീറ്റ്മെന്റിലൂടെ സാധിക്കും.ലിഗ്മെന്റിന് വരുന്ന പരുക്കുകള്‍ക്ക് ഓപ്പറേഷനും റീഹാബിലിറ്റേഷനും ആവശ്യമാണ്. കണങ്കാലിന് ഏല്ക്കുന്ന പരുക്കുകള്‍ ഗ്രേഡുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണ്ണയിക്കുന്നത്. സാധാരണയായി മൂന്ന് ആഴ്ചത്തെ പ്ലാസ്റ്ററും കണങ്കാലിന് റീഹാബിലിറ്റേഷനും നല്‍കിയാണ് ഇവരെ വീണ്ടും കായിക അധ്വാനത്തിന് പ്രാപ്തമാക്കുന്നത്.
വാം അപ് പ്രധാനം
ഏത് കളിയും മുന്‍പ് വാം അപ് ചെയ്തതിനുശേഷം മാത്രം കളിക്കാന്‍ ആരംഭിക്കുന്നതാണ് നല്ലത്.ഫിഫ 11 എന്ന വാം അപ് പ്രോഗ്രാമനുസരിച്ച് പത്തോ പതിനഞ്ചോ മിനിട്ട് വാം അപ് ചെയ്തതിനുശേഷം കളിക്ക് ഇറങ്ങുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്താല്‍ ഒരുപരിധി വരെ പരുക്കുകള്‍ ഇല്ലാതാക്കാന്‍ കഴിയും.
Others
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയെയും ദൈര്‍ഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് എപ്പോഴാണ് ഉയര്‍ന്നത്
ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ഉല്‍പാദിക്കപ്പെടുന്നതിന്റെ അളവ് ദിവസം മുഴുവന്‍ ചാഞ്ചാടിക്കൊണ്ടിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയായി രാവിലെയും ഉച്ചകഴിഞ്ഞും ശരീരത്തില്‍ ഉയര്‍ന്ന നിലയിലായിരിക്കും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 15 മിനിറ്റോ ഏകദേശം ഒരു മണിക്കൂറോ അതേ ഉയര്‍ന്ന നിലയില്‍ നിലനില്ക്കും. ഇതിന് ശേഷം ഹോര്‍മോണ്‍ നില സാധാരണ നിലയിലാകും. ഇങ്ങനെ ടെസ്റ്റോസിറോണ്‍ നില സാധാരണ നിലയിലെത്തുമ്പോഴും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറക്കപ്പെട്ടതായി അനുഭവപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ നിങ്ങളില്‍ മറ്റൊരു ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലാണ്. ഏതാനും മണിക്കൂറുകള്‍ക്കകം കോര്‍ട്ടിസോളിന്റെ അളവും സാധാരണ നിലയിലേക്ക് താഴും. ഈ ഹ്രസ്വ സമയത്തിനുള്ളില്‍ മസില് വളര്‍ച്ചയെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍.
വെയ്റ്റ് ട്രെയിനിങ്
സ്ട്രെങ്ത് എക്സര്‍സൈസും ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗും (എച്ച്ഐഐടി), പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റിംഗ്, ടെസ്റ്റോസ്റ്റിറോണ്‍ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധനയിലെ തീവ്രത നമ്മുടെ വര്‍ക്കൗട്ടിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം അധിക നേരം നിലനില്‍ക്കില്ല. രാവിലെയെ അപേക്ഷിച്ച്, വൈകുന്നേരം സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാനുള്ള വര്‍ക്ക്ഔട്ട്
ചെസ്റ്റ് , ഗ്ലൂട്ടുകളും പോല
Others
‘ഇവക്ക് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്’; ബാബു ആന്റണിയുടെ ജിം ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍ ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍കാലത്ത് വര്‍ക്കൗട്ടിനായി ബാബു ആന്റണി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ചിത്രത്തില്‍.

‘പപ്പ ബെംഗളൂരുവില്‍ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളില്‍ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാള്‍ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോള്‍ വല്ലാത്തൊരു ഫീലിങ് ആണ്. ‘ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍തര്‍ കുറിച്ചു.
Others
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തി.50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ടഹലലുവലമഹവേ.ീൃഴല്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേയിലെ ട്രണ്ടെലാഗ് ഹെല്‍ത്ത് സര്‍വേയില്‍ പങ്കെടുത്ത 34,000 മുതിര്‍ന്നവരില്‍ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതാായി പ്രൊഫസര്‍ ലിന്‍ഡ ഏണ്‍സ്റ്റ്സെന്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനം പേര് ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാര്ക്കിടയില് വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വളരെ ഏറെയാണെന്നും കണ്ടെത്തി. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഉറക്ക പ്രശ്നങ്ങളോ അതിനുള്ള മരുുന്നുകളോ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫസര്‍ ഏണസ്റ്റ്സെന്‍ പറഞ്ഞു.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും കൂടുതല്‍ വിശ്രമവും നല്‍കുന്നതിനൊപ്പം ഉത്കണ്ഠ കുറയ്ക്കും ചെയ്യുമെന്നും പഠനത്തിലുണ്ട്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
