Others
ശരീര ഭാരം അമിതമായി കുറച്ചത് വിനയായി; പ്രശസ്ത ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ ലെക്സി റീഡിന്റെ ആരോഗ്യനില വഷളായി
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ ലെക്സി റീഡ് ആശുപത്രി വിട്ടു. ആശുപത്രി വിട്ടുവെങ്കിലും ഇവര്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ശരീര ഭാരം 217ല്‍ നിന്നും 78 കിലോയിലേക്ക് കുറച്ച് ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക് പ്രചോദനമായി മാറിയ ലെക്സി റീഡിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരഭാരം അമിതമായി കുറഞ്ഞത് തന്നെയാണ് ആരോഗ്യനില വഷളാകാന്‍ കാരണം. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ലെക്സിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ലെക്സി റീഡിന്റെ ആരോഗ്യനില സംബന്ധിച്ച് ഭര്‍ത്താവ് ഡാനിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. മെഡിക്കല്‍ ഉപകരണളുടെ സഹായത്തോടെ ലെക്സി ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു ചിത്രവും നിലവിലെ സ്ഥിതി സംബന്ധിച്ച ഒരു ചെറു കുറിപ്പും ഡാനി പോസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ലെക്സിക്ക് അമിിതമായ ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും കുറിപ്പില്‍ ഡാനി പങ്കിട്ടു. ലെക്സിയുടെ ആരോഗ്യനില വഷളാകുന്നതായി തോന്നിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഡാനി പറഞ്ഞു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുവരാന്‍ താമസിച്ചിരുന്നെങ്കില്‍ ജീവന് തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു,’ ഡാനി പോസ്റ്റില്‍ കുറിച്ചു. ലെക്സിയ്ക്ക് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അതിനാല്‍ നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെക്സിയുടെ ചികിത്സയ്ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്നും ഡാനി ഇപ്പോള്‍ ലെക്സിയുടെ ചികിത്സയ്ക്കായി ആളുകളില്‍ നിന്ന് ധനസഹായം തേടുന്നതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റില്‍ നിന്നുള്ള പ്രശസ്ത ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറാണ് ലെക്സി റീഡ്. 31 കാരിയായ ലെക്സിക്ക് 217 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ കഠിന ശ്രമത്തിന് ശേഷം 78 കിലോയായി ഇവരുടെ ശരീര ഭാരം കുറഞ്ഞു. ശരീര ഭാരം കുറക്കുന്ന യാത്രയിലെ വിവിധ സന്ദര്‍ഭങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് ലെക്സിക്കുണ്ടായിരുന്നത്. ഭര്‍ത്താവ് ഡാനിയും ലെക്സിയുടെ ഫിറ്റ്നസ് യാത്രയില്‍ എല്ലാ വിധ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു. ശരീരഭാരം ഗണ്യമായി കുറഞ്ഞപ്പോള്‍ ലെക്സിയുടെ ചര്‍മ്മം തൂങ്ങിക്കിടന്നു. പിന്നീട് അവളുടെ ശരീരത്തില്‍ നിന്ന് അധിക ചര്‍മ്മം നീക്കം ചെയ്യാന്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
ഡാനിയും ലെക്സിയെപ്പോലെ ശരീര ഭാരം കുറച്ചയാളാണ്. 94 കിലോ ആയിരുന്ന തന്റെ ഭാരത്തില്‍ നിന്ന് 43 കിലോയാണ് ഡാനി കുറച്ചത്.
ഒരു ആഴ്ച കൊണ്ട് തടി കുറക്കാം, ഒരു മാസം കൊണ്ട് … ഇതിലെ അപകടങ്ങള്‍ അറിഞ്ഞിരിക്കണം
കൂടിയ തടി കുറക്കുകയെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. പലരുടെയും പുതുവര്‍ഷ പ്രതിജ്ഞകളിലൊന്നും ഇതായിരിക്കും. ശരീര ഭാരം കുറക്കാന്‍ പുതുവഴി തേടി നടക്കുന്നവരെ കെ ണിയില്പ്പെടുത്താല് പല വിധ പ്രലോഭനവുമായി പലരും രംഗത്തുണ്ട്. അതില്‍ ഒന്നാണ് 30 ദിവസത്തിനുള്ളില്‍ വണ്ണം കുറക്കാം, ഒരാഴ്ചക്കുള്ളില്‍ വണ്ണം കുറക്കാം തുടങ്ങിയ പരസ്യങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ ശരീര ഭാരം പെട്ടന്ന് കുറക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ശാരീരിക അസ്വസ്തകള്‍ക്ക് പുറമെ മാനസിക പരിമുറുക്കവും സമ്മര്‍ദവും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. പ്രലോഭനകരമായ പരസ്യങ്ങളില്‍ കുടുങ്ങി വണ്ണം കുറക്കാന്‍ കൊതിക്കുന്നവര്‍ അവ ഉയര്‍ത്തുന്ന ശാരീരിക പ്രശ്നങ്ങള്‍ അറിഞ്ഞിരിക്കണം.
