Diet & Nutrition

തടി കുറക്കാന്‍ പ്രഭാത ഭക്ഷണം വേണ്ടെന്നു വെക്കാറുണ്ടോ?; തെറ്റെന്ന് വിദഗ്ധര്‍

Published

on

ഭാരം കുറക്കാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങള്‍. അതോ ജോലിത്തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം കിട്ടാറില്ല എന്നാണോ. രണ്ടായാലും നിങ്ങള്‍ ശരീരത്തിനോട് ചെയ്യുന്ന വലിയ തെറ്റാണ്  രണ്ടുമെന്നാണ് വിദഗ്ധ പക്ഷം

ഊര്‍ജദായകമാണ് ഒഴിവാക്കല്ലെ

ദീര്‍ഘനേരത്തെ ഉറക്കത്തിന് ശേഷം ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണെന്ന് തിരിച്ചറിയുക.പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജം ലഭിക്കുകയും അത് നിങ്ങളെ ഉന്മേഷത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ കുറക്കും

മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറക്കുന്നതിനും സഹായിക്കുന്നു.പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.

പ്രഭാത ഭക്ഷണം പോഷക സമ്പുഷ്ടമാകട്ടെ

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍ ഉപാപചയ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുകയും ചെയ്യും

0 0 votes
Article Rating
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Trending

Exit mobile version