Fitness Tips

നിങ്ങള്‍ക്ക് അമിത ഭാരമുണ്ടോ? കണ്ടെത്താനുള്ള വഴിയിതാണ്

Published

on

ജീവിത രീതിയില്‍ വന്ന പല മാറ്റങ്ങളും നമ്മുടെ ശരീരഭാരത്തേയും സ്വാധീനിച്ചിട്ടുണ്ട്. അമിതാഹാാരം, ജങ്ക് ഫുഡുകള്‍, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ എന്നിവയാണ് പലപ്പോഴും ശരീരം ഭാരം കൂടാന്‍ പ്രധാന കാരണങ്ങള്‍. വസ്ത്രത്തെ വകഞ്ഞുമാറ്റി വയര്‍ പുറംലോകം കാണിക്കാനുള്ള വ്യഗ്രത കാണിക്കുമ്പോഴാണ് പലരും അമിതഭാരത്തെ കുറിച്ച് ബോധവാന്‍മാരാകുന്നത്. ഇതോടെ ഭക്ഷണ നിയന്ത്രണം , ഹെല്‍ത്തു ക്ലബ്ബുകളില്‍ പോകല്‍ മുതല്‍ പ്രഭാത നടത്തംവരെ പലരും തുടങ്ങും. ഭാരം കുറക്കാന്‍ തീരുമാനമെടുക്കും മുമ്പ് ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ഭാരം, ഉയരം എന്നിവ എന്തായിരിക്കണമെന്ന് നിങ്ങള്‍ അറിയേണ്ടത് വളരെയധികം പ്രധാനമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്തുന്നതാണ് ആരോഗ്യകരമായ ജിവിതം നയിക്കാനുള്ള മാര്‍ഗം.അതുകൊണ്ട് നമുക്കിന്ന് നിങ്ങളുടെ ഉയരത്തിനനുസരിച്ച് നിങ്ങളുടെ ഭാരം എത്ര വേണമെന്ന് പരിശോധിക്കാം.

നിങ്ങളുടെ ഉയരത്തിന് അനുസരിച്ച് എത്രമാത്രം ഭാരം ആകാമെന്ന് നോക്കാം: 

>> 4 അടി 10 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 41 മുതല്‍ 52 കിലോഗ്രാം വരെ ആയിരിക്കണം. ഇതില്‍ കൂടുതലാണെങ്കില്‍ അത് അമിത ഭാരമാണ്.

>> 5 അടി ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 44 മുതല്‍ 55.7 കിലോഗ്രാം വരെ ആയിരിക്കണം. ഇത് ആരോഗ്യമുള്ള ശരീരത്തിന്റെ ഭാരമാണ്.

>> 5 അടി 2 ഇഞ്ച് ഉയരമുള്ള ഒരാളുടെ ഭാരം 49 മുതല്‍ 63 കിലോഗ്രാം വരെ ആയിരിക്കണം.

>> 5 അടി 4 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 49 മുതല്‍ 63 കിലോഗ്രാം വരെ ആയിരിക്കണം.

>> 5 അടി 6 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 53 മുതല്‍ 67 കിലോഗ്രാം വരെ ആയിരിക്കണം.

>> 5 അടി 8 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 56 മുതല്‍ 71 കിലോഗ്രാം വരെ ആയിരിക്കണം.

>> 5 അടി 10 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 59 മുതല്‍ 75 കിലോഗ്രാം വരെ ആയിരിക്കണം.

>> 6 അടി ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 63 മുതല്‍ 80 കിലോഗ്രാം വരെ ആയിരിക്കണം.

 

Trending

Exit mobile version