Celebrities

‘ നിങ്ങളില്‍ ഇത് ഒരു മാജിക്കായി പ്രവര്‍ത്തിക്കും’; ആരാധകര്‍ക്കായി ഡെഡ് കേള്‍ പരിചയപ്പെടുത്തി ശില്‍പ ഷെട്ടി

Published

on

ജീവിതചര്യയില്‍ ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരാളാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി.ശരീരത്തിന് ഏറെ ഗുണകരമായ മാറ്റം വരുത്താന്‍ കഴിയുമ്പോഴാണ് ഒരു വര്‍ക്കൗട്ടിനെ കാര്യക്ഷമമായത് എന്ന് വിളിക്കാനാാവു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ശില്‍പ ഷെട്ടി. തന്റെ വര്‍ക്കൗട്ടുകളും ആരോഗ്യസമ്പുഷ്ടമായ ഭക്ഷണ ശീലങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ നടി പങ്കുവെക്കാറുണ്ട്. അത്തരം ഒരു വര്‍ക്കൗട്ടിനെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ശില്‍പ ഷെട്ടി ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. ഒരാഴ്ച മുഴുവന്‍ ശരീരത്തെ ഊര്‍ജസ്വലമായിരിക്കാന്‍ തന്നെ സഹായിക്കുന്നത് ഡെഡ് കേള്‍ വര്‍ക്കൗട്ടാണെന്ന് നടി വ്യക്തമാക്കുന്നു. ഇന്‍ഡോര്‍ ജിമ്മില്‍വെച്ച് ബാര്‍ബല്‍ ഉപയോഗിച്ച് ഡെഡ് കേള്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയും കുറിപ്പിനൊപ്പം രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ നടി പങ്കുവെച്ചിട്ടുണ്ട്.

‘ ‘ഇത് നിങ്ങളുടെ ജീവിത തീരുമാനങ്ങളോ വ്യായാമ ദിനചര്യയോ ഏതുമാകട്ടെ, എന്നാല്‍ ലളിതവും പ്രധാനപ്പെട്ടതുമായിരിക്കുക. മറ്റൊരാള്‍ക്ക് ലളിതമെന്ന് തോന്നുന്നത് പലപ്പോഴും നിങ്ങള്‍ക്ക് ഫലപ്രദമായ ദിനചര്യയായിരിക്കാം. ഡെഡ് കേള്‍ തീര്‍ച്ചയായും അത്തരത്തിലൊന്നാണ്. അപ്പര്‍ ബോഡിയിലും ലോവര്‍ ബോഡിയിലും ഇത് നന്നായി പ്രവര്‍ത്തിക്കും. അതിതീവ്ര കാര്‍ഡിയാക് വ്യായാമമായും ഡെഡ് കേളിനെ ഉപയോഗിക്കാം. എന്നെ വിശ്വസിക്കു, തീര്‍ച്ചയായും അത് നിങ്ങളില്‍ ഒരു മാജിക്കായി പ്രവര്‍ത്തിക്കും. നിങ്ങള്‍ ഇത് ചെയ്യേണ്ടത് മുപ്പത് സെക്കന്‍ഡ് ഇടവേളകള്‍ മാത്രമെടുത്ത് ഒരു മിനുട്ടുവീതമുള്ള നാല് റൗണ്ടുകളായാണ്. ഈ വര്‍ക്കൗട്ട് നിങ്ങളുടെ ഒരു ആഴ്ചയെ ഊര്‍ജത്താല്‍ സമ്പന്നമാക്കും’ – ശില്‍പ ഷെട്ടി പറയുന്നു

ഡെഡ് കേള്‍ വര്‍ക്കൗട്ട്

ഒരു ഫുള്‍ ബോഡി വര്‍ക്കൗട്ടാണ് ഡെഡ് കേള്‍ എന്നു പറയാം. അപ്പര്‍ ബോഡിക്കും കൈകള്‍ക്കും വളരെ നല്ലൊരു വ്യായാമം എന്നതിന് പുറമെ ശാരീരിക ശക്തി വര്‍ധിക്കാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇത് സഹായിക്കും. ഇതിന്് പുറമെ വയര്‍, കൈകാലുകള്‍, നിതംബം , ചുമലുകള്‍ എന്നിവക്കും നല്ലൊരു വ്യായാമ രീതിയാണ്.

Trending

Exit mobile version