പെട്ടന്ന് കുറക്കുന്ന വണ്ണം തിരികെ വരാന്‍ സാധ്യത കൂടുതലാണെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ശരീരത്തെ പാകപ്പെടുത്തി എടുക്കാതെയുള്ള വണ്ണം കുറക്കലായതിനാലാണ് ഈ സാധ്യത. ശരീരം ഈ മാറ്റത്തെ ഉള്‍ക്കൊള്ളാത്തതിനാലാണ് പോയ വണ്ണം അധികം വൈകാതെ തിരികെയത്തെുക.
നിര്ജലീകരണത്തിലൂടെയാണ് ഏറെ ഭാരം കുറക്കലുകളും നടത്തുന്നത്. ശരീരഭാരത്തിന്റെ ഏറിയ പങ്കും വെള്ളമാണ് എന്നതാണ് ഇതിന് കാരണം. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് തലകറക്കം,മയക്കം,ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. മസിലുകള്‍ക്ക് ക്ഷതമുണ്ടാക്കുന്നതിനൊപ്പം അപൂര്‍വ അവസരങ്ങളില്‍ മരണത്തിന് വരെ ഇത് കാരണമാകും.
ഭാരം കുറക്കല്‍ ചികില്‍സക്ക് വിധേയമാകുന്നവര്‍ അതിവേഗം ക്ഷീണിതരാകും. വ്യായാമത്തിലൂടെ അമിതമായ കൊഴുപ്പ് നശിപ്പിച്ച് കളയുന്നതിന് പകരം കുറഞ്ഞ കാലറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ചെയ്യുക. ഇതുവഴി ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാതെ വരുകയും അതിവേഗം ക്ഷീണിതരാവുകയും ചെയ്യും.
പെട്ടന്നുള്ള ഭാരം കുറക്കല്‍ പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടാനിടയാക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. കരളിന് തൊട്ടുതാഴെയുള്ള ചെറിയ സഞ്ചി പോലെയുള്ള പിത്താശയം ആവശ്യമെങ്കില്‍ കൊഴുപ്പ് ശേഖരിക്കാനുള്ള ഇടമാണ്. പെട്ടന്ന് ഭാരം കുറക്കുന്നതിലൂടെ ഇവിടെയുള്ള കൊളസ്ട്രോള്‍ കല്ലുകളുടെ രൂപത്തിലാവുകയാണ് ചെയ്യുക. ഇവ ചെറുകുടലിലേക്കുള്ള പിത്തസ്രവത്തിന്റെ സഞ്ചാരം തടസപ്പെടുത്തുന്നതിലൂടെ രോഗബാധക്ക് സാധ്യതയേറെയാണ്.
ഭാരം കുറക്കലിന് വിധേയമാകുന്നവര്‍ക്ക് ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഇതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകും. ചില ഭക്ഷണങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ അതിവേഗം ഭാരം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. ഭക്ഷണത്തിലെ കുറവ് മൂലമാണ് ഇതുണ്ടാകുന്നത്. ഈ ഹോര്‍മോണിന്റെ അമിത സാന്നിധ്യം മൂലം നിങ്ങള്‍ മാനസികമായും ശാരീരകവുമായും വികാരപരവുമായി സമ്മര്‍ദത്തിന് അടിപ്പെട്ടിരിക്കും.
