മറ്റുള്ളവരുടെ കളിയാക്കല്‍ കൂടുമ്പോഴോ ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുമ്പോഴോ ആണ് നമ്മളില്‍ പലരും വര്‍ക്കൗട്ടുകള്‍ ചെയ്തു തുടങ്ങുന്നത്. ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ പോയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ വച്ചോ വര്‍ക്കൗട്ടുകള്‍ ചെയ്ത് കുടവയറും അമിത ശരീരഭാരവും കുറച്ചതിന് ശേഷം, നമ്മളില്‍ പലരും ലക്ഷ്യമിടുക ശരീരത്തില്‍ മസിലുകള്‍ രൂപപ്പെടുത്താനാണ്. എന്നാല്‍ അത്തരം ഒരു ലക്ഷ്യത്തിലേക്ക് എത്തല്‍ അത്ര എളുപ്പമല്ല എന്നാണ് ആദ്യമെ പറയാനുള്ളത്. ശരീരത്തില്‍ മസിലുകളുടെ നിര്‍മ്മാണത്തിന് ശരിയായ ലക്ഷ്യബോധം, സ്ഥിരോത്സാഹം, ദീര്‍ഘകാല പ്രതിബദ്ധത, എല്ലാറ്റിന്റെയും ശരിയായ അളവ് എന്നിവ നിര്‍ബന്ധമാണ്. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ ശരീരത്തിന്റെ പരിമിതികളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം, കാരണം നിങ്ങളുടെ ശരീരത്തെ അമിതമായി ആയാസപ്പെടുത്തുന്നത് മസിലുകളുടെ പരുക്കിന് കാരണമാകും. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകതകളിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ കീഴില്‍ വേണം എപ്പോഴും പരിശീലനം തേടാന്‍. ശരിയായ രീതിയില്‍ മസിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചില ടിപ്പുകളാണ് ഇവിടെ പറയുന്നത്.
1 ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങള്‍ മസിലുകള്‍ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ കലോറി, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുത്തണം. അധിക കൊഴുപ്പ് അടിയാതെ സുസ്ഥിരമായ മസിലുകളുടെ നേട്ടത്തിനായി, ഭക്ഷണത്തില്‍ നിങ്ങള്‍ 300-500 കലോറി, ഒരു കിലോ ശരീരഭാരത്തിന് 1.6 ഗ്രാം പ്രോട്ടീന്‍, ഒരു കിലോ ശരീരഭാരത്തിന് 0.5-1.5 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുത്തണം.
2 വര്‍ക്കൗട്ട് സെറ്റുകള്‍ക്കിടയില്‍ വിശ്രമിക്കാന്‍ ഓര്‍മ്മിക്കുക
വര്‍ക്ക്ഔട്ട് സെഷനുകളില്‍ ശരീരം കഠിനമായ പരിശ്രമത്തിലാണ്.ഇത് ശരീരത്തെ ബുദ്ധിമുട്ടിച്ചേക്കാം. എന്നാല്‍ സെറ്റുകള്‍ക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുന്നത് സെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, അതിലൂടെ കൂടുതല്‍ മസില് പവര്‍ ലഭിക്കാനും ഇടയാക്കും
3 സ്ട്രെച്ചിങ് എക്സൈസുകള്‍ മറക്കരുത്
ഓരോ വ്യായാമത്തിനും ശേഷം 10 മിനിറ്റ് സ്ട്രെചിങ് എക്സൈസുകള്‍ ചെയ്യാന്‍ സമയം ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്. മസിലുകളെ വഴക്കമുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
4 ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക
പഴങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ആരോടും പ്രത്യേകം പറയേണ്ടതില്ല. ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതാണ് പഴങ്ങള്‍. അതുകൊണ്ട് ഇവ അവഗണിക്കാനേ പാടില്ല.
5 ലളിതമായി ആരംഭിക്കുക
നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍, പുതിയ വ്യായാമ ദിനചര്യയുമായി പൊരുത്തപ്പെടാന്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ സമയം നല്‍കണം. ചെറിയ വര്‍ക്ക്ഔട്ടില്‍ ആരംഭിക്കുന്നത് ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള പരിക്കോ പേശി വലിച്ചിലോ ഉണ്ടാകുന്നത് തടയും