Others
പപ്പായ പോഷക സമൃദ്ധമാണ്; എങ്കിലും ഇത്തരക്കാര്‍ അകലം പാലിക്കണം
ധാരാളം നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പപ്പായ ഏറ്റവും പോഷക സമൃദ്ധമായ പഴങ്ങളില്‍ ഒന്നാണ്. മധുരവും ആകര്‍ഷകമായ നിറമുള്ള ഈ പഴം, ഇപ്പോള്‍ വര്‍ഷത്തില്‍ മിക്ക സമയങ്ങളിലും ലഭ്യമാണ്. രാവിലെയോ ഭക്ഷണ സമയത്തിനിടയിലോ പതിവായി പപ്പായ കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തല്‍ എന്നിവക്കെല്ലാം നിങ്ങളെ സഹായിക്കും. പപ്പായ വളരെ ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ചിലര്‍ക്ക് ഇതിന്റെ ഉപയോഗം വിപരീത ഫലങ്ങളുണ്ടാക്കിയേക്കും. ചില പ്രത്യേക അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്നവര്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ പപ്പായ ഉള്പ്പെടുത്തന്നത്് ഒഴിവാക്കണം.
ക്രമരഹിതമായ ഹൃദയമിടിപ്പ് ഉള്ളവര്‍
പപ്പായ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെങ്കിലും ക്രമരഹിതമായ ഹൃദയമിടിപ്പ് പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. മനുഷ്യന്റെ ദഹനവ്യവസ്ഥയില്‍ ഹൈഡ്രജന്‍ സയനൈഡ് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അമിനോ ആസിഡായ സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍ പപ്പായയില്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന സംയുക്തത്തിന്റെ അളവ് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും, ക്രമരഹിതമായ ഹൃദയമിടിപ്പ് പ്രശ്നമുള്ളവരില്‍ ഇത് അധികമായാല്‍ രോഗലക്ഷണങ്ങള്‍ വഷളാക്കും. ഹൈപ്പോതൈറോയിഡിസം ഉള്ളവരിലും ഇത് സമാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ലാറ്റക്സ് അലര്‍ജിയുള്ളവര്‍
ലാറ്റക്സ് അഥവ കറകള്‍ അലര്‍ജിയുള്ളവരില്‍ പപ്പായ അലര്‍ജിയുണ്ടാകാം. പപ്പായയില്‍ ചിറ്റിനേസ് എന്ന എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് തുമ്മല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചുമ, കണ്ണില്‍ നിന്ന് നീരൊഴുക്ക് എന്നിവയിലേക്ക് നയിക്കുന്നു. പഴുത്ത പപ്പായയുടെ മണം പോലും ചിലര്‍ക്ക് അരോചകമായി തോന്നിയേക്കാം
കിഡ്നി സ്റ്റോണ്‍ പ്രശ്നമുള്ളവര്‍
പപ്പായയില്‍ അമിതമായ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി നല്ല ഒരു ആന്റിഓക്സിഡന്റാണ്. എന്നാല്‍ കിഡ്നി സ്റ്റോണിന്റെ പ്രശ്നമുള്ളവര്‍ ഈ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് അവസ്ഥ വഷളാക്കും. വിറ്റാമിന്‍ സിയുടെ അമിത ഉപയോഗം വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. ഇത് കല്ലിന്റെ വലുപ്പം വര്‍ധിക്കാന്‍ ഇടയാക്കുകയും മൂത്രത്തിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.
ഹൈപ്പോഗ്ലൈസീമിയ ഉള്ളവര്‍
പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പഴമാണ് പപ്പായ. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ കുറവോ ഹൈപ്പോഗ്ലൈസീമിയയോ ഉള്ളവര്‍ക്ക് ഇത വിരുദ്ധ ഫലം ചെയ്യും. ഹൈപ്പോഗ്ലൈസീമിയ ബാധിച്ചവരില്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമായ നിലയിലേക്ക് നയിച്ചേക്കാം
ഗര്‍ഭിണികള്‍
ആരോഗ്യകരമായ ഭക്ഷണം കുഞ്ഞിന്റെ വളര്‍ച്ചക്കും ഗര്‍ഭിണിയുടെ ആരോഗ്യത്തിനും പ്രധാനമാണ്. എന്നാല്‍ ഗര്‍ഭിണികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ട ഒരു പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റക്സ് ഗര്‍ഭാശയ സങ്കോചത്തിന് കാരണമാവുകയും ഇത് നേരത്തെയുള്ള പ്രസവത്തിലേക്ക് നയിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇതില്‍ അടിങ്ങിയിരിക്കുന്ന പപ്പെയ്ന് എന്ന ഘടകവും ഗര്‍ഭിണികള്‍ക്ക് നല്ലതല്ല.
