Others
സ്ത്രീകളിലെ അമിതവണ്ണത്തിന് കാരണം ഈ രോഗാവസ്ഥയുമാകാം
സ്ത്രീകളിലെ അമിതവണ്ണം പലപ്പോഴും മറ്റു ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ്. ചില അവസ്ഥകളില്‍ ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ അമിതവണ്ണമെന്ന പ്രശ്നത്തിലേക്കാണ് എത്തിക്കുക. പോളിസിസ്റ്റിക് ഓവറി ഡിസീസും(പിസിഒഎസ്) പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ള സ്ത്രീകള്‍ പലപ്പോഴും തടി കുറക്കുക എന്നത് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഈ രോഗമുള്ള സ്ത്രീകള്‍ ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യവുമാണ്. സ്ത്രീകളില്‍ അമിതവണ്ണത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പിസിഒഎസ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യമുള്ള ജീവിത ശൈലി സ്വായത്തമാക്കാനും നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
എല്ലാ സ്ത്രീകളും പിസിഒഎസ് എന്ന രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യുല്പാദനശേഷിയുള്ള സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു സാധാരണ ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഫോളിക്കിള്‍സ് എന്ന് വിളിക്കപ്പെടുന്ന ദ്രാവകത്തിന്റെ ഒന്നിലധികം ചെറിയ കൂട്ടങ്ങള്‍ പലപ്പോഴും അണ്ഡാശയത്തെ വലുതാക്കുന്നു. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കുകയും ഒപ്പം ആന്‍ഡ്രോജന്‍ എന്ന പുരുഷ ഹോര്‍മോണുകളുടെ ഉയര്‍ന്ന അളവും ശരീരത്തിലുണ്ടാകുന്നു. പലപ്പോഴും പിസിഒഎസിനൊപ്പം പ്രമേഹ സാധ്യതയും സ്ത്രീകളിലുണ്ടാകുന്നു.
പിസിഒഎസ് ലക്ഷണങ്ങള്‍
ആര്‍ത്തവ ക്രമക്കേടുകള്‍, മുഖക്കുരു, ശരീരത്തിലെ അമിത രോമവളര്‍ച്ച, വന്ധ്യത, ഇന്‍സുലിന്‍ പ്രതിരോധം, ചില സമയങ്ങളില്‍ പ്രമേഹം, മുടി കൊഴിച്ചില്‍ തുടങ്ങിയവ പിസിഒഎസുമായി ബന്ധപ്പെട്ട ചില പൊതു ലക്ഷണങ്ങളാണ്. എന്നാല്‍ ചിലരില്‍ അമിതവണ്ണത്തിനും കാരണമാകുന്നു. പിസിഒഎസും അമിതവണ്ണവും വളരെയധികം സങ്കീര്‍ണമായ അവസ്ഥയാണ്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് ഓരോ സ്ത്രീകളേയും എത്തിക്കുന്നത്. അമിതവണ്ണം പലരിലും ആത്മവിശ്വാസം കുറക്കുന്നതിനും കാരണമാകുന്നു.
പ്രതിവിധി
പിസിഒഎസ് ഉള്ള സ്ത്രീകള്‍ എത്രയും പെട്ടെന്ന് ഒരു സ്പെഷ്യലിസ്റ്റിനെ കാണുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ഏറ്റവും പ്രധാന ഘടകം ശരീരഭാരം കുറയ്ക്കുക എന്നതാണ്. എന്നാല്‍ പിസിഒഎസ് ബാധിച്ച ഒരു വ്യക്തിക്ക് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്നത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ആഴ്ചയുടെ പരിശ്രമത്തില്‍ ശരീരഭാരം കുറയുകയില്ല. നിരന്തരമായ പരിശ്രമം ഇതിന് ആവശ്യമാണ്.
ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. നാരുകള്‍ കൂടുതലുള്ളതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ പ്രോസസ് ചെയ്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എന്ത് കഴിക്കണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് ഒരു ഡയറ്റീഷ്യന്റെ സഹായം തേടേണ്ടതാണ്. ദിവസവും ചെറിയ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശീലിക്കണം.
