Workouts
അഞ്ച് മിനുട്ടുകള്‍കൊണ്ട് ചെയ്യാവുന്ന നാല് വാം അപ് എക്സൈസുകളും, അവയുടെ ഗുണങ്ങളും അറിയുക
നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ഒരു വാം അപ് എക്സൈസിന് ഇതിനു മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന്. കുറച്ച് മിനിറ്റുകള്‍ മാത്രം ചിലവഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ കരുതുന്നുമുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളെയും ഉണര്‍ത്താനും പ്രവര്‍ത്തിപ്പിക്കാനും കുറച്ച് മിനിറ്റുകള്‍ മാത്രമുള്ള വാം അപുകള്‍ക്ക് ആകുമെന്നതാണ് അതിനെല്ലാംകൂടിയുള്ള ഉത്തരം. മാത്രമല്ല നിങ്ങളുടെ ശരീരം ചൂടാകുന്നതോടെ നിങ്ങളുടെ മെറ്റബോളിസം നിരക്കും ഉയരുന്നു. അതിനര്‍ഥം ശരീരത്തിലെ കൊഴുപ്പുകള്‍ എരിഞ്ഞ് ശരീര ഭാരം കുറയുന്നു എന്നാണ്!
ഇത്തരത്തില്‍ വെറും 5 മിനിറ്റിനുള്ളില്‍ നിങ്ങളെ വാം അപ് ചെയ്യിപ്പിക്കുന്ന ചില വ്യായാമങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്:
സ്ക്വാറ്റുകള്‍
സ്ക്വാറ്റുകള്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ക്ക് കീഴില്‍ വരുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍. ഒരേസമയം ശരീരഭാരം കുറയ്ക്കാനും പേശികള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു കമാന്‍ഡ് വ്യായാമമാണ് സ്ക്വാറ്റുകള്‍. സ്ക്വാറ്റുകള്‍ 50 സെക്കന്‍ഡ് വീതമുള്ള 5 സെറ്റുകളാണ് ചെയ്യേണ്ടത്. ഓരോ 50 സെക്കന്‍ഡ് സ്ക്വാറ്റുകള്ക്കിടയിലും 10 സെക്കന്‍ഡ് വിശ്രമം മാത്രം എടുക്കുക, വീണ്ടും ആവര്‍ത്തിക്കുക എന്ന രീതിയാണ് പിന്തുടരേണ്ടത്.
Get Embed Code
ബര്‍പ്പീസ്
ശരീരഭാരം കുറയ്ക്കുന്നതിനുള്ള വാം അപ് വ്യായാമങ്ങളുടെ പിതാവ് എന്നുവേണം ബര്‍പ്പീസ് എക്സസൈസിനെ കാണാന്‍. തുടക്കത്തില്‍, നിങ്ങള്‍ക്ക് ഇത് വേഗത കുറച്ചെ ചെയ്യാന്‍ കഴിയുകയുള്ളുവെങ്കിലും പതുക്കെ പതുക്ക് വേഗത കൈവരിക്കാനാകും. വേഗത്തില്‍ ശരീരഭാരം കുറയുന്നൊരു വാം അപ് എക്സൈസ് ആണിത്. 40 സെക്കന്‍ഡ് ബര്‍പ്പീസ്, 20 സെക്കന്‍ഡ് വിശ്രമം, വീണ്ടും ആവര്‍ത്തനം എന്ന രീതിയില്‍ അഞ്ച് റൗണ്ട് ആയാണ് ഇത് പൂര്‍ത്തിയാക്കേണ്ടത്.
