വ്യായാമത്തിലേര്‍പ്പെടുന്നത് ശാരീരിക ആരോഗ്യത്തിന് പുറമെ നിരവധി മാനസികാരോഗ്യ ഗുണങ്ങളുണ്ടാക്കുമെന്ന് ഇന്നുവരെയുള്ള നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണഠ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ദൈനംദിന വ്യായാമങ്ങള്‍ക്കാകുമെന്ന് സമീപകാല പഠനം കണ്ടെത്തിയിരിക്കുകയാണ്.
ഉത്കണ്ഠാ വൈകല്യമുള്ള 286 രോഗികളിലാണ് പഠനം നടത്തിയത്. രോഗികളുടെ ശരാശരി പ്രായം 39 വയസ്സായിരുന്നു, അവരില്‍ 70 ശതമാനവും സ്ത്രീകളായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും 10 വര്‍ഷത്തിലേറെയായി ഉത്കണ്ഠ പ്രശ്‌നങ്ങളോടെയാണ് ജീവിതം നയിച്ചിരുന്നതെന്ന് പഠനം വെളിപ്പെടുത്തി.
പഠനത്തിനിടെ, രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 12 ആഴ്ച വ്യായാമം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒരു ഗ്രൂപ്പിനോട് കുറഞ്ഞ തീവ്രതയുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാനും മറ്റേ ഗ്രൂപ്പിനോട് മിതമായ/ഉയര്‍ന്ന തീവ്രതയുള്ള വര്‍ക്കൗട്ടുകള്‍ നടത്താനും ആവശ്യപ്പെട്ടു. വര്‍ക്കൗട്ട് സമയത്ത് ഇവരുടെ ഹൃദയമിടിപ്പും മറ്റ് ശരീര പാരാമീറ്ററുകളും പതിവായി പരിശോധിച്ചു. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്കണ്ഠാ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ വ്യായാമങ്ങള്‍ക്കാകുമെന്ന് ഈ പഠനത്തില്‍ പറയുന്നു.
നേരത്തെ നടത്തിയ ചില പഠനങ്ങളില്‍, വിഷാദരോഗത്തിന്റെ കാര്യത്തിലും വ്യായാമം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും വ്യായാമവും ശാരീരിക പ്രവര്‍ത്തനവും ആളുകളില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. ഉത്കണ്ഠയുടെ ചികിത്സയ്ക്കായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതേസമയം, ശരിയായ മേല്‍നോട്ടത്തില്‍ വ്യായാമം ചെയ്യുന്ന്ത് ഉത്കണ്ഠ വൈകല്യങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
നേരത്തെ, ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അത്തരത്തിലുള്ള ഒരു എന്‍സൈം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.