നെഞ്ചിലെ പെക്ടോറല്‍ പേശികള്‍ക്കും കാലിലെ ട്രൈസെപ്സ് പേശികള്‍ക്കും ബലമേകുന്ന ഒരു അപ്പര്‍ ബോഡി വ്യായാമം ആണല്ലോ പുഷ് അപ്. തല മുതല്‍ കണങ്കാല്‍ വരെ ഒരേ നേര്‍ രേഖയില്‍ വെച്ച്, കൈമുട്ടുകള്‍ മാത്രം ചലിപ്പിച്ചാണ് ഈ വ്യായാമം ചെയ്യുന്നത്. താത്പര്യവും സമയവും ഉണ്ടെങ്കില്‍ ഫിറ്റ്നസ് നേടാന്‍ താത്പര്യം ഉള്ള ആര്‍ക്കും എളുപ്പം ചെയ്യാന്‍ സാധിക്കുന്ന വ്യായാമമാണിത്.
പരുക്കുകള്‍ ഒഴിവാക്കാന്‍ ശരിയായ രീതിയില്‍ പരിശീലിക്കാം
പുഷ് അപ്പിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാന്‍ അത് ശരിയായി രീതിയില്‍ ചെയ്യുക എന്നത് വളരെ പ്രധാനമാണ്. തറയില്‍ കമിഴ് കിടന്ന ശേഷം കൈകള്‍ ഷോള്‍ഡറിനേക്കാള്‍ കുറച്ച് അധികം അകലത്തില്‍ ഉറപ്പിച്ചാണ് പുഷ് അപ്പ് ചെയ്യേണ്ടത്. അപ്പര്‍ ബോഡിയും ലോവര്‍ ബോഡിയും ഒരു നേര്‍ രേഖയിലാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കൈമുട്ടുകള്‍ മടക്കി, ശരീരം മെല്ലെ താഴ്ത്തുക. അതേ വേഗതയില്‍ തന്നെ തിരിച്ചുയര്‍ത്തുക. ഇതാണ് പ്രഥമികമായി ഒരു പുഷ് അപ്പ് ചെയ്യേണ്ടുന്ന രീതി. കൈപ്പത്തികള്‍ തറയില്‍ ഉറപ്പിച്ച് രണ്ടും ഒരേ സമയം വേണം ഉയര്‍ത്തുവാന്‍. അത് തെറ്റായ് ചെയ്തു കഴിഞ്ഞാല്‍ ജോയിന്റുകളില്‍ പേശീ വേദന വരാനും പരിക്കുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഫലപ്രദമായി ചെയ്യുന്ന ഒരു പുഷ് അപ്പില്‍ തറയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് ഒരിഞ്ച് അകലത്തിലെങ്കിലും നിങ്ങളുടെ ശരീരം ഉയര്‍ന്നിരിക്കണം.
പുഷ് അപ്പിനായ് അഞ്ച് വഴികള്‍ വാള്‍ പുഷ് അപ്പ്: ഒരു ചുമരില്‍ നിന്നും രണ്ട് അടിമാറി നില്‍ക്കുക. കൈകള്‍ ചുമരില്‍ ചാരി നില്‍ക്കുക. ഷോള്‍ഡറിന്റെ അതേ വീതിയിലും നീളത്തിലും വേണം കൈകള്‍ ഇങ്ങനെ ഉറപ്പിക്കാന്‍. വിരലുകള്‍ സീലിങ്ങിലേക്ക് പോയിന്റ് ചെയ്തു നില്‍ക്കണം. ഇങ്ങനെ നിന്ന് കഴിഞ്ഞാല്‍, കൈമുട്ടുകള്‍ മെല്ലെ മടക്കി, മൂക്ക് ഏതാണ്ട് ചുമരില്‍ തട്ടുന്നത് വരെ ശരീരം എത്തിക്കുക. തുടര്‍ന്ന് പഴയ നിലയിലേക്ക് ശരീരം കൈമുട്ടുകള്‍ നിവര്‍ത്തി തിരിച്ചെത്തിക്കുക. ഇത് തന്നെ തുടരുക.
ഹൈ ബെഞ്ച് പുഷ് അപ്പ്: അടുക്കളയിലെ കൗണ്ടര്‍ ടോപ്പുകള്‍ ( പാചക മേശകള്‍ ), ഡൈനിംഗ് ടേബിളുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം. മേശക്ക് അഭിമുഖമായി ശരീരം ഉറപ്പിക്കുക. ചുമലിന്റെ അകലത്തിനേക്കാള്‍ അല്പം അകറ്റി കൈകള്‍ ഉറപ്പിക്കുക. കൈകള്‍ ശരീരവുമായി ലംബമായി വരുന്ന പാകത്തില്‍ കാലുകള്‍ പിന്നോട്ട് തള്ളുക. കൈമുട്ടുകള്‍ മടക്കി ശരീരം താഴ്ത്തുക. പിന്നീട് നിവര്‍ത്തുക. പുഷ് അപ്പ് തുടരുക.
ലോവര്‍ ബെഞ്ച് പുഷ് അപ്പ്: വീട്ടിലുള്ള ബെഞ്ചുകളോ, സ്റ്റെയറിന്റെ പടികളോ ഇതിനായി ഉപയോഗപ്പെടുത്താം. പടികള്‍ക്ക് നേരെ നിന്ന ശേഷം കൈകള്‍ രണ്ടാമത്തെ പടിയില്‍ വെക്കുക. ശരീരം ഒരു നേര്‍ രേഖയില്‍ വരുന്നത് വരെ കാലുകള്‍ പിന്നോട്ട് നിവര്‍ത്തുക. കൈമുട്ടുകള്‍ മടക്കി ശരീരം ഉയര്‍ത്തുക, നിവര്‍ത്തുക.
നെഗറ്റീവ് പുഷ് അപ്പുകള്‍: മുഖം തറക്ക് അഭിമുഖമായി കമിഴ് കിടക്കുക. ഷോള്‍ഡറുകളേക്കാള്‍ കൈകള്‍ വിടര്‍ത്തി വെക്കുക. കൈമുട്ട് മടക്കി പതിയെ താഴുക. മെല്ലെ പഴയ രീതിയിലേക്ക് ശരീരം ഉയര്‍ത്തുക.
കാല്‍മുട്ടുകള്‍ കൊണ്ടുള്ള പുഷ് അപ്പ്: കമിഴ് കിടക്കുക. കൈകള്‍ അകലത്തിനേക്കാള്‍ അല്പം വിടര്‍ത്തി വെക്കുക. കാല്‍മുട്ടകുള്‍ മടക്കി, കൈകള്‍ കൂടതല്‍ വിടര്‍ത്തിവെച്ച് ശരീരം ഉയര്‍ത്തുക. കാല്‍മുട്ടിലെ പ്രഷര്‍ കുറക്കാന്‍ തലയിണ പോലെ എന്തെങ്കിലും ഉപയോഗിക്കാം. കൈകള്‍ മടക്കി താഴാം. ഒരു കാല്‍ മാത്രം നീട്ടി അടുത്ത്ത് ചെയ്യുക. പിന്നീട് ആയാസം കുറഞ്ഞ് തോന്നിയാല്‍, രണ്ട് കാലുകളും നീട്ടി ഒരു സാധാരണ പുഷ് അപ്പ് ആയി ഇത് തുടരാം