Fitness Tips

ജോഗിംഗ്; തുടക്കക്കാര്‍ ഇക്കാര്യങ്ങള്‍ അറിയണം

Published

on

അധിക കലോറി എരിച്ച് കളയുന്നത് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ജോഗിംഗ് നല്ലൊരു ഫിറ്റ്‌നസ് മന്ത്രമാണ്. ജോഗിംഗില്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക

ജോഗിംഗ് ചെയ്യുമ്പോള്‍ കാല്‍മുട്ടിനും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകള്‍ക്കും പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രധാനകാര്യം. എല്ലാ ദിവസവും ജോഗിംഗിന് തയ്യാറെടുക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ജോഗിംഗ് ആരംഭിക്കുന്നതിന് മുമ്പ് പേശികള്‍ക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്ന ദൂരം, മനസ്സില്‍ കാണുന്ന സമയത്തിനുള്ളില്‍ ചെയ്യാനുള്ള ബലം ഉണ്ടെന്ന് ഉറപ്പാക്കണം. കാല്‍മുട്ട് ജോയിന്റ്, ഇടുപ്പ് പേശികള്‍, കോര്‍ പേശികള്‍, പെല്‍വിക് ഫ്ലോര്‍ എന്നിവ നിയന്ത്രിക്കുന്ന പേശികളായ നാല് പ്രധാന പേശി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. ഫിറ്റ്നസിനായി അല്ലാതെ വെറുതെ ഒരു നേരമ്പോക്കായി ജോഗിംഗിന് ഇറങ്ങുന്നവര്‍ പോലും ഈ പേശി ഗ്രൂപ്പുകള്‍ ബലപ്പെടുത്താന്‍ സമയം കണ്ടെത്തണം.

സ്‌ട്രെച്ച് വാം അപ്പ്

തുടക്കകാരില്‍ പലപ്പോഴും പിന്‍തുടയിലെ ഞരമ്പിന് പരിക്ക് പറ്റുന്നതായി കാണാറുണ്ട്. അതിനാല്‍, ജോഗിംഗ് ആരംഭിക്കുന്നതിന് മുമ്പ് പിന്‍തുടയിലെ ഞരമ്പ്, കണങ്കാല്‍ എന്നിവ സ്ട്രെച്ച് വാം അപ്പ് ചെയ്യുന്നത് നല്ലതാണ്.സ്ട്രെച്ചിംഗ് ജോഗിംഗിനിടെ ചെയ്യുന്നത് മികച്ച ഫലം തരും.

ഷൂസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ജോഗിംഗ് ചെയ്യാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഷൂസിനും പ്രധാന റോളുണ്ട്. ഭൂമിക്കും നിങ്ങളുടെ പാദത്തിനും ഇടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഊര്‍ജം ആഗിരണം ചെയ്യുന്നതില്‍ ഷൂസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. റണ്ണിംഗ് ഷൂകള്‍ ഈ മികച്ച ആഗിരണ ശേഷി ഉള്ളവയായിരിക്കണം. കൂടുതല്‍ കുഷ്യനിംഗ്, ചലന നിയന്ത്രണം എന്നിവ ഉണ്ടായിരിക്കണം. അവ കാല്‍മുട്ടിനെ സപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തുന്നവ കൂടിയാകണം

 

Trending

Exit mobile version