ജമ്പിംഗ് ജാക്കുകള്‍
നിങ്ങളുടെ ശരീരം തല മുതല്‍ കാല്‍പാദംവരെ വാം അപ് ആകുന്നതിന് ആദ്യം മനസ്സില്‍ വരുന്നത് ജമ്പിംഗ് ജാക്കുകളാണ്. ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നവര്‍ക്ക് ഇത് ഏറെ മികച്ചതാണ്. ലളിതമായ വ്യത്യാസങ്ങളോടെ ഇത് ചെയ്യുന്നത് നിങ്ങളുടെ ജമ്പിംഗ് ജാക്കുകളെ കൂടുതല്‍ തീവ്രമാക്കും. ലാറ്ററല്‍ ജമ്പിംഗ് ജാക്കുകള്‍ ഒരു റൗണ്ട് ചെയ്യുക, തുടര്‍ന്ന് ഓവര്‍ഹെഡ് ജമ്പിംഗ് ജാക്കുകള്‍, ഫ്രണ്ട് റൈസ് ജമ്പിംഗ് ജാക്കുകള്‍, വീണ്ടും ലാറ്ററല്‍ ജമ്പിംഗ് ജാക്കുകള്‍ എന്നിങ്ങനെ അമ്പത് സെക്കന്‍ഡ് വീതമുള്ള അഞ്ച് സെറ്റുകളാണ് ഇവിടെ ആവര്‍ത്തിക്കേണ്ടത്. ഇതിനിടയില്‍ പത്ത് സെക്കന്‍ഡ് ഇടവേള മാത്രം എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Get Embed Code
ലുഞ്ച് വാക്കിങ്
ലോവര്‍ ബോഡി പേശികളില്‍ ഏറെ വേദയുളവാക്കും എന്നതിനാല്‍ പലരും ഇതിനെ വെറുക്കാറുണ്ട്. ഇത് നിങ്ങളുടെ പേശികളെ വേദനിപ്പിക്കുന്നു, എന്നാല്‍ ഒരു വ്യായാമം യഥാര്‍ത്ഥത്തില്‍ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ അറിയുന്നത് അപ്പോഴാണ്. നിങ്ങള്‍ ഈ വേദനയെ നേട്ടമായി കണ്ടുതുടങ്ങുമ്പോള്‍ ഈ വാം അപിനേയും നിങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങും.
അതേ സമയം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ വാം അപ് എക്സൈസുകള്‍ വിദഗ്ധ ഉപദേശത്തിന് ശേഷം മാത്രം ചെയ്യാന്‍ ശ്രമിക്കുക.
Workouts
arm fat| കൈകളിലെ കൊഴുപ്പ് കളയാം; വീട്ടില്‍ വെച്ച് ചെയ്യാവുന്ന വ്യായാമങ്ങള്‍
കൈകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലര്‍ക്കുമൊരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ജനിതക കാരണങ്ങളാലും പലരുടെയും കൈകളിലെ കൊഴുപ്പ് വര്‍ദ്ധിക്കും. ലളിതമായ ചില വ്യായാമങ്ങളിലൂടെ കൈയിലെ കൊഴുപ്പ് നമുക്ക് കുറയ്ക്കാനാകും.
പൊണ്ണത്തടിയെ വയറിലെ കൊഴുപ്പ് എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് തെറ്റായിരിക്കും. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തും കൊഴുപ്പ് നിക്ഷേപിക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യം വരുമ്പോള്‍, ആളുകള്‍ ഇതിനായി പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ കൈയിലെ തടി കുറയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധ കുറവാണ്. കൈകള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കുമ്പോള്‍ കൈകളുടെ കൊഴുപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ശരീരം മുഴുവനോടൊപ്പം കൈകളിലെ കൊഴുപ്പും കുറഞ്ഞില്ലെങ്കില്‍, അത് അരോചകമായി കാണപ്പെടും. കൈകളിലെ കൊഴുപ്പ് കളയാനായി വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളാണ് ഇവിടെ പറയുന്നത്.
പുഷ് അപ്പുകള്‍

പുഷ് അപ്പുകളുടെ സഹായത്തോടെ കൈകളിലെ കൊഴുപ്പ് കുറയ്ക്കാം. കൈകളിലെ കൊഴുപ്പുകള്‍ എരിച്ചു കളയാന്‍ വളരെ നല്ലൊരു വ്യായാമമാണിത്.
