Others

weight lose| ശരീര ഭാരം കുറക്കാന്‍ ഒരുങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട് മൂന്ന് പ്രധാന കാര്യങ്ങള്‍

Published

on

ഓരോത്തരുത്തര്‍ക്കും അനോയോജ്യമായ ശരീര ഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ചിട്ടയായ ജീവിത ശൈലിയും ഡയറ്റും പതിവ് തെറ്റാതെയുള്ള വ്യായാമവും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ഏറെക്കാലം കൊണ്ട ഉണ്ടായ അമിത വണ്ണം ഒരു ആഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ ഇല്ലാതാക്കാമെന്ന് കരുതരുതരുത്്.

ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂര്‍. അവയെന്തല്ലാമാണെന്ന് നോക്കാം.

ശരീഭാരം പെട്ടെന്ന് കുറക്കാന്‍ അത്ഭുത ചികിത്സകളില്ല

അടുത്ത മാസം നിങ്ങളുടെ കസിന്റെ വിവാഹമാണ്, അപ്പോഴേക്കും 15 കിലോ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെങ്കിലും അത് സാധ്യമല്ല. മാത്രമല്ല അത് സാധിക്കാന്‍ കഴിയുന്ന അത്ഭുത ചികിത്സകളൊന്നുമില്ല. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, ക്ഷമയോടെയിരിക്കാന്‍ പ്രയാസമാണ്. അതിനാല്‍ പെട്ടെന്ന് ഫലപ്രാപ്തി നേടാന്‍ എന്തെങ്കിലും പരീക്ഷിക്കാനുള്ള പ്രലോഭനം ഒഴിവാക്കുക. പട്ടിണി കിടന്നുള്ള ഭക്ഷണരീതികള്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അവ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കും.

ഫാഡ് ഡയറ്റുകളും ഡയറ്റ് സപ്ലിമെന്റുകളും

ഡയറ്റ് സപ്ലിമെന്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ പലരും ശുപാര്‍ശ ചെയ്യുന്നതുമാണ്. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, കൊഴുപ്പ് ഇല്ലാതാക്കാനുള്ള മരുന്നുകളില്‍ എല്ലാ പ്രതീക്ഷകളും വയ്ക്കുന്നത് ഫലം പൂജ്യമായിരിക്കും നല്‍കുക, അത്തരം സപ്ലിമെന്റുകളും ഫാഡ് ഡയറ്റുകളും ഭാവിയില്‍ ശരീര ഭാരം കൂടുതല്‍ വര്‍ധിപ്പിക്കും.

ഇതൊരു ഭക്ഷണക്രമമല്ല, ജീവിതശൈലിയിലെ മാറ്റമാണ്

ശരീരഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും ആഗ്രഹിക്കുന്നുവെങ്കില്‍, ലക്ഷ്യത്തില്‍ എത്തുന്നതുവരെ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ നിങ്ങളുടെ സ്വഭാവവും ശീലങ്ങളും മാറ്റേണ്ടതുണ്ട്. കാരണം, ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍ ശരീര ഭാരം പഴയപടിയിലേക്ക് എത്തുകയും നിങ്ങളുടെ അധ്വാനം പാഴായി പോവുകയും ചെയ്യും.

Trending

Exit mobile version