പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. മസിലുകളുടെ വളര്‍ച്ചക്കായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ച ഒരു ആഹാരമാണ് മുട്ട. ജിമ്മിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നവരില്‍ പലരും കുറഞ്ഞ ചിലവില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ആഹാരമായി മുട്ട ഉപയോഗിക്കാറുണ്ട്. ദഹനശേഷി കൂട്ടാനും ശരീരഭാരം കുറക്കാനും മുട്ടയുടെ ശരിയായ ഉപയോഗം വഴി കഴിയു.
ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഊര്‍ജത്തിന്റെയും പോഷകങ്ങളുടെയും കലവറയാണ് മുട്ട.
മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, ഡി, ബി6, ബി12 പോലുള്ള അവശ്യ വിറ്റാമിനുകളും സിങ്ക്, അയണ്‍ തുടങ്ങിയ ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്.
ഹൃദയാരോഗ്യത്തിനും മുട്ട നല്ലതാണെന്നാണ് പറയുന്നത്. അവ രക്തത്തിലെ എല്‍ഡിഎല്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നു. മുട്ട ആന്റി ഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്, ഇത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരാനുള്ള സാധ്യതയും കണ്ണുകളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുട്ട സഹായിക്കുന്നു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഏതും അമിതമായി ഉപയോഗിച്ചാലുള്ള ദോഷത്താലെന്നപോലെ മുട്ടയുടെ അമിത ഉപയോഗവും പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് പറയുന്നതനുസരിച്ച്, ദിവസേനെ മുട്ട കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത 68 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ്. എന്നാല്‍ മിതമായ അളവില്‍ കഴിയ്ക്കുന്നത് പ്രശ്നമല്ല. മുട്ട പതിവാക്കുന്നത് ഗര്‍ഭകാലത്തെ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനും അഭിപ്രായപ്പെടുന്നുണ്ട്.
മുട്ടയിലെ കൊഴുപ്പിന്റെ അളവും ഉയര്‍ന്ന കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍ ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവില്‍ ഏകദേശം 186 മില്ലി ഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രം കഴിയ്ക്കുന്നത് ഹൃദ്രോഹ സാധ്യത കുറയ്ക്കുന്നു.മുട്ടയുടെ അമിത ഉപയോഗം ചര്‍മ്മ പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്