ശരീര ഭാരം വര്‍ധിക്കുമ്പോഴാണ് പ്രധാനമായും അടിവയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമെങ്കിലും അത്രവേഗത്തില്‍ അത് കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് സൈക്ലിംഗിന്റെ പ്രസക്തി. സൈക്കിള്‍ ചവിട്ടുന്നത് ശരീരഭാരംകുറക്കാനും വയറിലെ കൊഴുപ്പിനെ എരിച്ച് കളയിക്കാനും ഏറെ സഹായിക്കും. സൈക്ലിംഗ് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ശരീരത്തെ ശക്തമാക്കുകയും ചെയ്യുന്നു.
ഒരു ഗവേഷണ പ്രകാരം ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിലൂടെ ഒരാഴ്ചയില്‍ നിങ്ങള്‍ കുറഞ്ഞത് രണ്ടായിരം കലോറി കരിച്ചു കളയണം. അതുകൊണ്ടുതന്നെ സ്ഥിരവും പതിവായും സൈക്ലിംഗ് ചെയ്താല്‍ ഓരോ മണിക്കൂറിലും നിങ്ങള്‍ക്ക് 300 കലോറി കരിച്ചു കളയാന്‍ കഴിയും. കലോറി കുറയുന്നതോടെ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യും. ശരിയായ ഫലം ലഭിക്കാന്‍ നിങ്ങള്‍ സൈക്ലിംഗിനൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്.
സൈക്കിള്‍ സവാരി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ ഗുണങ്ങള്‍ പലത്
നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴ് അല്ലെങ്കില്‍ ഓഫീസിലോ സ്‌കൂളിലോ പോകണമെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കുക.കലോറി കത്തിക്കാന്‍ സഹായിക്കുന്നതോടൊപ്പം, സൈക്ലിംഗിന് ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും നിങ്ങളെ തടയാന്‍ കഴിയും.
സൈക്കിള്‍ ചവിട്ടുന്നതിലൂടെ നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പ്രമേഹം, വിഷാദം എന്നിവ ഒഴിവാക്കാനാകും.എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കായികശേഷി കുറച്ച് മാത്രം വേണ്ട വ്യായാമമാണ് സൈക്ലിംഗ്. സൈക്കിള്‍ ചവിട്ടുന്നത് വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ രോഗങ്ങള്‍ കുറയ്ക്കും.
ആരോഗ്യത്തിനായി എത്ര സമയം സൈക്കിള്‍ ഓടിക്കണം?
സൈക്ലിംഗ് ഒരു രസകരമായ പ്രവര്‍ത്തനം മാത്രമല്ല, നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്താനും എല്ലുകള്‍ ശക്തിപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമുള്ള മികച്ച വ്യായാമം കൂടിയാണ്. എല്ലാ ദിവസവും ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നതിലൂടെ 300 കലോറി വരെ കത്തിക്കാമെന്ന് പല ഗവേഷണങ്ങളും കാണിക്കുന്നു. എല്ലാ ദിവസവും 30 മുതല്‍ 60 മിനിറ്റ് വരെ സൈക്കിള്‍ ചവിട്ടാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.