ആഴ്ചയില്‍ 5 ദിവസമെങ്കിലും 30 മുതല്‍ 45 മിനിറ്റ് വരെ മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുക. ആവശ്യത്തിന് വെള്ളം കുടിക്കുക, പുകവലിയും മദ്യവും ഒഴിവാക്കുക. നല്ല ഉറക്കം പാലിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക. ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തിയിട്ടും ശരീരഭാരം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ മികച്ച ഫിറ്റ്നസ് ട്രെയ്നറുടെ സഹായം തേടേണ്ടതാണ്.
തയ്യാറാക്കിയത്: റഫീഷ പി
Others
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയെയും ദൈര്‍ഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് എപ്പോഴാണ് ഉയര്‍ന്നത്
ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ഉല്‍പാദിക്കപ്പെടുന്നതിന്റെ അളവ് ദിവസം മുഴുവന്‍ ചാഞ്ചാടിക്കൊണ്ടിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയായി രാവിലെയും ഉച്ചകഴിഞ്ഞും ശരീരത്തില്‍ ഉയര്‍ന്ന നിലയിലായിരിക്കും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 15 മിനിറ്റോ ഏകദേശം ഒരു മണിക്കൂറോ അതേ ഉയര്‍ന്ന നിലയില്‍ നിലനില്ക്കും. ഇതിന് ശേഷം ഹോര്‍മോണ്‍ നില സാധാരണ നിലയിലാകും. ഇങ്ങനെ ടെസ്റ്റോസിറോണ്‍ നില സാധാരണ നിലയിലെത്തുമ്പോഴും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറക്കപ്പെട്ടതായി അനുഭവപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ നിങ്ങളില്‍ മറ്റൊരു ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലാണ്. ഏതാനും മണിക്കൂറുകള്‍ക്കകം കോര്‍ട്ടിസോളിന്റെ അളവും സാധാരണ നിലയിലേക്ക് താഴും. ഈ ഹ്രസ്വ സമയത്തിനുള്ളില്‍ മസില് വളര്‍ച്ചയെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍.
വെയ്റ്റ് ട്രെയിനിങ്
സ്ട്രെങ്ത് എക്സര്‍സൈസും ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗും (എച്ച്ഐഐടി), പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റിംഗ്, ടെസ്റ്റോസ്റ്റിറോണ്‍ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധനയിലെ തീവ്രത നമ്മുടെ വര്‍ക്കൗട്ടിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം അധിക നേരം നിലനില്‍ക്കില്ല. രാവിലെയെ അപേക്ഷിച്ച്, വൈകുന്നേരം സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാനുള്ള വര്‍ക്ക്ഔട്ട്
ചെസ്റ്റ് , ഗ്ലൂട്ടുകളും പോല
Others
‘ഇവക്ക് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്’; ബാബു ആന്റണിയുടെ ജിം ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍ ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍കാലത്ത് വര്‍ക്കൗട്ടിനായി ബാബു ആന്റണി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ചിത്രത്തില്‍.

‘പപ്പ ബെംഗളൂരുവില്‍ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളില്‍ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാള്‍ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോള്‍ വല്ലാത്തൊരു ഫീലിങ് ആണ്. ‘ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍തര്‍ കുറിച്ചു.
Others
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തി.50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ടഹലലുവലമഹവേ.ീൃഴല്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേയിലെ ട്രണ്ടെലാഗ് ഹെല്‍ത്ത് സര്‍വേയില്‍ പങ്കെടുത്ത 34,000 മുതിര്‍ന്നവരില്‍ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതാായി പ്രൊഫസര്‍ ലിന്‍ഡ ഏണ്‍സ്റ്റ്സെന്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനം പേര് ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാര്ക്കിടയില് വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വളരെ ഏറെയാണെന്നും കണ്ടെത്തി. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഉറക്ക പ്രശ്നങ്ങളോ അതിനുള്ള മരുുന്നുകളോ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫസര്‍ ഏണസ്റ്റ്സെന്‍ പറഞ്ഞു.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും കൂടുതല്‍ വിശ്രമവും നല്‍കുന്നതിനൊപ്പം ഉത്കണ്ഠ കുറയ്ക്കും ചെയ്യുമെന്നും പഠനത്തിലുണ്ട്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
