Diet & Nutrition

ചെറുപയര്‍ പ്രോട്ടീനുകളാല്‍ സമ്പന്നം; മുളപ്പിച്ച് ഉപയോഗിച്ചാല്‍ ഇരട്ടി ഫലം

Published

on

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഇരട്ടി ഫലം നല്‍കുന്നു. ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത്ഉത്തമമാണ്.

ശരീരഭാരം കുറയ്ക്കാന്‍

മുളപ്പിച്ച പയറിലും മറ്റും ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ കലോറിയും കുറവാണ്. നിങ്ങള്‍ മുളപ്പിച്ചത് കഴിക്കുമ്പോള്‍, നിങ്ങള്‍ക്ക് വിശപ്പ് അകലുകയും പൂര്‍ണ്ണത അനുഭവപ്പെടുകയും ചെയ്യും., അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ തടയുന്നു. ഇത് ആത്യന്തികമായി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പേശികള്‍ക്ക് ബലമേകാന്‍

ചെടികളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ സമ്പുഷ്ടമായ ഉറവിടമാണ് മുളപ്പിച്ച വിത്തുകളും പയര്‍ വര്‍ഗ്ഗങ്ങളും. പേശികള്‍ രൂപപ്പെടുത്തിയെടുക്കുവാനും, ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ക്കും അവയവങ്ങള്‍ നന്നാക്കുന്നതിനും നിങ്ങള്‍ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രോട്ടീന്‍ ആവശ്യകതകള്‍ നിറവേറ്റാന്‍ സഹായിക്കും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജ നില മെച്ചപ്പെടുത്തുവാനും ഇവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.

ഒരു കപ്പ് മുളപ്പിച്ച ചെറുപയറിന്റെ പോഷകമൂല്യം ഇങ്ങനെയാണ്:

കലോറി : 31.2
പ്രോട്ടീന്‍ : 7.7 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ് : 6.2 ഗ്രാം
വിറ്റാമിന്‍ സി : 13.7 മില്ലിഗ്രാം
വിറ്റാമിന്‍ ഇ : 0.1 മില്ലിഗ്രാം
വിറ്റാമിന്‍ കെ : 34.3 എം.സി.ജി.
വിറ്റാമിന്‍ ബി 6 : 0.1 മില്ലിഗ്രാം
ഫോളേറ്റ് 63.4 : എം.സി.ജി.
കാല്‍സ്യം : 13.5 മില്ലിഗ്രാം
ഇരുമ്പ് : 0.9 മില്ലിഗ്രാം
മഗ്‌നീഷ്യം : 21.8 മില്ലിഗ്രാം
ഫോസ്ഫറസ് : 56.2 മില്ലിഗ്രാം
പൊട്ടാസ്യം : 155 മില്ലിഗ്രാം
സോഡിയം : 6.2 മില്ലിഗ്രാം
സിങ്ക് : 0.4 മില്ലിഗ്രാം
ചെമ്പ് : 0.2 മില്ലിഗ്രാം
മാംഗനീസ് : 0.2 മില്ലിഗ്രാം
സെലിനിയം : 0.6 എം.സി.ജി.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ : 16.6 മില്ലിഗ്രാം
ഒമേഗ -6 ഫാറ്റി ആസിഡുകള്‍ : 43.7 മില്ലിഗ്രാം
ഡയറ്ററി ഫൈബര്‍ : 1.9 ഗ്രാം

 

 

Trending

Exit mobile version