Workouts

വീട്ടില്‍വെച്ചും ഫിറ്റ്‌നസും ആകാരഭംഗിയും നേടാം; രഹസ്യം വെളിപ്പെടുത്തി കിരണ്‍ ഡംബ്ല

Published

on

കൊവിഡ് മഹാമാരി ലോകം കീഴടക്കും മുമ്പ് കേരളത്തിലേയും പതിവ് കാഴ്ചയായിരുന്നു ഹെല്‍ത്ത് ക്ലബ്ബുകളിലേക്കും ജിമ്മുകളിലേക്കും എന്ന് വേണ്ട മറ്റ് ശാരീക അധ്വാനം വേണ്ട കളികളിലും ഏര്‍പ്പെടാനായി പോകുന്നവരുടെ നിര. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നത്. കൊവിഡെന്ന മഹാമാരി ഈ പതിവുകളെ എല്ലാം തെറ്റിച്ചിട്ട് കാലം ഏറെയായി. ഇതേത്തുടര്‍ന്ന് ടെന്‍ഷന്‍ അടിക്കുന്ന നിരവധി പേരുണ്ട്. വയറു ചാടി അല്ലങ്കില്‍ തടികൂടി തുടങ്ങിയവയാണ് അവരുടെ പ്രശ്‌നങ്ങള്‍.

ഇപ്പോള്‍ വര്‍ക്കൗട്ടിന് നല്ലത് വീട് തന്നെയെന്ന് കിരണ്‍ ഡംബ്ല

ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും അടഞ്ഞു കിടക്കുകയാണെങ്കിലും വീട്ടില്‍വെച്ച് തന്നെ വര്‍ക്കൗട്ടുകള്‍ ചെയ്ത് ഫിറ്റ്‌നസും ബോഡി ഷേപ്പും നിലനിര്‍ത്താമെന്നാണ് കിരണ്‍ ഡംബ്ല പറയുന്നത്. പറയുന്നത് കിരണ്‍ ഡംബ്ലയാകുമ്പോള്‍ വിശ്വസിക്കാതെ തരമില്ല. കാരണം വെറുമൊരു സാധാരണ വീട്ടമ്മയായിരുന്ന കിരണ്‍ ഡംബ്ല ഇന്ന് ലോകത്തിലെ തന്നെ മികച്ച ബോഡി ബില്‍ഡറും സൂപ്പര്‍ താരങ്ങളുടെ സൂപ്പര്‍ ട്രെയിനറുമാണ്. ‘പുറത്തെ സാഹചര്യം അത്ര നല്ലതല്ലെങ്കില്‍ വര്‍ക്കൗട്ടിന് നല്ലത് വീട് തന്നെയാണെന്നാണ് കിരണ്‍ ഡംബ്ല പറയുന്നത്. മാത്രവുമല്ല ജിമ്മുകളില്‍ മാത്രമെ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ കഴിയു എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും ഡംബ്ല പറഞ്ഞ് വെക്കുന്നു.

സ്‌ക്വാട്ടുകള്‍, പുഷ്അപുകള്‍ , സ്‌കിപിങ്ങുകള്‍

മികച്ച രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ വീട്ടില്‍നിന്നുതന്നെ സാധിക്കും. ഇതിനായി സ്‌ക്വാട്ടുകള്‍, പുഷ്അപുകള്‍ , സ്‌കിപിങ്ങുകള്‍ എന്നിവ തിരഞ്ഞെടുക്കാമെന്ന് ഡംബ്ല പറയുന്നു. വെള്ളം നിറച്ച ബോട്ടിലുകള്‍ ഡംബല്‍സുകളാക്കി മാറ്റി കൈകള്‍ക്കുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയും. വീട്ടിനുള്ളിലെ  പടികള്‍ കയറിയിറങ്ങുന്നത് മികച്ച കാര്‍ഡിയാക് വ്യായാമമാണ്. അര്‍പ്പണ ബോധത്തോടെയുള്ള 30 മിനുട്ട് ഇത്തരം വ്യായാമങ്ങളോടൊപ്പം പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഡംബ്ല ഓര്‍മ്മപ്പെടുത്തുന്നു.

ആരോഗ്യം പണച്ചിലവില്ലാതെ

ജിം ഉപകരണങ്ങള്‍ വാങ്ങാനായി പലരും ധരാളം പണം ചിലവഴിക്കാറുണ്ടെങ്കിലും അവ ഭൂരിഭാഗം പേരും ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് സാധാരണ കണ്ടുവരുന്നതെന്നും ഡംബ്ല പറയുന്നു. ഈ സാഹചര്യത്തിലാണ് പണം മുടക്കില്ലാതെ വീട്ടിലുള്ള സാധനങ്ങളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി വ്യായാമം ചെയ്യാന്‍ ശ്രമിക്കേണ്ടതെന്നും താന്‍ ഓണ്‍ലൈന്‍ ആയി നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്നും ഡംബ്ല പറഞ്ഞുവെക്കുന്നു.

കിരണ്‍ ഡംബ്ല പരിചയപ്പെടുത്തുന്ന വര്‍ക്കൗട്ടുകള്‍ ഇങ്ങനെയാണ്:
1 പത്ത് മുതല്‍ പതിനഞ്ച് മിനുട്ടുവരെ വീട്ടിലെ ഗോവണികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുക.
2 സ്‌ക്വാട്ടുകള്‍
3 പുഷ്അപുകള്‍
4 ഡംബലുകള്‍ ഇല്ലെങ്കില്‍ വെള്ളം നിറച്ച ബോട്ടിലുകള്‍ ഡംബലുകള്‍ പോലെ ഉപയോഗിച്ച് കൈകളിലെ ബൈസപ്, ട്രൈസപ് വര്‍ക്കൗട്ടുകള്‍ ചെയ്ത ശേഷം ബാക്ക് മസിലുകള്‍ക്കും ആവശ്യമായ വ്യായാമം നല്‍കുക.
5 അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെ ശ്വസന നിയന്ത്രണ വ്യായാമമായ പ്രാണായാമ പരിശീലിക്കുക
6 പോഷക സമൃദ്ധമായ ഭക്ഷണവും ധാരാളം വെള്ളവും ശീലമാക്കുക

 

0 0 votes
Article Rating
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Trending

Exit mobile version