Fitness Tips

empty stomach| വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണോ? ഗുണങ്ങളുണ്ട്…… ദോഷങ്ങളും

Published

on

ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ പതിവായി വ്യായാമം കൂടി ചെയ്യേണ്ടതുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ചിലര്‍ രാവിലെയോ അല്ലങ്കില്‍ വൈകുന്നേരമോ ആണ് ഇതിനായി തിരഞ്ഞെടുക്കുന്ന സമയം. അതിരാവിലെ വ്യായാമം ചെയ്യുന്ന നമ്മില്‍ പലരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമാണ് വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണോ ദോഷമാണോയെന്നത്. വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ചില ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് ചില ദോഷങ്ങളും ഉണ്ട് എന്നതാണ് വസ്തുത. അവയെന്തൊക്കെയാണെന്ന് പരിശോധിക്കാം.

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന്റെ പ്രയോജനങ്ങള്‍

*ശരീരഭാരം കുറയ്ക്കുക

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും. നിങ്ങള്‍ വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍, അത് വളരെ വേഗത്തില്‍ കൊഴുപ്പ് എരിച്ചു കളയാന്‍ ഇടയാക്കുന്നതുകൊണ്ടാണിത്.

*പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുക

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പേശികള്‍ക്ക് ശക്തി നല്‍കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

*രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക

വെറും വയറ്റില്‍ പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂടുതലാണ്. ഇതിന് പുറമെ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന്റെ ദോഷങ്ങള്‍

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന് ചില ഗുണങ്ങളുണ്ടെന്നത് പോലെ ചില ദോഷങ്ങളുണ്ടെന്ന് നേരത്തെ പറഞ്ഞു. അവയെന്തൊക്കെയാണെന്ന് നോക്കാം.

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇങ്ങനെ വ്യായാമം ചെയ്യുന്നത് ചില ആളുകള്‍ക്ക് ഛര്‍ദ്ദിക്ക് കാരണമാകും. മാത്രമല്ല ചിലര്‍ക്ക് കടുത്ത അസ്വസ്ഥതകളും സൃഷ്ടരിക്കും.പലപ്പോഴും ഇത് ശാരിരിക ബലഹീനതയിലേക്ക് നയിക്കുന്നു, ഇത് കാരണം പേശികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.

അതിനാല്‍, വ്യായാമത്തിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ പിഴിഞ്ഞ നാരങ്ങ നീര് കുടിക്കാന്‍ ശ്രമിക്കുക. ഇത് കൂടാതെ, നിങ്ങള്‍ക്ക് മില്‍ക്ക് ഷേക്ക്, ബനാന ഷേക്ക് അല്ലെങ്കില്‍ ബദാം ഷേക്ക് എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. എന്നിരുന്നാലും, വ്യായാമത്തിന് മുമ്പ് കനത്ത ഭക്ഷണം കഴിക്കരുത് എന്ന് എപ്പോഴും ഓര്‍മ്മ വേണം. ഇത് വലിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കും

Content Highlights:
Working out on an empty stomach offers benefits like faster fat burning and improved immunity, but it can also lead to dehydration and weakness. Experts suggest having a light drink like lemon water or a small shake before exercising while avoiding heavy meals.

Trending

Exit mobile version