Fitness Tips

ബോഡി വെയ്റ്റ് വര്‍ക്കൗട്ടുകള്‍ സിമ്പിളാണ്, പവര്‍ഫുള്ളും; എന്നാല്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം

Published

on

ആരോഗ്യത്തോടെയും ഊര്‍ജസ്വലതയോടെയും തുടരാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പതിവായി വ്യായാമം ചെയ്യുന്നത്. ദൈനംദിന ജോലികള്‍ക്കിടയില്‍, ആളുകള്‍ക്ക് പലപ്പോഴും ജിമ്മുകളിലോ മറ്റ് ഫിറ്റ്‌നസ്് സെന്ററുകളിലോ പോകാന്‍ സമയം ലഭിക്കാറില്ല. എന്നാല്‍ കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ ശേഷി വീണ്ടെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ശരീര ഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ ഇത്തരക്കാര്‍ത്ത് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ പോലും എപ്പോള്‍ വേണമെങ്കിലും ഇവ ചെയ്യാന്‍ കഴിയും എന്നതാണ് പ്രധാനകാര്യം . ഈ വ്യായാമങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഉപകരണങ്ങളോ ജിം സജ്ജീകരണമോ ആവശ്യമില്ല.

ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ നിങ്ങളുടെ ശരീരത്തെ ടോണ്‍ ചെയ്യാന്‍ ഉപയോഗപ്രദമാണെങ്കിലും, ഒരു പരിശീലകന്റെ അഭാവത്തില്‍ നിങ്ങള്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ചില തെറ്റുകള്‍ സംഭവിക്കാനിടയുണ്ട്. വ്യായാമം തെറ്റായി ചെയ്യുന്നത്് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായേക്കാം.ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് വാം-അപ്പ് ചെയ്യുക

ഏത് തരത്തിലുള്ള വ്യായാമത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വാം-അപ്പുകള്‍. നിങ്ങള്‍ ചെയ്യുന്നത് യോഗയോ തീവ്രമായ ജിം സെഷനുകളോ അല്ലെങ്കില്‍ ഹോം വ്യായാമങ്ങളൊ ഏതുമാകട്ടെ വാം-അപ്പ് വ്യായാമങ്ങള്‍ ഒരു സ്റ്റാര്‍ട്ടര്‍ പോലെയാണ് നിങ്ങളില്‍ പ്രവര്‍ത്തിക്കുക. ഇത് നിങ്ങളുടെ പേശികളെ പ്രധാന വ്യായാമത്തിലേക്ക് സജ്ജമാക്കുന്നു. പേശികള്‍ക്ക് പരുക്കുകള്‍ സംഭവിക്കാതിരിക്കാനും വാം അപ്പുകള്‍ സഹായകമാകും. ജമ്പിംഗ് ജാക്കുകള്‍, സ്‌ക്വാറ്റുകള്‍, പ്ലാങ്കുകള്‍ എന്നിവ നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന എളുപ്പമുള്ള വാം-അപ്പ് വ്യായാമങ്ങളില്‍ ചിലതാണ്.

ദീര്‍ഘ സമയമോ കുറഞ്ഞ സമയമോ വര്‍ക്കൗട്ടുകള്‍ ചെയ്യാതിരിക്കുക

ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ ഏറെക്കുറെ എളുപ്പമാണെന്നതിനാല്‍ പലരും ഏറെ നേരം ഇത്തരം വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം. ചില ആളുകള്‍ ഈ വര്‍ക്കൗട്ടുകളെ വളരെ നിസാരമായി കാണുന്നു, അവര്‍ സ്വയം മുന്നോട്ട് പോകാന്‍ മറക്കുകയും മടിയന്മാരായിത്തീരുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് വര്‍ക്കൗട്ടുകള്‍കൊണ്ട് ലഭിക്കുന്ന ഫലപ്രദമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയാതെ പോകും.

നിങ്ങള്‍ നിങ്ങളുടെ വര്‍ക്കൗട്ട് രീതികള്‍ പരിഷ്‌കരിക്കുകയും ചെയ്യേണ്ട ഓരോ വ്യായാമത്തിന്റെയും ആവര്‍ത്തനങ്ങളുടേയും സെറ്റുകളുടെയും ടൈംടേബിള്‍ ഉണ്ടാക്കുകയും വേണം. നിങ്ങളുടെ ശരീരം അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങുമ്പോള്‍, വ്യായാമ സമയം വര്‍ദ്ധിപ്പിക്കുക.

ശരിയായ രീതിയില്‍ ചെയ്യുക

ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ വളരെ ലളിതമാണ്, പക്ഷേ പലരും ശരിയായ ഫോം പിന്തുടരുന്നില്ല. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കൈകള്‍ക്കും കാലുകള്‍ക്കുമിടയില്‍ ശരിയായ അകലം പാലിക്കേണ്ടതാണ്. വര്‍ക്കൗട്ടില്‍ നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ശരീര ഭാഗങ്ങളില്‍ വേദനയും പിരിമുറുക്കവും അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ രീതിയിലാണ് വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് വേണം കരുതാന്‍.

വ്യായാമ ദിനചര്യ ക്രമീകരിക്കുക

മുന്നോട്ട് പോകുന്തോറും നിങ്ങളുടെ വ്യായാമ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തുകയും പുതിയ വ്യായാമങ്ങള്‍ ചേര്‍ക്കുകയും വേണം. നിങ്ങളുടെ ശരീരം പഴയ വര്‍ക്കൗട്ടുകളുമായി പൊരുത്തപ്പെട്ടിരിക്കുന്നതിനാല്‍ പുതിയ വ്യായാമങ്ങള്‍ ചേര്‍ക്കുന്നത് ഏറെ പ്രയോജനകരമായി മാറും.

ഓരോ വ്യായാമങ്ങള്‍ക്കിടയിലും വിശ്രമം എടുക്കുക

നിങ്ങള്‍ ഒരു വ്യായാമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കില്‍, അതിനിടയില്‍ 20 സെക്കന്‍ഡ് ഇടവേള എടുക്കുക. ശരീരം വിശ്രമിക്കുകയും വ്യത്യസ്തമായ വ്യായാമം ചെയ്യാന്‍ സജ്ജമാവുകയും വേണം.എന്നാല്‍ വിശ്രമ സമയം അധികരിക്കാതിരിക്കാനും ശ്രദ്ധിക്കണം

 

 

Trending

Exit mobile version