ശരീരഭാരം കുറക്കാന്‍ വഴികള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ആദ്യമെത്തുന്ന ഡയറ്റ് പ്ലാനുകളില്‍ ഒന്ന് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നുള്ളതാണ് .അത്തരത്തില്‍ നമുക്ക് ഏറ്റവും പരിചയമുള്ളതും സുലഭമായി ലഭിക്കുന്നതുമായ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണമാണ് മുട്ട. കഴിക്കാവുന്ന പലതരം മുട്ടകള്‍ നമുക്ക് ചുറ്റിലും ഉണ്ടെങ്കിലും കോഴിമുട്ടകളോടാണ് നമുക്ക് ഏറ്റവും പ്രിയം. പ്രോട്ടീന്‍ റിച്ച് ഭക്ഷണമെന്ന നിലയില്‍ ഭാരം കുറക്കാന്‍ മുട്ട കഴിക്കുന്നത് ഒരു ശീലമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മുട്ട ഉള്‍പ്പെട്ട പ്രാതലാണ് ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷന്‍. മറ്റ് സമയങ്ങളില്‍ മുട്ട ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതിനെക്കാള്‍ പ്രാതലിനൊപ്പം മുട്ട കഴിക്കുന്നത് മികച്ച ഫലം തരും. അതുപോലെ, ഭാരം കുറക്കാന്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം എന്ന ധാരണ പലര്‍ക്കിടയിലുമുണ്ട്. ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ അടങ്ങിയതിനാലാണ് ഇത് എന്നതാണ് ഇതിനെ സാധൂകരിക്കാന്‍ പൊതുവായി പറയുന്ന കാരണം. എന്നാല്‍, മുട്ടയിലെ ഹൈ കൊളസ്ട്രോള്‍ സാധാരണ നിലയില്‍ ഹാനികരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല വൈറ്റമിന്‍ ബി2, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി, ഫോലേറ്റ്, ഫോസ്ഫറസ്, സെലനിയം, കാല്‍സ്യം, സിങ്ക് എന്നിവ മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്.
ഭാരം കുറക്കാനായി മുട്ട ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മുട്ട കഴിക്കുന്നത് എന്തിന്റെ കൂടെയാണ് എന്നുള്ളതും പ്രധാനമാണ്. തക്കാളി, കൂണ്‍, ചീര എന്നിവയുടെ കൂടെ മുട്ട കഴിക്കുന്നതാണ് ശരീര ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അഭികാമ്യം.
മുട്ട അമിതമായി പാകം ചെയ്യാതിരിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായി പാകം ചെയ്തുകഴിഞ്ഞാല്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും നഷ്ടമാവുന്നു. എന്ന് മാത്രമല്ല, അമിത പാകം കൊളസ്ട്രോള്‍ അതിന്റെ ദോഷകാരിയായ ഓക്സിറ്റെറോള്‍സിലേക്ക് വകഭേദം സംഭവിക്കാന്‍ സാധ്യതയുമുണ്ട്. ഇതിനൊപ്പം തന്നെ പ്രധാനമാണ് എണ്ണ ഉപയോഗിച്ചുള്ള മുട്ടയുടെ പാചകവും. ഏത് എണ്ണയാണ് മുട്ട പാചകം ചെയ്യന്‍ ഉപയോഗിക്കുന്നത് എന്നതും പ്രധാനമാണ്. വെളിച്ചെണ്ണ, ഒലീവ് എണ്ണ എന്നിവയാണ് ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ മുട്ട പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്.