Celebrities

മലൈക അറോറ ടാസ്‌ക് മാസ്റ്ററായി; മാലി ദ്വീപിലും വര്‍ക്കൗട്ട് മുടക്കാതെ അര്‍ജുന്‍ കപൂര്‍

Published

on

ബോളിവുഡ് താരങ്ങളും കാമുകി കാമുകന്‍മാരുമായ അര്‍ജുന്‍ കപൂറും മലൈക അറോറയും അവധി ആഘോഷിക്കാന്‍ ഇപ്പോള്‍ മാലിദ്വീപിലാണ് ഉള്ളത്. അവധിക്കാലത്ത് വര്‍ക്കൗട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച കാമുകിയെ ‘ടാസ്‌ക്മാസ്റ്റര്‍’ എന്നാണ് താരം വിശേഷിപ്പിച്ചത്്. അര്‍ജ്ജുന്‍ ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍
പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. താരദമ്പതികള്‍ പൂളില്‍ അക്വാ സൈക്ലിംഗ് ചെയ്യുന്ന വീഡിയോയാണിത്.

‘കാമുകി നിങ്ങളുടെ പരിശീലകനേക്കാള്‍ കഠിനമായ ടാസ്‌ക് മാസ്റ്ററായിരിക്കുമ്പോള്‍… കാണുക പൂളില്‍ ഞാന്‍ അവധിക്കാലത്ത് പോലും വര്‍ക്ക് ഔട്ട് ചെയ്യുന്നു’, എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് വെറും 10 മിനിറ്റ് കൊണ്ട് 7,000 ലൈക്കുകളാണ് ലഭിച്ചത്. ഫിറ്റ്‌നസില്‍ ഏറെ തല്‍പരരാണ് 48കാരിയായ മലൈക അറോറയും 36കാരനായ അര്‍ജുന്‍ കപൂറും. ഇരുവരും തങ്ങളുടെ ഫിററ്‌നസ് വീഡിയോകളും ടിപ്‌സുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

എന്താണ് അക്വ സൈക്ലിംഗ്?

പൂളില്‍ ചെയ്യുന്ന ഒരു ഇന്‍ഡോര്‍ സൈക്ലിംഗ് ക്ലാസ് ഫോര്‍മാറ്റാണ് അക്വാ സൈക്ലിംഗ്. 3 മുതല്‍ 4 അടിവരെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന സ്റ്റേഷണറി ബൈക്കുകളിലാണ് ഈ വര്‍ക്കൗട്ട് ചെയ്യുന്നത്. സൈക്കിളില്‍ വെള്ളത്തിന്റെ പ്രതിരോധത്തിനെതിരെ പെഡല്‍ ചവിട്ടുന്നത് സാധാരണ പ്രതലത്തില്‍ സൈക്ലിംഗ് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഫലം ചെയ്യും. കാലുകള്‍ക്കും കോര്‍ മസിലുകള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഈ വര്‍ക്കൗട്ട് . ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്ന ഒരു വര്‍ക്കൗട്ടാണിത്.

 

Trending

Exit mobile version