Celebrities
“അസുഖമാണോ എന്ന് ചോദിച്ചവരോട് നന്ദിയുണ്ട് “; 20 കിലോ കുറച്ച് ഖുശ്ബുവിന്റെ മറുപടി
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു . മലയാളത്തിലെ മുന്‍ നിര നായകര്‍ക്കൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ബോളിവുഡിലാണ് തുടക്കമെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലാണ് ഏറെയും താരം വേഷമിട്ടത്. വിവാഹ ശേഷം ചലച്ചിത്ര മേഖലയില്‍ അത്ര സജീവമല്ലാതിരുന്ന ഖുശ്ബു അടുത്തിടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്ക് ചേക്കേറിയത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ശരീര ഭാരം കുറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഖുശ്ബു. ചിട്ടയായ ജീവിത രീതിയിലൂടെ 15 കിലോ കുറച്ചതിന് ശേഷമുള്ള ചില ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് ഖുശ്ബു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഖുശ്ബുവിന്റെ ഈ ബോഡി ട്രാന്സ്ഫോമേഴ്സനെ എതിരേറ്റത്. തങ്ങള്‍ക്ക് ഏറെ പ്രചോദനകരമാണ് താരത്തിന്റെ മാറ്റമെന്നായിരുന്നു പലരും പ്രതികരിച്ചത്. എന്നാല്‍ ഏവര്‍ക്കും അറിയേണ്ടത് ഈ മാറ്റത്തിന്റെ രഹസ്യമെന്തന്നായിരന്നു. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടലെ എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായമില്ലാതെ ചെയ്തതും വര്ക്കൗട്ടുമെന്നായിരുന്നു താരം ഇതിന് നല്കിയ ഉത്തരം.
‘വീട്ടിലെ അടിച്ച് തുടക്കലും പാത്രങ്ങള്‍ കഴുകലും ഞാന്‍ ഒറ്റക്ക് ചെയ്തു തീര്‍ത്തു. പൂന്തോട്ട സംരക്ഷണം മുതല്‍ ടോയ്ലറ്റ് ക്ലീനിങ് വരെ ഏറ്റെടുത്തു. ഇതിനു പുറമെ ഡയറ്റും യോഗയും പ്ലാങ്ക് എക്സസൈസും പതിവ് തെറ്റാതെ പിന്തുടര്‍ന്നതുമാണ് എന്റെ മാറ്റത്തിന് പിന്നില്‍’- ഖുശ്ബു ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ശരീരഭാരം കുറച്ചപ്പോള്‍ അസുഖമാണോ എന്നു ചോദിച്ചവര്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി. 20 കിലോ ഭാരമാണ് ഖുശ്ബു ഇപ്പോള്‍ കുറച്ചത്. ഭാരം കുറയ്ക്കുന്നതിനും മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു കൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.’20 കിലോ കുറച്ച് എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക നന്ദി. മുന്‍പൊരിക്കലും ഞാന്‍ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ്ആക്കാന് ഞാന്‍ പ്രചോദനമായിട്ടുണ്ടെങ്കില്‍ അതാണ് എന്റെ വിജയം.’ താരം ട്വീറ്റ് ചെയ്തു.എന്താണ് വെയ്റ്റ് ലോസ് സീക്രട്ട് എന്നു ചോദിച്ച ആരാധകര്‍ക്കായി കഠിനാധ്വാനവും ഡയറ്റിനൊപ്പമുള്ള വര്ക്ഔട്ടുമാണെന്നും താരം മറുപടിയും നല്കി.നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
From there to here. 20kgs lighter, I m at my healthiest best. Look after urself,remember, health is wealth. N those who ask if I am sick, thanks for ur concern. I never been so fit ever before. If I inspire even 10 of u out here to lose weight n get fit,I know I have succeeded ❤️ pic.twitter.com/tbho2TRBxE
— KhushbuSundar (@khushsundar) December 5, 2021
Celebrities
വീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷന് തന്റെ വര്‍ക്ക്ഔട്ട് ദിനചര്യയിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു. നിലവില്‍ 71 വയസ്സുള്ള പിങ്കി, ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വര്‍ക്ക്ഔട്ട് വിശേഷങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
പേശികളുടെ അളവ്, ബാലന്‍സ്, ചലനശേഷി എന്നിവ സംരക്ഷിക്കുന്ന ഫങ്ഷണല്‍ മൂവ്മെന്റുകളെക്കുറിച്ചുള്ളതായിരുന്നു അവരുടെ സമീപകാല ദിനചര്യ. റെസിസ്റ്റന്‍സ് വര്‍ക്കിനൊപ്പം ബാലന്‍സും കോര്‍ഡിനേഷന്‍ ഡ്രില്ലുകളും അവര്‍ ഇതില്‍ സംയോജിപ്പിച്ചു. ഡെംബെല്‍ സ്ക്വാട്ടുകള്‍, ലങ്ചസുകള്, ഡെംബെല്‍ പ്രസ്സുകള്‍, ലാറ്റ് പുള്‍ഡൗണുകള്‍, മെഡിസിന് ബോള്‍ സ്ലാമുകള്‍ എന്നിവയായിരുന്നു ഇത്തവണ അവരുടെ വര്‍ക്ക്ഔട്ട്
ഡെംബെല്‍ ഫ്രണ്ട് സ്ക്വാട്ടുകളും കട്സി ലങ്സുകളും കാല്‍മുട്ടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തുട, ഗ്ലൂട്ടുകള്‍, ഇടുപ്പ് എന്നിവിടങ്ങളിലെ താഴത്തെ ശരീരഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
തുടര്‍ന്ന് അവര്‍ ആള്‍ട്ടര്‍നേറ്റിങ് ഡെംബെല്‍ ഷോള്‍ഡര്‍ പ്രസ്സുകളിലേക്ക് കടന്നു. ഇത് തോളുകള്‍, ട്രൈസെപ്സ്, അപ്പര്‍ ചെസ്റ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം ബാലന്‍സിനായി കോറും അപ്പര്‍ ബാക്കും ഉപയോഗിക്കുകയും ചെയ്തു. നല്ലൊരു പരിശീലന ദിവസം ആശംസിച്ചുകൊണ്ടാണ് അവര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights:
Bollywood star Hrithik Roshan’s 71-year-old mother Pinkie Roshan amazed fans by sharing her intense functional workout routine. Her exercise regimen includes dumbbell squats, lunges, lat pulldowns, and medicine ball slams to boost mobility. She continues to inspire people on social media.
