Fitness Tips

ഫിറ്റ്‌നസ് വര്‍ക്ക്ഔട്ടിന് ഇറങ്ങുന്ന തുടക്കക്കാര്‍ക്ക് ചില ടിപ്‌സുകള്‍

Published

on

അതിയായ ആഗ്രഹമുണ്ടെങ്കിലും എല്ലായ്‌പ്പോഴും ഒരു പുതിയ ശീലം അത്ര പെട്ടെന്നൊന്നും ആരംഭിക്കാന്‍ സാധിക്കണമെന്നില്ല. ഫിറ്റ്‌നസിന് വേണ്ടി വര്‍ക്ക്ഔട്ടിന് ശ്രമിക്കുന്നവരും തുടക്കത്തില്‍ നേരിടുന്ന പ്രധാന തടസ്സവും ഇതുതന്നെയാണ്. എന്നാല്‍, ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിച്ചു കഴിഞ്ഞാല്‍ സാധിക്കാത്തതായി ഒന്നുമില്ല. അങ്ങനെ ആദ്യമായി ഫിറ്റ്‌നസ് വര്‍ക്ക്ഔട്ടിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്കുള്ള കുറച്ച് ടിപ്‌സ് ആണ് ഇനി പങ്കുവെക്കാന്‍ പോകുന്നത്.

ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നവ ആയിരിക്കുക

നമ്മള്‍ ആഗ്രഹിക്കുന്ന, ഉദ്ദേശിക്കുന്ന ഫലത്തില്‍ എത്തിച്ചേരാന്‍ കുറച്ച് കാലം എടുത്തേക്കും എന്ന വസ്തുത തിരിച്ചറിയുക, മനസിലാക്കുക. അവസാന ലക്ഷ്യത്തെ ചെറിയ ചെറിയ ഷോര്‍ട്ട് ടേം ഗോളുകള്‍ ആക്കി പടിപടിയായി അതിലേക്ക് എത്തിച്ചേരുക.

സ്ഥിരത ശീലമാക്കുക

സ്ഥിരമായി, ഇടയ്ക്ക് ഇടര്‍ച്ചകള്‍ ഇല്ലാതെ വര്‍ക്ക്ഔട്ട് തുടര്‍ന്നുകൊണ്ടിരുന്നാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളു. പാതിയില്‍ നിര്‍ത്തുകയും ഇടക്കിടെ പുനരാരംഭിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക.

കൂടുതല്‍ കാര്യം പെട്ടെന്ന് ചെയ്യാനുള്ള ശ്രമം ഒഴിവാക്കുക

ചെയ്യുന്ന വ്യായാമത്തിന്റെ അളവ് പെട്ടെന്ന് കൂട്ടാതിരിക്കുക. ഓരോ ഘട്ടത്തിലും 10%ത്തില്‍ കൂടുതല്‍ സമയവും വേഗതയും കൂട്ടാതിരിക്കുക.

വ്യായാമങ്ങളിക്കിടയില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുക

ആദ്യമായി ഒരു വ്യായാമം തുടങ്ങുമ്പോള്‍ ശ്വാസമെടുക്കാനുള്ള ചെറിയ ബുദ്ധിമുട്ട്, അമിതമായ വിയര്‍ക്കല്‍, പേശീവേദന തുടങ്ങിയവ ഉണ്ടാവാം. എന്നാല്‍ സ്ഥിരമായ വ്യായാമത്തിലൂടെ ആര്‍ക്കും എളുപ്പം ഇത് മറികടക്കാന്‍ സാധിക്കും. ശാരീരിക അസ്വസ്ഥതകള്‍ ഒരു പരിധിയില്‍ കവിഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സാഹചര്യത്തില്‍ ജിമ്മുകളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും പോകുന്നതിന് മുമ്പ് മെഡിക്കല്‍ പരിശോധനക്ക് വിധേയനാകുന്നത് ഗുണകരമാകും,

വാം അപ്പുകള്‍ പ്രധാനം

വ്യായാമം തുടങ്ങുന്നതിന് മുന്‍പേ ശരിയായ രീതിയില്‍ വാം അപ്പ് ചെയ്യുക. വ്യായാമത്തില്‍ ചലിക്കാന്‍ സാധ്യതയുള്ള എല്ലാ പേശികളും വാം അപ്പ് ചെയ്യുക. ശരിയായ രീതിയില്‍ വാം അപ്പ് ചെയ്തില്ലെങ്കില്‍ പരിക്കുകള്‍ പറ്റാനും സാധ്യതയുണ്ടെന്ന് അറിയുക.

വ്യായാമത്തിന് തിരഞ്ഞെടുക്കുന്ന സമയം

ഇത് എല്ലാവര്‍ക്കും ഒരേ പോലെ ആവണമെന്നില്ല. ഏറ്റവും കൂടുതല്‍ എനര്‍ജി നിങ്ങള്‍ക്ക് ഏത് സമയത്ത് ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നുവോ അപ്പോള്‍ വ്യായാമം ചെയ്യുക.

ലക്ഷ്യത്തിലേക്ക് നീങ്ങുക

പാതിയില്‍ വെച്ച് ഉപേക്ഷിച്ചു പോവാതിരിക്കുക. എല്ലാ തുടക്കക്കാര്‍ക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അതിനെ മറികടന്ന് ലക്ഷ്യത്തിലേക്ക് മുന്നോട്ട് നീങ്ങുക.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യായാമത്തിന് മുന്‍പും ശേഷവും അതിനിടയിലും ഇത് ശരിയായ അളവിലാണെന്നും ഉറപ്പുവരുത്തുക. ചൂട് കൂടിയ അന്തരീക്ഷത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ശ്രദ്ധപുലര്‍ത്തുക. നിര്‍ജലീകരണം വര്‍ക്ക് ഔട്ടിനെ സാരമായി ബാധിക്കും. ഒരു പരിധി കഴിഞ്ഞാല്‍ നിര്‍ജലീകരണം അപകടകരവും ആവാം.

പുതിയ രീതികള്‍ പിന്തുടരുക

പുതിയ രീതികള്‍ എന്തെങ്കിലും സ്ഥിരമായി പരീക്ഷിച്ചുകൊണ്ടിരിക്കുക. മടുപ്പ് ഇല്ലാതെ വര്‍ക്ക് ഔട്ട് തുടരാനുള്ള മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുക.

 

Trending

Exit mobile version