ഇതിനായി തറയില്‍ കമഴ്ന്നു കിടന്ന് കൈകള്‍ രണ്ടും ഇരുവശത്തായി കുത്തി, പാദങ്ങളും കൈപ്പത്തികളും തറയില്‍ അമര്‍ത്തി, കൈമുട്ടുകള്‍ നിവര്‍ത്തി ശരീരം ഉയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കണം. രണ്ട് സെക്കന്‍ഡ് ഈ നിലയില്‍ തുടര്‍ന്ന ശേഷം കൈമുട്ടുകള്‍ മാത്രം മടക്കി ശരീരം താഴ്ത്തണം. ഇത് കഴിയാവുന്ന ആവര്‍ത്തി ചെയ്യുക. കൈകള്‍ക്ക് ബലം വര്‍ധിക്കാനും കോര്‍ എരിയയെ ശക്തിപ്പെടുത്താനും ഈ വര്‍ക്കൗട്ടിന് കഴിയും
പ്ലാങ്ക്

ഇതിനായി ഒരു ബ്ലാങ്കറ്റോ മാറ്റുകളോ ഉപയോഗിക്കാവുന്നതാണ് . കൈമുട്ടുകളും കാല് വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്ക്കുക. കൈത്തണ്ടയും കാല്‍വിരലുകളും മാത്രം നിലത്തുറപ്പിച്ച് ശരീരത്തിന്റെ മധ്യഭാഗം അല്പം ഉയര്‍ത്തിപ്പിടിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വളയാതെ ശ്രദ്ധിക്കുക. ഈ നിലയില്‍ എത്ര സമയം നില്ക്കാന് പറ്റുന്നോ അത്ര നേരം നില്ക്കു. ദിനംപ്രതി പ്ലാങ്ക് പൊസിഷനില്‍ നില്ക്കുന്ന സമയവും കൂട്ടിക്കൊണ്ടുവരിക.
ബൈസപ് കള്‍സ്

ഒരു ജോഡി ഡംബില്സിന്റെ സഹായത്തോടെ ചെയ്യാവുന്ന ഒരു വര്‍ക്കൗട്ടാണിത്. നിന്നുകൊണ്ടോ ഒരു സ്റ്റൂളില്‍ ഇരുന്നുകൊണ്ടോ ഇത് ചെയ്യാവുന്നതാണ്.
ഡംബെല്സ് കൈകളില്‍ പിടിച്ചു പതിയെ താഴേക്ക് കൊണ്ടു വന്ന ശേഷം ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തുക. ഒരു തവണ ഇടതു കൈയെങ്കില്‍ അടുത്ത തവണ വലതുകൈ ഉപയോഗിച്ച് ചെയ്യുക. തുടക്കക്കാര്‍ പത്ത് വീതമുള്ള മൂന്ന് സെറ്റ് ചെയ്താല്‍ മതിയാകും.
കാര്‍ഡിയോ

പല തരത്തിലുള്ള വ്യായാമങ്ങളും കാര്‍ഡിയോയുടെ കീഴില്‍ വരുന്നു. ഓട്ടം, ചാട്ടം, സൈക്ലിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഡിയോയുടെ സഹായത്തോടെ കൈയിലെ കൊഴുപ്പ് കുറയ്ക്കാം.
Celebrities
സ്ലോ ബേണ്‍ വര്‍ക്കൗട്ട്; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി പൂജാ ഹെഗ്ഡെ-വീഡിയോ
ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി പുറത്തിറങ്ങുന്ന ഫോട്ടോകള്‍ പാപ്പരാസികള്‍ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പരിശീലനം നടത്തുന്ന ഏറ്റവും പുതിയ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പൂജ. പൂജയുടെ ആകര്‍ഷകമായ ശരീരത്തിന്രെ രഹസ്യം വെളിപ്പെടുത്തുന്ന വര്‍ക്കൗട്ട് വീഡിയോ ആണിത്. വീഡിയോ നിങ്ങളേയും ഏറെ പ്രചോദിതരാക്കും.
