Celebrities
കടുത്ത ദേഷ്യം വരുമ്പോള്‍ കിക്ക്ബോക്സിംഗ്; രശ്മിക മന്ദാനയുടെ ഫിറ്റ്നസ് വഴികള്‍ ഇങ്ങനെ
തെലുങ്ക്, കന്നഡ ചലച്ചിത്ര താരമായ രശ്മിക മന്ദാനക്ക് മലയാളത്തിലും ആരാധകര്‍ കുറവല്ല. മികച്ച അഭിനേത്രികൂടിയായ ഇവര്‍ ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നു. അതിതീവ്ര വ്യായാമ രീതികളാണ് രശ്മികയുടേത്. ജിമ്മില്‍ പലപ്പോഴും ബീസ്റ്റ് മോഡിലാണ് താരത്തിന്റെ വര്‍ക്കൗട്ട്. രശ്മികയുടെ ഫിറ്റ്നസ് പ്രേമത്തിന് തെളിവാണ് അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍.താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വര്‍ക്ക്ഔട്ട് ഡയറികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, കൂടാതെ ഫിറ്റ്നസിനായി താരത്തിനുള്ള അര്‍പ്പണബോധം ഇതില്‍ തെളിഞ്ഞു കാണാം.
കിക്ക്ബോക്സിംഗ് ഏറെ ഇഷ്ടപ്പെടുന്ന രശ്മികയുടെ പരിശീലന സെഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഇടംപിടിച്ചു. കടുത്ത ദേഷ്യം വരുമ്പോള്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കു എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍, ഫിറ്റ്നസ് പരിശീലകന് സ്ട്രൈക്കിംഗ് പാഡ് പിടിച്ചു നില്ക്കുന്നതും രശ്മിക ആവര്‍ത്തിച്ച് കിക്കുകള്‍ ചെയ്യുന്നതും കാണാം. അതേസമയം അവളുടെ പരിശീലകന് കൂടുതല്‍ ശക്തമായി കിക്ക് ചെയ്യുവാന്‍ താരത്തെ പ്രേരിപ്പിക്കുന്നതും വീഡിയോവിലുണ്ട്.
കിക്ക്ബോക്സിംഗിന്റെ നേട്ടങ്ങള്‍ അറിയുക
1. സമ്മര്‍ദ്ദം കുറയ്ക്കുന്നു
ഹൈ എനര്‍ജി വര്‍ക്കൗട്ടായ കിക്ക്ബോക്സിങ് ചെയ്യുന്നത് വഴി ശരീരത്തിലെ സമ്മര്‍ദം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. നിരവധി വിദഗ്ധര്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മനസ്സിനെ എന്തെങ്കിലും അസ്വസ്ഥതകളോ ദേഷ്യമോ ഉള്ളപ്പോള്‍ ഒക്കെ മനസ്സിനെ ശാന്തമാക്കാന്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങളില്‍ ഒന്നാണ് ഇത്. കിക്ക്ബോക്സിംഗിലെ ചലനങ്ങള്‍ ശരീരത്തിലെ നിരവധി പ്രധാന പേശികള ഉത്തേജിപ്പിക്കുകയും ശരീരത്തിന് മൊത്തത്തിലുള്ള വ്യായാമം അതി വേഗത്തില്‍ നല്‍കുകയും ചെയ്യും.
2. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു
മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, കിക്ക്ബോക്സിംഗ് എന്ന ഈയൊരു വര്‍ക്കൗട്ട് ഒരാളുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ പുറത്തുവിടാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിച്ച് കൂടുതല്‍ ആത്മവിശ്വാസം നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഈ വ്യായാമത്തിന് ശേഷം ലഭിക്കുന്ന എന്‍ഡോര്‍ഫിന്‍സ് മണിക്കൂറുകളോളം നിങ്ങളില്‍ സന്തോഷവും പോസിറ്റീവിറ്റിയും നിറക്കും.
3. മെച്ചപ്പെട്ട ഏകോപനം
കുറച്ചുനാള്‍ ഇത് പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ പേശികള്‍ ശക്തിപ്പെടുത്താനും നിങ്ങളുടെ റിഫ്ലെക്സുകളും ഏകോപന കഴിവുകളും മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് കഴിയും. കിക്ക്ബോക്സിംഗിലെ വേഗത്തിലുള്ള പഞ്ചുകളും കിക്കുകളും ഓരോ ചലനങ്ങള്‍ പോലും വിജയകരമായി പൂര്‍ത്തീകരിക്കാനും വീണ്ടും നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം കേന്ദ്രീകരിക്കാനുമുള്ള അവസരം ഇത് നല്‍കും.
