Others

സിക്‌സ് പാക്കിനായി ക്രഞ്ചസ് ചെയ്യുന്ന പൂച്ച; വൈറലാക്കി സോഷ്യല്‍ മീഡിയ

Published

on

വ്യായാമമെന്ന വാക്ക് കേള്‍ക്കുമ്പോഴെ ചിലര്‍ക്ക് അലര്‍ജിയാണ്. പലകാരണങ്ങള്‍ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയോ മറ്റെന്തെങ്കിലും ന്യായീകരണം കണ്ടെത്തുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അലസത ഇക്കൂട്ടരുടെ മുഖമുദ്രയായിരിക്കും. ഇതിന് പുറമെ ഇവരില്‍ പലരും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമാകും. എന്നാല്‍ ഇത്തരക്കാരെ വ്യായാമമെന്ന ദിനചര്യയിലേക്ക് കൊണ്ടുവരാന്‍ പ്രചോദനമേകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോയിലെ താരം ഒരു പൂച്ചയാണെന്ന് മാത്രം. ജിമ്മിലെത്തിയ ഈ സുന്ദരന്‍ പൂച്ച ‘വ്യായാമം’ ചെയ്യുന്ന വീഡിയോ ആണിത്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത ഒരു പൂച്ചക്ക് പോലും മനസിലായിരിക്കുന്നുവേണം കരുതാന്‍. തന്റെ കുടവയര്‍ കുറച്ച് സിക്‌സ് പാക്ക് ആകാന്‍ ജിമ്മിലെ വര്‍ക്ക് ബെഞ്ചിന് സമീപം ക്രഞ്ചസ് വര്‍ക്കൗട്ട് ചെയ്യുന്ന പൂച്ചയുടെ ഏറെ രസകരമായൊരു വീഡിയോ ആണിത്.

പൂച്ചയുടെ ഉടമ തന്നെയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി റീട്വീറ്റുകളും ലൈകുകളും ലഭിച്ചിട്ടുണ്ട്. ആളുകളെ ചിരിപ്പിക്കുകയും ഒപ്പം പ്രചോദനം നല്‍കുകയും ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് നിരവധി രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്.

Trending

Exit mobile version