എങ്ങനെ ശരീരഭാരം കൂട്ടാം അല്ലെങ്കില്‍ കുറയ്ക്കാം എന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. ചിലര്‍ അമിതമായ ശരീര ഭാരത്തില്‍നിന്നും മുക്തിനേടാനായി പല വഴികളും അന്വേഷിക്കുമ്പോള്‍ , മറ്റുചിലര്‍ ശരീര ഭാരം അല്പമെങ്കിലും എങ്ങിനെ കൂട്ടാനാകുമെന്ന ശ്രമത്തിലാണ്. ഏതായാലും ശരീരഭാരം കുറക്കുന്ന അത്രയും ശ്രമകരമല്ല കൂട്ടുന്നതെന്ന് വേണം പറയാന്‍. ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് പ്രോട്ടീന്‍ ഷേക്കുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഡാര്‍ക്ക് ചോക്കലേറ്റ് ബദാം ബട്ടര്‍ പ്രോട്ടീന്‍ ഷേക്ക്
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഷേക്കുകളിലൊന്നാണിത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഡാര്‍ക്ക് ചോക്ലേറ്റ്, ബദാം, ബട്ടര്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രോട്ടീന്‍ ഷേക്ക് ആണ് ഇത്. ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാല്‍, ഇത് വളരെ വേഖം ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
പീനട്ട് ബട്ടര്‍ ബനാന പ്രോട്ടീന്‍ ഷേക്ക്
പീനട്ട് ബട്ടര്‍ ബനാന ഷേക്ക് വേഗത്തില്‍ ശരീരഭാരം കൂട്ടാന്‍ സഹായിക്കും. വീട്ടില്‍ തന്നെ ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. ചിലവും കുറവാണ്.
അവോക്കാഡോ ചോക്കലേറ്റ് പ്രോട്ടീന്‍ ഷേക്ക്
നിങ്ങളുടെ ഭക്ഷണത്തില്‍ അവോക്കാഡോ ചോക്ലേറ്റ് പ്രോട്ടീന്‍ ഷേക്ക് ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. അതുവഴി നിങ്ങള്‍ക്ക് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് ചോക്ലേറ്റും അവോക്കാഡോയും ഒരുമിച്ച് ഉപയോഗിക്കാം, ഇത് മികച്ച കോമ്പിനേഷനാണ്.
വാഴപ്പഴം, മാമ്പഴം, സ്ട്രോബെറി പ്രോട്ടീന്‍ ഷേക്ക്
മാമ്പഴം, വാഴപ്പഴം, സ്ട്രോബെറി പ്രോട്ടീന്‍ ഷേക്ക് എന്നിവ തടി കൂട്ടാനുള്ള നല്ലൊരു വഴിയാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഭാരം അതിവേഗം വര്‍ദ്ധിക്കും. ഈ പ്രോട്ടീന്‍ ഷേക്കും ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്
വാഴപ്പഴം, സ്ട്രോബെറി പ്രോട്ടീന്‍ ഷേക്ക്
ശരീരഭാരം കൂട്ടാന്‍ ഏത്തപ്പഴം വളരെയധികം സഹായിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന രുചിയുള്ള ഈ ഷേക്ക് രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്.