Diet & Nutrition

അമിതവണ്ണത്തിന് പൈനാപ്പിളിലൂടെ ഒരു പരിഹാരം

Published

on

അമിതവണ്ണം കുറക്കാന്‍ സഹായിക്കാന്‍ പൈനാപ്പിളിനാകുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ. ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിട പങ്കുവെച്ച വീഡിയോ പോസ്റ്റിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ഒരു കപ്പ് പൈനാപ്പിളില്‍ 80 കലോറിയും, 22 ഗ്രാം കാര്‍ബോസ്, 1 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഫൈബര്‍ എന്നിവയും ഉണ്ട്. പ്രതിദിന വിറ്റാമിന്‍ സി ആവശ്യം 100 ശതമാനത്തിലധികം വരും. താഴ്ന്ന കലോറി ഭക്ഷണക്രമം കഴിക്കുമ്പോള്‍, പൈനാപ്പിള്‍ പോലെ നല്ല ആരോഗ്യം നിലനിര്‍ത്തുന്ന പോഷകഗുണങ്ങളുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പൈനാപ്പിള്‍ താഴ്ന്ന ഊര്‍ജ്ജ സാന്ദ്രതയുണ്ട്, അതായത് ഇതിന്റെ അളവ് താരതമ്യേന കുറച്ച് കലോറി നല്‍കും. ഇത് നാരുകളുടെ നല്ല സ്രോതസ്സാണ്, അതുവഴി ദഹനപ്രക്രിയ നന്നാക്കും. അതുവഴി ശരീരത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നുവെന്നും കിനിത കടകിയ പറയുന്നു.

ദഹന പ്രശ്‌നങ്ങള്‍ അകറ്റും

പൈനാപ്പിളിന്റെ മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചും അവര്‍ പറയുന്നുണട്. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രൊമാലിന്‍ എന്ന സംയുക്തമാണ് ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ആയും പ്രവര്‍ത്തിക്കുന്നു.പൈനാപ്പിളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, ഫോസ്ഫറസ്, സിങ്ക്, കാല്‍സ്യം എന്നിവയും അടങ്ങിയിരിക്കുന്നു.പൈനാപ്പിള്‍ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണെന്നും അവര്‍ കുറിച്ചു. കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍

 

Trending

Exit mobile version