Celebrities
The best addictions…കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി മംമ്ത മോഹന്‍ദാസ്
തന്നെ കീഴടക്കാന്‍ വന്ന അര്‍ബുദത്തെ രണ്ട് വട്ടവും ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തെ തിരികെ പിടിച്ച നടി മംമ്ത മോഹന്‍ദാസ് താന്‍ ഒരു റീല്‍ ഹീറോയിന് മാത്രമല്ല ഒരു റിയല്‍ ഹീറോയിന്കൂടിയാണെന്ന് തെളിയിച്ച ഒരാളാണ്. 2009ലാണ് ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മംമ്ത . ഇതിനിടെ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇടവേളക്ക് ശേഷം സജീവമായ നടിയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്.
ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത .ക്യാന്‍സറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച മംമ്ത മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത.
View this post on Instagram
ഏറ്റവും നല്ല അഡിക്ഷന് എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ഒരു വര്‍ക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കായിക ക്ഷമത വര്‍ധിക്കാനും ആകാരവടിവ് നിലനിര്ത്താനുമുതകുന്ന ചില വര്‍ക്കൗട്ടുകളാണ് താരം വീഡിയോയില്‍ പങ്കുവെക്കുന്നത്. കൊഴുപ്പുകള്‍ അതിവേഗം എരിച്ചു കളയാന്‍ സഹായിക്കുന്ന ഹൈഇന്റന്സീവ് വര്‍ക്കൗട്ടുകളാണ് 38കാരിയായ മംമ്ത ചുറുചുറുക്കോട് ചെയ്യുന്നത്.
Celebrities
നാല് ബിരിയാണിയില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക്; സിലംബരശന്റെ ബോഡി ട്രാന്സ്ഫോര്മേഷന് നിങ്ങളെ പ്രചോദിപ്പിക്കും-video
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ് നടനാണ് സിലംബരശന്‍. ഇപ്പോള്‍ താരം നടത്തിയ ബോഡി ട്രാന്സ്ഫോര്മേഷന് ആരെയും അതിശയിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ സമയത്ത് പിന്തുടര്ന്നിരുന്ന അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് ഫിറ്റ്നസ് ആകാന്‍ താരം തീരുമാനിച്ചപ്പോള്‍ അത് പലര്‍ക്കും പ്രചോദനകരമായ ഒരു വഴിയായിരുന്നു. തന്റെ ഫിറ്റനസ് യാത്രയുടെ വീഡിയോ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സിലംബരശനിപ്പോള്. ‘എന്റെ ഈ യാത്ര എണ്ണമറ്റ കൂടുതല്‍ പേരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘The Journey of #ATMAN SilambarasanTR’ എന്ന പേരില്‍ പുറത്തിറക്കിയ യൂട്യൂബ് വീഡിയോവില്‍ താരം പറയുന്നു.
അതിരാവിലെ നടത്തം, നീന്തല്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് , ബാസ്കറ്റ് ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ മുതല്‍ കുതിരസവാരി, ജിം, ആയോധന കലകള്‍ വരെ. അയ്യപ്പദീക്ഷയിലൂടെ ആധ്യാത്മികമായ മാനസികാവസ്ഥയിലേക്കും താരം കടന്നുപോയി. 101 കിലോ ശരീര ഭാരത്തില്‍നിന്നും 71 കിലോയിലേക്കുള്ള താരത്തിന്റെ പരിവര്‍ത്തന യാത്ര കാഴ്ച്ചക്കാരില്‍ വലിയ പ്രചോദനമാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ബിരിയാണി കഴിക്കുന്നതില്‍ നിന്ന് ശുദ്ധ സസ്യാഹാരത്തിലേക്ക് താരം തന്റെ ഭക്ഷണക്രമവും മാറ്റി. പരിവര്‍ത്തനത്തിന് പിന്നിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും തെളിയിക്കുന്നത് നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയുമെന്നതു തന്നെയാണ്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
