Connect with us

Celebrities

താമരയല്ല …., താമര വിത്താണ് താരമെന്ന് കരീന കപൂര്‍

Published

on

വെള്ളിത്തിരയിലെ മികച്ച പ്രകടനത്താല്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്നതിന് പുറമെ ഫിറ്റ്‌നസിനോടുള്ള അവരുടെ അര്‍പ്പണബോധവും ഭക്ഷണകാര്യത്തിലുള്ള കടുത്ത തീരുമാനങ്ങളും ബോളിവുഡില്‍ അവരെ വ്യത്യസ്തയാക്കുന്നു. ഇത് തന്നെയാണ് 38 വയസുള്ള , രണ്ട്
കുഞ്ഞുങ്ങളുടെ  മാതാവ് കൂടിയായ കരീനയെ ഇപ്പോഴും സിനിമ മേഖലയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി നിലനിര്‍ത്തുന്നതും. ശരീരം സൗന്ദര്യം നിലനിര്‍ത്താനും ശരീര ഭാരം നിയന്ത്രിക്കാനും അവര്‍ ഉപയോഗിക്കുന്ന ഒരു ലഘു ഭക്ഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താമര വിത്താണ്‌ കരീന ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രസവാനന്തരമുള്ള  അമിത ഭാരം കുറക്കാനും ചര്‍മ സൗന്ദര്യം നില നിര്‍ത്താനും താരത്തെ ഏറെ സഹായിച്ചു.

നൃത്തം, ഫിറ്റ്‌നസ് വര്‍ക്കൗട്ടുകള്‍ എന്നിവക്കൊപ്പം തന്നെ ഏറെ പ്രാധാന്യത്തോടെയാണ് കരീന മഖാനയേയും കാണുന്നത്. ഉയര്‍ന്ന അളവിലുള്ള ഫൈബറും കുറഞ്ഞ അളവിലുള്ള കലോറിയുമാണ് ഈ ഭക്ഷണത്തിന്റെ പ്രത്യേകത. ഇത് കഴിക്കുന്നതിലൂടെ കൂടുതല്‍ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കുകയും അമിത ഭക്ഷണം കഴിക്കുന്നതില്‍നിന്നും ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. ഹ്യദയാരോഗ്യത്തിന് നല്ലതായ മഗ്്‌നീഷ്യം ഏറെയുണ്ടെന്നതും ആന്റി ഏജിങ് എന്‍സൈമുകളാല്‍ സമ്പന്നമാണെന്നതിനാല്‍ ചര്‍മ സൗന്ദര്യം നിലനിര്‍ത്താനും മഖാനയുടെ ഉപയോഗം നല്ലതാണ്.

കൊഴുപ്പ് കുറഞ്ഞ, കലോറി കുറഞ്ഞ ഈ ഭക്ഷ്യവസ്തു നിങ്ങള്‍ക്ക് ചുട്ടെടുത്തോ വറുത്തോ ഉപയോഗിക്കാം. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ വൈകിട്ട്  ജങ്ക് ഫുഡിനായി കൊതിക്കുമ്പോള്‍ പകരം മഖാനയെ കൂടെക്കൂട്ടുക.

Continue Reading

Celebrities

The best addictions…കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി മംമ്ത മോഹന്‍ദാസ്

Published

on

തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന്‍ മാത്രമല്ല ഒരു റിയല്‍ ഹീറോയിന്‍കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മംമ്ത . ഇതിനിടെ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇടവേളക്ക് ശേഷം സജീവമായ നടിയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്.

ഫിറ്റ്‌നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത .ക്യാന്‍സറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച മംമ്ത മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

ഏറ്റവും നല്ല അഡിക്ഷന്‍ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ഒരു വര്‍ക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കായിക ക്ഷമത വര്‍ധിക്കാനും ആകാരവടിവ് നിലനിര്‍ത്താനുമുതകുന്ന ചില വര്‍ക്കൗട്ടുകളാണ് താരം വീഡിയോയില്‍ പങ്കുവെക്കുന്നത്. കൊഴുപ്പുകള്‍ അതിവേഗം എരിച്ചു കളയാന്‍ സഹായിക്കുന്ന ഹൈഇന്റന്‍സീവ് വര്‍ക്കൗട്ടുകളാണ് 38കാരിയായ മംമ്ത ചുറുചുറുക്കോട് ചെയ്യുന്നത്.

Continue Reading

Celebrities

നാല് ബിരിയാണിയില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക്; സിലംബരശന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നിങ്ങളെ പ്രചോദിപ്പിക്കും-video

Published

on

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്‍ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്‌നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ ഒരു വഴിയായിരുന്നു. തന്റെ ഫിറ്റനസ് യാത്രയുടെ വീഡിയോ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സിലംബരശനിപ്പോള്‍. ‘എന്റെ ഈ യാത്ര എണ്ണമറ്റ കൂടുതല്‍ പേരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘The Journey of #ATMAN SilambarasanTR’ എന്ന പേരില്‍ പുറത്തിറക്കിയ യൂട്യൂബ് വീഡിയോവില്‍ താരം പറയുന്നു.

അതിരാവിലെ നടത്തം, നീന്തല്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് , ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ മുതല്‍ കുതിരസവാരി, ജിം, ആയോധന കലകള്‍ വരെ. അയ്യപ്പദീക്ഷയിലൂടെ ആധ്യാത്മികമായ മാനസികാവസ്ഥയിലേക്കും താരം കടന്നുപോയി. 101 കിലോ ശരീര ഭാരത്തില്‍നിന്നും 71 കിലോയിലേക്കുള്ള താരത്തിന്റെ പരിവര്‍ത്തന യാത്ര കാഴ്ച്ചക്കാരില്‍ വലിയ പ്രചോദനമാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ബിരിയാണി കഴിക്കുന്നതില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക് താരം തന്റെ ഭക്ഷണക്രമവും മാറ്റി. പരിവര്‍ത്തനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും തെളിയിക്കുന്നത് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയുമെന്നതു തന്നെയാണ്.

Continue Reading

Celebrities

കൊവിഡിന് ശേഷം വര്‍ക്കൗട്ടിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് റിമ കല്ലിങ്കല്‍

Published

on

മോഡലിങ് രംഗത്തില്‍ കൂടി സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. 2008ലെ മിസ്സ് കേരളയില്‍ റണ്ണറപ്പ് ആയിരുന്നു താരം. .ഋതു എന്ന മലയാള സിനിമയില്‍ കൂടിയാണ് റിമ തന്റെ കരിയര്‍ ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയില്‍ താരം അഭിനയിച്ചു.മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തില്‍ എന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തയാണ് റിമ.തന്റെ നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയാന്‍ താരം മടിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കാറുണ്ട്.

ഫിറ്റ്‌നസില്‍ വിട്ട് വീഴ്ച ചെയ്യാത്ത ഒരാള്‍ കൂടിയാണ് റിമ. ഇപ്പോള്‍ കൊവിഡ് മുക്തയായ ശേഷം വീണ്ടും ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയും ലോകത്തെത്തിയ സന്തോഷം ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍.

‘ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും.. വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍. എന്നാല്‍ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താന്‍ വഴികളുണ്ട്. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക, അതിന് പറയാനുള്ളത് ബഹുമാനത്തോടെ കേള്‍ക്കുക’ – ഇതാണ്‌ ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച് റിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയത്.

ഇതിനും മുന്‍പും പല വിധ വര്‍ക്കൗട്ട് വീഡിയോകളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു

Continue Reading
Advertisement

Trending

Copyright © 2024 FitnessGuruOnline.