Fitness Tips

fitness |നിങ്ങള്‍ നാല്‍പ്പത് പിന്നിട്ട സ്ത്രീയാണോ?; ഭാരം കുറക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ഇക്കാര്യങ്ങള്‍ സഹായിക്കും

Published

on

പ്രായം വെറുമൊരു സംഖ്യയാണെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്, എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല. വയസ് 40 പിന്നിടുമ്പോള്‍ അത് പലരേയും പല വിധത്തില്‍ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകളെ . ഇവര്‍ വ്യായാമം ദിനചര്യയാക്കുന്നതോടൊപ്പം ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്

40 വയസ്സിനു ശേഷവും സ്ത്രീകള്‍ക്ക് എങ്ങനെ ഫിറ്റ്‌നസ് നിലനിര്‍ത്താം എന്ന് പോഷകാഹാര വിദഗ്ധ അഞ്ജലി മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
നാല്‍പ്പതിനു ശേഷം എല്ലാം മാറുന്നു. നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ( മെറ്റബോളിസം ) മന്ദഗതിയിലാകുന്നു. മധുരത്തോടുള്ള ആസക്തി വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത കുറയാന്‍ തുടങ്ങും- അജ്ഞലി മുഖര്‍ജി പറയുന്നു.

40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവരുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് മുഖര്‍ജി ഊന്നിപ്പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പെന്ന പോലെ അവര്‍ കലോറി കാര്യക്ഷമമായി എരിച്ചു കളയുന്ന ഒരു പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് പോലും അവരുടെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. മെറ്റബോളിക് നിരക്ക് ജീവിതത്തിന്റെ ഒരു ദശാബ്ദത്തില്‍ ആറ് ശതമാനം കുറയുന്നുവെന്നാണ് കണക്കാക്കുന്നത്.
ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു

ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ഈ അവസ്ഥയെ മറികടക്കാന്‍ സഹായിക്കും

ദിവസത്തില്‍ 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിലൂടെയും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും നമുക്ക് ശക്തി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ അധിക ഭാരം എരിച്ച് കളയാനും കഴിയും. ഇതിന് പുറമെ ശരീരത്തിന്റെ വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും മാത്രമല്ല, 40 വയസ്സിനു ശേഷവും വര്‍ഷങ്ങളോളം ചെറുപ്പമായി കാണാനും ഇതിലൂടെ കഴിയുമെന്നും അഞ്ജലി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

ഇവ ജീവിത ശൈലിയുടെ ഭാഗമാക്കുക

*അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ വിത്തുകള്‍ ലഘുഭക്ഷണമായി ഉപയോഗിക്കുക.

* പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക

*കൂടുതല്‍ വ്യായാമം ചെയ്യുക

*ദിവസത്തില്‍ ഒന്നോ രണ്ടോ തവണ നിങ്ങളുടെ ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക
*ആവശ്യമെങ്കില്‍ പ്രത്യേക സപ്ലിമെന്റുകള്‍ എടുക്കുക

*പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ധാന്യങ്ങള്‍ ഒഴിവാക്കുക

*വീട്ടില്‍, ധാന്യങ്ങള്‍, പരിപ്പ്, പുതിയ പഴങ്ങള്‍, പുതിയ പച്ചക്കറികള്‍ എന്നിവ കഴിക്കുക

*ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക

*നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക

Trending

Exit mobile version