രുചികൊണ്ട് പലരുടേയും ഇഷ്ടക്കേടുകളുടെ ലിസ്റ്റില്‍ ഇടം നേടേണ്ടിവന്ന പ്രധാന വെജിറ്റേറിന്‍ ഭക്ഷണങ്ങളില്‍ ഒന്നാണ് പാവയ്ക്ക. രുചിയലെ കയ്പ്പ് തന്നെയാണ് പലര്‍ക്കും പാവയ്ക്ക ഇഷ്ടമല്ലാതാവാന്‍ കാരണം. കയ്പ്പും ചവര്‍പ്പും നിറഞ്ഞ ഈ പച്ചക്കറി പക്ഷേ തടി കുറയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഫിറ്റ്നസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ലതാണ്.
വൈറ്റമിനുകളാല്‍ സമ്പന്നം
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ലൊരു സ്രോതസാണ് പാവയ്ക്ക. ആന്റി ഓക്സിഡന്റുകളും ദഹനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ കുറക്കാനും ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറക്കാനും സ്ട്രോക്ക് വരാനുള്ള സാധ്യത കുറക്കാനും പാവയ്ക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ കഴിയുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും ശ്വസനത്തിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രായം വര്‍ധിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും പാവയ്ക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുന്ന പോളിപെപ്റ്റൈഡ് പോലുള്ള ഘടകങ്ങളും പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.
ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക്
എന്നാല്‍, ഫിറ്റ്നസ് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് പാവയ്ക്ക നല്ലൊരു തിരഞ്ഞെടുപ്പ് ആവുന്നത് ഭാരം കുറയ്ക്കാന്‍ പാവയ്ക്ക സഹായകരമാവുന്നു എന്നതിനാലാണ്. കാലോറിയും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ ഭക്ഷ്യ വിഭവമാണ് പാവയ്ക്ക. ഒരു നേരം പാവയ്ക്ക ആവശ്യമായ അളവില്‍ കഴിച്ചുകഴിഞ്ഞാല്‍ ദീര്‍ഘ നേരത്തേക്ക് വിശപ്പ് ഒഴിവാക്കാനും അമിത ഭക്ഷണത്തിന്റെ ഉപയോഗവും ഇത് വഴി കുറക്കാന്‍ സാധിക്കുന്നു. ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ആവശ്യമായ ബൈല്‍ ആസിഡ് ഉത്പാദിപ്പിക്കാന്‍ പാവയ്ക്ക സഹായമാവുന്നതിനാല്‍ അമിത കൊഴുപ്പ് ശരീരത്തില്‍ നിന്ന് നീക്കാനും പാവയ്ക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കുന്നു. 80% മുതല്‍ 85% വരെ ജലാംശം ഉള്ളതിനാല്‍ അങ്ങനെയും അത് ശാരീരകാരോഗ്യത്തിന് സഹായിക്കുന്നു.
പാവയ്ക്ക ഇങ്ങനെ കഴിക്കാം
പാവയ്ക്കയുടെ ഗുണങ്ങള്‍ പോലെത്തന്നെ അത് എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. പച്ചയായോ, ജ്യൂസ് ആയോ ആപ്പിള്‍ പോലെയുള്ള പഴങ്ങളുടെ കൂടെ സ്മൂത്തി ആയോ പാവയ്ക്ക കഴിക്കാവുന്നതാണ്. സൂപ്പായും പാവയ്ക്കാ ചിപ്സായും അച്ചാറായുമെല്ലാം പാവയ്ക്ക് കഴിക്കാവുന്നതാണ്.