4. ഉയര്‍ന്ന അളവില്‍ കലോറി എരിച്ച് കളയാം
കിക്ക്ബോക്സിംഗിന് ഒരാളുടെ ശരീരത്തില്‍ നിന്ന് മണിക്കൂറില്‍ 800 കലോറി വരെ കത്തിച്ചുകളയാന്‍ കഴിയുമെന്ന് മസില് ആന്‍ഡ് ഫിറ്റ്നസ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ നിന്ന് അനാവശ്യ കലോറികള്‍ പുറത്തു പോകുന്നത് അമിതഭാരം കുറയ്ക്കാനും നിങ്ങളുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. ശരീരഭാരം വേഗത്തില്‍ കുറയക്കാന്‍ കഴിയുന്ന പവര്‍ കാര്‍ഡിയോ ദിനചര്യയാണിത്.
5. ഐഡിയല്‍ ക്രോസ്-ട്രെയിനിംഗ് വര്‍ക്ക്ഔട്ട്
നിങ്ങള്‍ ആഴ്ചകളോളം ട്രെഡ്മില്ലില് അല്ലെങ്കില്‍ റണ്ണിങ് വ്യായാമങ്ങള്‍ മാത്രം ചെയ്തു മടുത്തെങ്കില്‍ നിങ്ങളുടെ സാധാരണ കാര്‍ഡിയോ ദിനചര്യയില്‍ നിന്ന് ഒരു ഇടവേള എടുത്തുകൊണ്ട് ചെയ്യാന്‍ കഴിയുന്നതാണ് കിക്ക്ബോക്സിംഗ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ക്രോസ്-ട്രെയിനിംഗ് വര്‍ക്ക്ഔട്ടായി ഇത് പരിഗണിക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ഇത് ചെയ്താല്‍ മതിയാവും. ശരീരത്തില്‍ വേഗത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങാന്‍ ഇത് നിങ്ങളെ സഹായിക്കും.
6. എനര്‍ജി ബൂസ്റ്റര്‍
നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉത്തേജനം നല്കുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള കാര്‍ഡിയോ ദിനചര്യയാണ് കിക്ക്ബോക്സിംഗ്. വളരെ വേഗത്തില്‍ ഇത് നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കും. ഇത് ചെയ്യുമ്പോള്‍ നിങ്ങള്‍ വേഗത്തിലും ആഴത്തിലും ദീര്‍ഘമായി ശ്വസിക്കുന്നത് വഴി ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും എന്ന് പറയപ്പെടുന്നു. ശരീരത്തെ പെട്ടെന്ന് വിയര്‍ക്കാന്‍ അനുവദിക്കുന്ന ഒരു വര്‍ക്കൗട്ട് കൂടിയാണിത്. ശരീരത്തിലെ വിഷവസ്തുക്കളെ വിയര്‍പ്പിലൂടെ പുറന്തള്ളാന്‍ ഈ പ്രക്രിയ സഹായിക്കും.
7. മെച്ചപ്പെട്ട പോസ്ചര്‍
നിങ്ങള്‍ ദിവസം മുഴുവനും ഒരു കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശാരീരിക ആകൃതി അത്ര മികച്ചതായിരിക്കില്ല. ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രത്യേകിച്ചു നിങ്ങളുടെ വയറിന്റെ ഇരു ഭാഗത്തും കൊഴുപ്പുകള്‍ അടിഞ്ഞു കൂടാനുള്ള സാധ്യതയും കൂടും. കിക്ക്ബോക്സിംഗ് വര്‍ക്ക്ഔട്ടുകള്‍ കോര്‍ ഭാഗത്തെ ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വയറിലെ ഭാഗത്തിന് ചുറ്റുമുള്ള കോര്‍ പേശികളെ കിക്ക്ബോക്സിംഗ് പ്രത്യേകിച്ചും ലക്ഷ്യമിടുന്നു. കാരണം ഈ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ അരക്കെട്ടും വയറും സന്തുലിതമായി ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ ഇത്തരം കൊഴുപ്പുകള്‍ നീക്കം ചെയ്തുകൊണ്ട് മെച്ചപ്പെട്ട പോസ്ചര്‍ നേടിയെടുക്കാന്‍ കഴിയും.
കിക്ക്ബോക്സിംഗ് വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും നിരവധി നേട്ടങ്ങള്‍ നല്കുന്ന ഒന്നാണ്. നിങ്ങളുടെ സാധാരണ ദൈനദിന ഫിറ്റ്നസ് രീതികളില്‍ നിന്നും മാറി പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച തിരഞ്ഞെടുപ്പുമാണ് കിക്ക് ബോക്സിംഗ്.
