ജിമ്മിലെ ഒറ്റയ്ക്കുള്ള വര്‍ക്കൗട്ടുകളും ഏകനായുള്ള ജോഗിങ്ങും മടുത്തെങ്കില്‍ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബെസ്റ്റാണ് ബാസ്ക്കറ്റ് ബോള്‍ കളി . ഫിറ്റ്നെസിനായി കളിക്കാന്‍ കഴിയുന്ന മറ്റ് ഗെയിമുകളില്‍ നിന്ന് ബാസ്ക്കറ്റ് ബോളിനെ വ്യത്യസ്തമാക്കുന്നത്, കളിക്കാന്‍ കുറഞ്ഞ സ്ഥലവും ഉപകരണങ്ങളും മതി എന്നുള്ളതാണ്. സുഹൃത്തുക്കളുമായി സമയം പോക്കാനോ, ഒരു ചെറിയ മാച്ചായോ ഒക്കെ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നത് ഫിറ്റ്നെസ് നേടാനും നിലനിര്‍ത്താനും വളരെയേറെ സഹായിക്കും. ഒരു ബാസ്ക്കറ്റ് ബോള്‍ ഗ്രൂപ്പ് സ്വന്തം വീടിനോട് ചേര്‍ന്ന് സെറ്റ് ചെയ്തു കഴിഞ്ഞാല്‍ തന്നെ ഈ ഗെയിം നിങ്ങളുടെ ഫിറ്റ്നെസിന് വളരെയേറെ സഹായകമാവും.
മറ്റ് ഫിറ്റ്നെസ് വ്യായാമങ്ങളെപ്പോലെ ഒരു ഹെവി എയ്റോബിക് വ്യായാമമൊന്നുമല്ല. എന്നാല്‍, ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങള്‍ ബാസ്ക്കറ്റ് ബോള്‍ കളക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നു. നിരന്തരം ഓടിക്കൊണ്ട് കളിക്കുന്ന ഗെയിം എന്ന നിലയില്‍, അത്കൊണ്ട് മാത്രം കുറേയേറെ കലോറി ഊര്‍ജ്ജം എരിച്ച് കളയുന്നു. ഒരു മുപ്പത് മിനിറ്റ് ബാസ്ക്കറ്റ്ബോള്‍ കളിക്കുമ്പോള്‍ മാത്രം 240 മുതല്‍ 355 കലോറി വരെ കൊഴുപ്പ് കത്തിച്ച് കളയും
ബാസ്ക്കറ്റ് ബോള്‍ കളിക്കുമ്പോള്‍ ക്ഷമ വര്‍ധിക്കുന്നു എന്നതും മറ്റൊരു ഘടകമാണ്. കാലിലെ പേശികളെ ബലവത്താക്കാനും ബാസ്ക്കറ്റ്ബോള്‍ സഹായിക്കുന്നു. കണ്ണും കൈയും തമ്മിലുള്ള കോര്‍ഡിനേഷന്‍ വര്‍ധിപ്പിക്കാനും ഈ ഗെയിം സഹായിക്കുന്നു. വളരെയേറെ നിരീക്ഷണം ആവശ്യമുള്ള ഗെയിം എന്ന നിലയില്‍ ഏകാഗ്രത വര്‍ധിപ്പിക്കാനും ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നത് കൊണ്ട് സാധിക്കുന്നു.
ഒരേ സമയം ഇന്‍ഡോര്‍ ആയും ഔട്ട് ഡോര്‍ ആയും കളിക്കാന്‍ കഴിയുന്ന ഗെയിം എന്ന നിലയില്‍ ഏത് സമയത്തും ഏത് കാലാവസ്ഥയിലും ഇത് കളിക്കാം. അതിനാല്‍, ഫിറ്റ്നെസ് നിലനിര്‍ത്താനുള്ള വ്യായാമം എന്ന നിലയില്‍ ഇതിന് ഒരു തടസ്സവും ഉണ്ടാവുന്നില്ല.
എന്നാല്‍, വേഗതയില്‍ കളിക്കേണ്ടുന്ന ഒരു ഗെയിം എന്ന നിലയില്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കുമ്പോള്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ബാസ്ക്കറ്റ് ബോള്‍ കളിക്കുമ്പോള്‍ പരിക്കുകള്‍ ഉണ്ടാവുന്നില്ല എന്ന് കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്