തടി കുറക്കാന്‍ പട്ടിണിയുടെ വഴി അവലംബിക്കുമ്പോഴേ ശരീരം കോശങ്ങള്‍ക്ക് അതിന്റെ സൂചനകള്‍ നല്‍കും. കോശങ്ങള്‍ ഇതനുസരിച്ച് കഴിക്കുന്ന ഭക്ഷണം കൂടുതലായി ശേഖരിച്ചുവെക്കും. നിങ്ങള്‍ സാധാരണ ഭക്ഷണ ക്രമത്തിലേക്ക് മാറുമ്പോള്‍ നഷ്ടപ്പെട്ട ഭാരം തിരികെ വരുന്നതിനൊപ്പം കുറച്ചുഅധിക ഭാരവും കൊഴുപ്പും കൂടി നിങ്ങള്‍ക്ക് ലഭിക്കും. തടി കുറച്ചാലും അപകടം മതിയായ പോഷകങ്ങളുടെ അഭാവം നിമിത്തം മസില് വീക്കം, അനീമിയ,മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.
Others
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയെയും ദൈര്‍ഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് എപ്പോഴാണ് ഉയര്‍ന്നത്
ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ഉല്‍പാദിക്കപ്പെടുന്നതിന്റെ അളവ് ദിവസം മുഴുവന്‍ ചാഞ്ചാടിക്കൊണ്ടിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയായി രാവിലെയും ഉച്ചകഴിഞ്ഞും ശരീരത്തില്‍ ഉയര്‍ന്ന നിലയിലായിരിക്കും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 15 മിനിറ്റോ ഏകദേശം ഒരു മണിക്കൂറോ അതേ ഉയര്‍ന്ന നിലയില്‍ നിലനില്ക്കും. ഇതിന് ശേഷം ഹോര്‍മോണ്‍ നില സാധാരണ നിലയിലാകും. ഇങ്ങനെ ടെസ്റ്റോസിറോണ്‍ നില സാധാരണ നിലയിലെത്തുമ്പോഴും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറക്കപ്പെട്ടതായി അനുഭവപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ നിങ്ങളില്‍ മറ്റൊരു ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലാണ്. ഏതാനും മണിക്കൂറുകള്‍ക്കകം കോര്‍ട്ടിസോളിന്റെ അളവും സാധാരണ നിലയിലേക്ക് താഴും. ഈ ഹ്രസ്വ സമയത്തിനുള്ളില്‍ മസില് വളര്‍ച്ചയെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍.
വെയ്റ്റ് ട്രെയിനിങ്
സ്ട്രെങ്ത് എക്സര്‍സൈസും ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗും (എച്ച്ഐഐടി), പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റിംഗ്, ടെസ്റ്റോസ്റ്റിറോണ്‍ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധനയിലെ തീവ്രത നമ്മുടെ വര്‍ക്കൗട്ടിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം അധിക നേരം നിലനില്‍ക്കില്ല. രാവിലെയെ അപേക്ഷിച്ച്, വൈകുന്നേരം സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാനുള്ള വര്‍ക്ക്ഔട്ട്
ചെസ്റ്റ് , ഗ്ലൂട്ടുകളും പോല
Others
‘ഇവക്ക് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്’; ബാബു ആന്റണിയുടെ ജിം ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍ ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍കാലത്ത് വര്‍ക്കൗട്ടിനായി ബാബു ആന്റണി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ചിത്രത്തില്‍.

‘പപ്പ ബെംഗളൂരുവില്‍ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളില്‍ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാള്‍ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോള്‍ വല്ലാത്തൊരു ഫീലിങ് ആണ്. ‘ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍തര്‍ കുറിച്ചു.
Others
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തി.50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ടഹലലുവലമഹവേ.ീൃഴല്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേയിലെ ട്രണ്ടെലാഗ് ഹെല്‍ത്ത് സര്‍വേയില്‍ പങ്കെടുത്ത 34,000 മുതിര്‍ന്നവരില്‍ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതാായി പ്രൊഫസര്‍ ലിന്‍ഡ ഏണ്‍സ്റ്റ്സെന്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനം പേര് ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാര്ക്കിടയില് വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വളരെ ഏറെയാണെന്നും കണ്ടെത്തി. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഉറക്ക പ്രശ്നങ്ങളോ അതിനുള്ള മരുുന്നുകളോ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫസര്‍ ഏണസ്റ്റ്സെന്‍ പറഞ്ഞു.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും കൂടുതല്‍ വിശ്രമവും നല്‍കുന്നതിനൊപ്പം ഉത്കണ്ഠ കുറയ്ക്കും ചെയ്യുമെന്നും പഠനത്തിലുണ്ട്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