തന്റെ ശരീരത്തില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന സ്ലോ ബേണ്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ‘മന്ദഗതിയിലുള്ളതും നിയന്ത്രിതവുമായ ചലനങ്ങള്‍, അടുത്ത തവണ ഇത് പരീക്ഷിക്കൂ എന്ന കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വണ്‍ ലെഗ് ബാലന്‍സിങ് എക്സര്‍സൈസിനൊപ്പം സൈഡ് ലഞ്ചുകള്‍ ചെയ്തുകൊണ്ടാണ് താരം ഈ വര്‍ക്കൗട്ട് ചെയ്തു തുടങ്ങുന്നത്. ശരീരത്തിലെ എല്ലാ പേശികളും പ്രവര്‍ത്തനക്ഷമമാക്കാനും ദിനചര്യ കൂടുതല്‍ ഫലപ്രദമാക്കാനും ഈ വര്‍ക്കൗട്ട് രീതി താരത്തെ സഹായിക്കുന്നു. പരിശീലകന്റെ നിര്‍ദേശത്തിനൊപ്പമാണ് പൂജ ഇത് പരിശീലിക്കുന്നത്.
പൂജയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇന്‍സ്റ്റാഗ്രാമില്‍ നേടിയിരിക്കുന്നത്. ഉയര്‍ന്ന ഫിറ്റ്നസില്‍ നിങ്ങളുടെ ആഴ്ച അവസാനിപ്പിക്കാനും ശരീരത്തിലെ അധിക കലോറികള്‍ എരിച്ച് കളയാനും വീഡിയോ നിങ്ങളെ പ്രചോദിതരാക്കും
സ്ലോ ബേണ്‍ വ്യായാമത്തിന്റെ പ്രയോജനങ്ങള്‍:
സ്ലോ ബേണ്‍ എന്നത് സ്ട്രെങ്ത് ട്രെയിനിങിന്റെ ഒരു രൂപമാണ്. വളരെ സാവധാനവും സുഗമവും നിയന്ത്രിതവുമായ ലിഫ്റ്റിംഗ്, ലോറിംഗ് ചലനങ്ങളാണ് ഇതിലുള്ളത്. ഇത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കാതെ പേശികള്‍ കൂടുതല്‍ കാര്യക്ഷമമായി രൂപപ്പെടാന്‍ സഹായിക്കുകയും ഉപാപചയ(മെറ്റബോളിസം) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
Celebrities
80 കിലോ അനായാസം ഉയര്‍ത്തി സ്ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന നടി ഉര്‍വശി ശര്‍മ!; വീഡിയോ വൈറല്‍
പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി ജിമ്മില്‍ മണിക്കൂറുകളോളം വിയര്‍പ്പൊഴുക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. കൊറോണ മഹാമാരി കാലത്തും തന്റെ ഫിറ്റ്നസിന് ഉര്‍വശി വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. നടിയെന്ന നിലയിലും കുടുംബിനിയെന്ന നിലയിലും ജീവിതം ഏറെ തിരക്ക് പിടിച്ചതാണെങ്കിലും ജിമ്മില്‍ ചിലവഴിക്കാന്‍ ഇവര്‍ എന്നും സമയം കണ്ടെത്താറുണ്ട്. അടുത്തിടെ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫിറ്റ്നസ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുന്ന ഫിറ്റ്നസ് പോസ്റ്റുകള്‍ പലപ്പോഴും ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്താറുണ്ട്. ഇതിനിടെയാണ് ഉര്‍വ്വശിയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് . ഉര്‍വ്വശി 80 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. താരം വളരെ അനായാസമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ ഈ വീഡിയോ കണ്ട് ആരാധകര്‍ ആശ്ചര്യപ്പെടുകയാണ്. താരത്തെ അഭിനന്ദിച്ച് പലവിധ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ചിലര്‍ വീഡിയോയില്‍നിന്നും ഏറെ പ്രചോദിതരായെന്നും കമന്റ് ചെയ്യുന്നു.
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ അത്ര സജീവമല്ലെങ്കിലും ഭര്‍ത്താവ് സച്ചിന് ജോഷിയുടെ ഹോം പ്രൊഡക്ഷനിലും മറ്റും ഇവര്‍ സജീവ പങ്കാളിയാണ്. ഇതിന് പുറമെ അമ്മയുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ഉര്‍വശി ആരോഗ്യ പരിപാലനത്തിനായി സമയം കണ്ടെത്തുന്നുവെന്നത് എല്ലാ അമ്മമാര്‍ക്കും മാതൃകയാക്കാവുന്നതാണ്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
