Workouts

ശാരീരിക ബലം വര്‍ധിപ്പിക്കാന്‍ ഡംബലുകള്‍ കൊണ്ടുള്ള അഞ്ച് വ്യായാമങ്ങള്‍

Published

on

എല്ലാ വ്യായാമങ്ങള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തെ സഹായിക്കാന്‍ കഴിയും. വ്യായാമമെന്നാല്‍ പലരും കരുതുന്നത് ശരീര ശേഷിയും ശക്തിയും വര്‍ധിപ്പിക്കാന്‍ ഭാരം കുറച്ച് പേശികള്‍ക്ക് ബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് മാത്രമാണ്. ഇതിനെല്ലാം പുറമേ സമ്പൂര്‍ണ്ണമായ ആരോഗ്യകരമായ ജീവിതത്തിന് വ്യായമങ്ങള്‍ നല്ലതാണ്. സ്ഥിരമായി ഭാരോദ്വഹന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അസ്ഥികളുടേയും പേശീകളുടേയും ശക്തി വര്‍ധിക്കും. ഇതിന് പുറമെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ മികച്ചതാക്കാനും ശക്തി വര്‍ധിപ്പിക്കാനും, ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന അഞ്ച് വ്യായാമങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഡംബല്‍ ഗോബ്ലെറ്റ് സ്‌ക്വാറ്റ്

അരക്കെട്ടിനേക്കാല്‍ അകലത്തില്‍ കാലുകള്‍ വിടര്‍ത്തി നേരെ നില്‍ക്കുക. ഡംബെല്ലിന്റെ ഒരറ്റം ലംബമായി പിടിക്കുക, രണ്ട് കൈകളും നിങ്ങളുടെ നെഞ്ചിനോട് ചേര്‍ന്ന് നില്‍ക്കണം. തുടര്‍ന്ന്, തുടകള്‍ നിലത്തിന് സമാന്തരമായി ഉറപ്പിച്ച് നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് നിങ്ങളുടെ പിന്‍ ഭാഗം പിന്നിലേക്ക് തള്ളുക. കഴുത്തും നട്ടെല്ലും നിവര്‍ത്തി നില്‍ക്കുക. ഏതാനം നിമിഷങ്ങള്‍ ആ നില്‍പ്പില്‍ തുടര്‍ന്ന ശേഷം നേരത്തേ ഉണ്ടായിരുന്ന പൊസിഷനിലേക്ക് തിരികെ എത്തുക.

ഡംബെല്‍ ലുങ്സ്

ഇടുപ്പിന്റെ വീതിയില്‍ കാലുകള്‍ വിടര്‍ത്തി നില്‍ക്കുക. തുടര്‍ന്ന്, ഇടത് കാല്‍ 1 അടി മുന്നോട്ട് നീക്കുക, നിങ്ങളുടെ മുന്‍ കാലുകളും പിന്‍കാലുകളും 90 ഡിഗ്രി കോണില്‍ ആകുന്നത് വരെ ഒരേ സമയം നിങ്ങളുടെ ശരീരം താഴ്ത്തുക. അല്പ സമയം ഈ നിലയില്‍ തുര്‍ന്ന ശേഷം ഇടത് കാല് നേരത്തേ ഉണ്ടായിരുന്ന പൊസിഷനിലേക്ക് തിരിച്ചുകൊണ്ട് വരിക. തുടര്‍ന്ന് വലത് കാല് കൊണ്ടും ഈ വ്യായാമം ചെയ്യുക.

ഡംബെല്‍ റോ

ഇരു കൈകളിലും ഓരോ ഡംബെല്‍സ് ഉപയോഗിച്ച് നേരെ നില്‍ക്കുക. കൈപ്പത്തികള്‍ ശരീരത്തിന് അഭിമുഖമായി വെച്ചുകൊണ്ട് കൈകള്‍ ശരീരത്തിന് മുന്നില്‍ കൊണ്ടുവരിക. കൈമുട്ട് വളച്ച്, ഡംബെല്ലുകള്‍ താടിയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ നിങ്ങളുടെ തോള്‍ പിന്നിലേക്ക് തള്ളുക. ഡംബെല്ലുകള്‍ സാവധാനം തിരികെ ആരംഭ സ്ഥാനത്തേക്ക് താഴ്ത്തിക്കൊണ്ട് വരുക.

ഡംബെല്‍ ഷോള്‍ഡര്‍ പ്രസ്സ്

നിലത്ത് കാലുകള്‍ വെച്ച് ഒരു ബെഞ്ചില്‍ ഇരിക്കുക. ഓരോ കൈയിലും ഒരു ഡംബെല്‍ പിടിക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈ തലയ്ക്ക് മുകളിലൂടെ നീട്ടുക. ഒരു റൗണ്ട് പൂര്‍ത്തിയാക്കാന്‍ ആരംഭ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരിക.

ഡംബെല്‍ റൊമാനിയന്‍ ഡെഡ്‌ലിഫ്റ്റ്

പാദങ്ങള്‍ ഇടുപ്പ് വീതിയില്‍ വേര്‍പെടുത്തി ഒരു ജോടി ഡംബെല്ലുകള്‍ക്ക് സമീപം നില്‍ക്കുക. ഇടുപ്പില്‍ മുന്നോട്ട് ആയുക. ഡംബെല്‍സ് പിടിക്കാന്‍ നിങ്ങളുടെ നട്ടെല്ല് നേരെയാണെന്ന് ഉറപ്പാക്കുക. ഓരോ കൈയിലും ഒരോ ഡംബെല്‍ പിടിക്കുക. വളരെ ശ്രദ്ധയോടെ നിങ്ങളുടെ തോളുകള്‍ പിന്നിലേക്ക് വലിക്കുക. മുകളിലെ തുടകളിലേക്ക് ഭാരം ഉയര്‍ത്തുക. ഒരു മിനിറ്റ് പൊസിഷനില്‍ തുടര്‍ന്ന ശേഷം കാല്‍മുട്ടുകള്‍ക്കും കാല്‍വിരലുകള്‍ക്കും ഇടയില്‍ ഭാരം കുറയ്ക്കുക.

 

Trending

Exit mobile version