Others
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയെയും ദൈര്‍ഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് എപ്പോഴാണ് ഉയര്‍ന്നത്
ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ഉല്‍പാദിക്കപ്പെടുന്നതിന്റെ അളവ് ദിവസം മുഴുവന്‍ ചാഞ്ചാടിക്കൊണ്ടിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയായി രാവിലെയും ഉച്ചകഴിഞ്ഞും ശരീരത്തില്‍ ഉയര്‍ന്ന നിലയിലായിരിക്കും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 15 മിനിറ്റോ ഏകദേശം ഒരു മണിക്കൂറോ അതേ ഉയര്‍ന്ന നിലയില്‍ നിലനില്ക്കും. ഇതിന് ശേഷം ഹോര്‍മോണ്‍ നില സാധാരണ നിലയിലാകും. ഇങ്ങനെ ടെസ്റ്റോസിറോണ്‍ നില സാധാരണ നിലയിലെത്തുമ്പോഴും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറക്കപ്പെട്ടതായി അനുഭവപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ നിങ്ങളില്‍ മറ്റൊരു ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലാണ്. ഏതാനും മണിക്കൂറുകള്‍ക്കകം കോര്‍ട്ടിസോളിന്റെ അളവും സാധാരണ നിലയിലേക്ക് താഴും. ഈ ഹ്രസ്വ സമയത്തിനുള്ളില്‍ മസില് വളര്‍ച്ചയെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍.
വെയ്റ്റ് ട്രെയിനിങ്
സ്ട്രെങ്ത് എക്സര്‍സൈസും ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗും (എച്ച്ഐഐടി), പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റിംഗ്, ടെസ്റ്റോസ്റ്റിറോണ്‍ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധനയിലെ തീവ്രത നമ്മുടെ വര്‍ക്കൗട്ടിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം അധിക നേരം നിലനില്‍ക്കില്ല. രാവിലെയെ അപേക്ഷിച്ച്, വൈകുന്നേരം സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാനുള്ള വര്‍ക്ക്ഔട്ട്
ചെസ്റ്റ് , ഗ്ലൂട്ടുകളും പോല
Others
‘ഇവക്ക് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്’; ബാബു ആന്റണിയുടെ ജിം ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍ ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍കാലത്ത് വര്‍ക്കൗട്ടിനായി ബാബു ആന്റണി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ചിത്രത്തില്‍.

‘പപ്പ ബെംഗളൂരുവില്‍ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളില്‍ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാള്‍ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോള്‍ വല്ലാത്തൊരു ഫീലിങ് ആണ്. ‘ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍തര്‍ കുറിച്ചു.
Others
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തി.50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ടഹലലുവലമഹവേ.ീൃഴല്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേയിലെ ട്രണ്ടെലാഗ് ഹെല്‍ത്ത് സര്‍വേയില്‍ പങ്കെടുത്ത 34,000 മുതിര്‍ന്നവരില്‍ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതാായി പ്രൊഫസര്‍ ലിന്‍ഡ ഏണ്‍സ്റ്റ്സെന്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനം പേര് ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാര്ക്കിടയില് വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വളരെ ഏറെയാണെന്നും കണ്ടെത്തി. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഉറക്ക പ്രശ്നങ്ങളോ അതിനുള്ള മരുുന്നുകളോ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫസര്‍ ഏണസ്റ്റ്സെന്‍ പറഞ്ഞു.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും കൂടുതല്‍ വിശ്രമവും നല്‍കുന്നതിനൊപ്പം ഉത്കണ്ഠ കുറയ്ക്കും ചെയ്യുമെന്നും പഠനത്തിലുണ്ട്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