Celebrities
വീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷന് തന്റെ വര്‍ക്ക്ഔട്ട് ദിനചര്യയിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു. നിലവില്‍ 71 വയസ്സുള്ള പിങ്കി, ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വര്‍ക്ക്ഔട്ട് വിശേഷങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
പേശികളുടെ അളവ്, ബാലന്‍സ്, ചലനശേഷി എന്നിവ സംരക്ഷിക്കുന്ന ഫങ്ഷണല്‍ മൂവ്മെന്റുകളെക്കുറിച്ചുള്ളതായിരുന്നു അവരുടെ സമീപകാല ദിനചര്യ. റെസിസ്റ്റന്‍സ് വര്‍ക്കിനൊപ്പം ബാലന്‍സും കോര്‍ഡിനേഷന്‍ ഡ്രില്ലുകളും അവര്‍ ഇതില്‍ സംയോജിപ്പിച്ചു. ഡെംബെല്‍ സ്ക്വാട്ടുകള്‍, ലങ്ചസുകള്, ഡെംബെല്‍ പ്രസ്സുകള്‍, ലാറ്റ് പുള്‍ഡൗണുകള്‍, മെഡിസിന് ബോള്‍ സ്ലാമുകള്‍ എന്നിവയായിരുന്നു ഇത്തവണ അവരുടെ വര്‍ക്ക്ഔട്ട്
ഡെംബെല്‍ ഫ്രണ്ട് സ്ക്വാട്ടുകളും കട്സി ലങ്സുകളും കാല്‍മുട്ടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തുട, ഗ്ലൂട്ടുകള്‍, ഇടുപ്പ് എന്നിവിടങ്ങളിലെ താഴത്തെ ശരീരഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
തുടര്‍ന്ന് അവര്‍ ആള്‍ട്ടര്‍നേറ്റിങ് ഡെംബെല്‍ ഷോള്‍ഡര്‍ പ്രസ്സുകളിലേക്ക് കടന്നു. ഇത് തോളുകള്‍, ട്രൈസെപ്സ്, അപ്പര്‍ ചെസ്റ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം ബാലന്‍സിനായി കോറും അപ്പര്‍ ബാക്കും ഉപയോഗിക്കുകയും ചെയ്തു. നല്ലൊരു പരിശീലന ദിവസം ആശംസിച്ചുകൊണ്ടാണ് അവര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights:
Bollywood star Hrithik Roshan’s 71-year-old mother Pinkie Roshan amazed fans by sharing her intense functional workout routine. Her exercise regimen includes dumbbell squats, lunges, lat pulldowns, and medicine ball slams to boost mobility. She continues to inspire people on social media.
Celebrities
The best addictions…കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി മംമ്ത മോഹന്‍ദാസ്
തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന് മാത്രമല്ല ഒരു റിയല്‍ ഹീറോയിന്കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മംമ്ത . ഇതിനിടെ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇടവേളക്ക് ശേഷം സജീവമായ നടിയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്.
ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത .ക്യാന്‍സറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച മംമ്ത മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത.
View this post on Instagram
ഏറ്റവും നല്ല അഡിക്ഷന് എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ഒരു വര്‍ക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കായിക ക്ഷമത വര്‍ധിക്കാനും ആകാരവടിവ് നിലനിര്ത്താനുമുതകുന്ന ചില വര്‍ക്കൗട്ടുകളാണ് താരം വീഡിയോയില്‍ പങ്കുവെക്കുന്നത്. കൊഴുപ്പുകള്‍ അതിവേഗം എരിച്ചു കളയാന്‍ സഹായിക്കുന്ന ഹൈഇന്റന്സീവ് വര്‍ക്കൗട്ടുകളാണ് 38കാരിയായ മംമ്ത ചുറുചുറുക്കോട് ചെയ്യുന്നത്.
Celebrities
നാല് ബിരിയാണിയില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക്; സിലംബരശന്റെ ബോഡി ട്രാന്സ്ഫോര്മേഷന് നിങ്ങളെ പ്രചോദിപ്പിക്കും-video
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്സ്ഫോര്മേഷന് ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ ഒരു വഴിയായിരുന്നു. തന്റെ ഫിറ്റനസ് യാത്രയുടെ വീഡിയോ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സിലംബരശനിപ്പോള്. ‘എന്റെ ഈ യാത്ര എണ്ണമറ്റ കൂടുതല്‍ പേരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘The Journey of #ATMAN SilambarasanTR’ എന്ന പേരില്‍ പുറത്തിറക്കിയ യൂട്യൂബ് വീഡിയോവില്‍ താരം പറയുന്നു.
അതിരാവിലെ നടത്തം, നീന്തല്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് , ബാസ്കറ്റ് ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ മുതല്‍ കുതിരസവാരി, ജിം, ആയോധന കലകള്‍ വരെ. അയ്യപ്പദീക്ഷയിലൂടെ ആധ്യാത്മികമായ മാനസികാവസ്ഥയിലേക്കും താരം കടന്നുപോയി. 101 കിലോ ശരീര ഭാരത്തില്‍നിന്നും 71 കിലോയിലേക്കുള്ള താരത്തിന്റെ പരിവര്‍ത്തന യാത്ര കാഴ്ച്ചക്കാരില്‍ വലിയ പ്രചോദനമാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ബിരിയാണി കഴിക്കുന്നതില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക് താരം തന്റെ ഭക്ഷണക്രമവും മാറ്റി. പരിവര്‍ത്തനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും തെളിയിക്കുന്നത് നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയുമെന്നതു തന്നെയാണ്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
