Fitness Tips

fitness rules| ഫിറ്റ്‌നസ് നിലനിര്‍ത്താനായി ഈ മൂന്ന് നിയമങ്ങള്‍ അറിയുക

Published

on

ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് വ്യായാമം ആവശ്യമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ കൃത്യമായും ശരിയായ സമയത്തും നിര്‍വഹിക്കുമ്പോള്‍ മാത്രമേ മതിയായ പ്രയോജനം ലഭിക്കൂ.

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍ ആരോഗ്യമുള്ള ശരീരത്തിനായി എല്ലാവര്‍ക്കുമായി 3 വ്യായാമ നിയമങ്ങള്‍ പങ്കിടുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഇത് സംബന്ധിച്ച വീഡിയോ അവര്‍ പങ്കുവെച്ചിരിക്കുന്നത്.

ആദ്യ നിയമം: ഒരു പ്രയോജനത്തിനായി മാത്രം വ്യായാമമില്ല

പ്രമേഹ രോഗമുള്ളവര്‍ പലരും നടക്കാന്‍ പോയാല്‍ രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയുമെന്ന് വിശ്വസിക്കുന്നു. അതുപോലെ, ഹൃദ്രോഗമുള്ള ആളുകള്‍ ഒരു ട്രെഡ്മില്ലിലൂടെയോ നടത്തത്തിലൂടെയോ അവരുടെ ഹൃദയ സംബന്ധമായ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. അതുപോലെ, സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ പ്രാണായാമം ചെയ്യുന്നതിലൂടെ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാമെന്ന് വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ശരിയല്ല.
ഫിറ്റ്‌നസില്‍ നാല് തരം എസ് ഉണ്ട്: ശക്തി ( strength) , സ്റ്റാമിന(stamina), സ്ഥിരത(stability), നീട്ടല്‍(strech). നിങ്ങളുടെ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, ശരീരഭാരം കുറയ്ക്കല്‍, മാനസികാരോഗ്യം, സുന്ദരമായ ചര്‍മ്മവും മുടിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഗുണം എന്നിവ നിങ്ങള്‍ ഈ നാല് എസ്-കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവരെ ആര്‍ജിക്കാനാവില്ല.

നിങ്ങള്‍ ഒരേതരം വ്യായാമം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് അതില്‍ നിന്നുള്ള ഗുണവും വളരെ മോശമായിരിക്കും. അതിനാല്‍, നിങ്ങള്‍ ജിമ്മില്‍ പോകുകയോ യോഗ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് ആരെങ്കിലും നിങ്ങളോട് പറയുമ്പോള്‍, അവരെ അവഗണിക്കുക. ഓരോ അവസ്ഥയ്ക്കും ഒരുതരം വ്യായാമം മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കരുത്. എല്ലാത്തരം വ്യായാമങ്ങളും നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും ഗുണം ചെയ്യും, കാരണം നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും നാല് എസ്-കളും ആവശ്യമാണ്.

രണ്ടാമത്തെ നിയമം: 3 ആഴ്ചയില്‍ കൂടുതല്‍ വ്യായാമം ചെയ്യാതെ പോകരുത്

ഫിറ്റ്‌നസ് എന്നത് പരിമിതമായ ഒരു വിഭവമാണെന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഉചിതമായ സമയത്ത് വ്യായാമം ചെയ്തില്ലെങ്കില്‍ അത് ഫലപ്രദമായിരിക്കില്ല. നിങ്ങള്‍ക്ക് മൂന്നാഴ്ചത്തേക്ക് വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ശക്തി, സ്റ്റാമിന, എനര്‍ജി ലെവല്‍, ഫ്‌ലെക്‌സിബിലിറ്റി, മൊബിലിറ്റി, സ്ഥിരത, ചടുലത, വേഗത തുടങ്ങിയവയില്‍ നിങ്ങള്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടും. ശാരീരികക്ഷമത നിലനിര്‍ത്തുന്നത് ശരീരത്തിന് ഉപാപചയപരമായി ചിലവേറിയതാണ് എന്നതാണ് ഇതിന് കാരണം. ശരീരം ഫിറ്റായി നിലനിര്‍ത്തുന്നതില്‍ ധാരാളം ഹോര്‍മോണുകളുടെ ഉത്പാദനവും കലോറി എരിച്ചു കളയലും ഉള്‍പ്പെടുന്നു എന്നതിനാലാണിത്. ദീര്‍ഘ കാലം വ്യായാമം ഇല്ലെങ്കില്‍, ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇത്രയധികം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ശരീരം നമ്മോട് തന്നെ പരാതിപ്പെടും.

അതിനാല്‍, എന്തുതന്നെയായാലും, ആ കാലയളവില്‍ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ തിരക്കിലാണെങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ വ്യായാമം ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഈ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് 10-15 മിനിറ്റ് നേരമെങ്കിലും വ്യായാമത്തിനായി ഒരു ദിവസം മാറ്റിവെക്കുക.

മൂന്നാമത്തെ നിയമം: എല്ലാ ആഴ്ചയും വ്യായാമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക

മറ്റേതൊരു കാര്യങ്ങള്‍ക്കുമെന്നത് പോലം വ്യായാമങ്ങള്‍ക്കും മുന്‍കൂട്ടിയുള്ള ആസൂത്രണം പ്രധാനമാണ്. അതിനാല്‍, എല്ലാ ഞായറാഴ്ചയും, തിങ്കള്‍ മുതല്‍ ശനി വരെ നിങ്ങള്‍ ചെയ്യുന്ന വ്യായാമങ്ങള്‍ക്കായി പ്രതിവാര ഷെഡ്യൂള്‍ ഉണ്ടാക്കുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കുക.

ഏത് ദിവസങ്ങളിലും ഏത് സമയത്തും നിങ്ങള്‍ ചെയ്യുന്ന വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്ലാന്‍ തയ്യാറാക്കുക. നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ നല്ല നിലയില്‍ നിലനിര്‍ത്താന്‍ സാമ്പത്തിക പദ്ധതികള്‍ വികസിപ്പിച്ചെടുക്കുന്നതുപോലെ, നമ്മുടെ ശരീരം നല്ല നിലയില്‍ നിലനിര്‍ത്താന്‍ ഫിറ്റ്‌നസ് പ്ലാനുകള്‍ ഉണ്ടാക്കണം.

 

Trending

Exit mobile version