ശരീരഭാരം കുറക്കാന്‍ വ്യായാമത്തോളമോ അതിലും അധികമോ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഭക്ഷണ ക്രമീകരണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാവുന്നതാണ്. ഇതിനായി ഭക്ഷണത്തില്‍ നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.ഇനി എന്താണ് നെഗറ്റീവ് കലോറി ഭക്ഷണം എന്നല്ലെ. ശരീരത്തിന് നല്കുന്ന ഊര്ജത്തിന്രെ അളവുമായി താരതമ്യം നടത്തുമ്പോള്‍ അതിന്രെ ദഹന സമയത്ത് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ നെഗറ്റീവ് കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണം ശരീരത്തിന് ദൈനംദിന പോഷകങ്ങള്‍ നല്‍കുകയും ആവശ്യമായ കലോറിയുടെ അളവില്‍ വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. ുഉയര്ന്ന ഫൈബറും ജലാംശവും അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി വളരെ കുറവായിരിക്കും. അവയുടെ ദഹനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇത്തരം കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
മുന്തിരി മുതല്‍ തക്കാളി വരെ
മുന്തിരിയില്‍ കലോറി വളരെ കുറവാണ്. ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് മുന്തിരി. കാര്‍ബോഹൈഡ്രേറ്റും മുന്തിരിയില്‍ വളരെ കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണിത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, മള്‍ബറി, മറ്റെല്ലാ തരത്തിലുള്ള സിട്രസ് പഴങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അവ സലാഡുകളിലോ ഓട്സിലോ ചേര്‍ത്ത് കഴിക്കാവുന്നതുമാണ്.കടും നിറത്തിലുള്ള തക്കാളി ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമമാണ്. നൂറ് ഗ്രാം തക്കാളിയില്‍ വെറും 18 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഊര്‍ജ്ജ രാസവിനിമയത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാര്‍നിറ്റൈന്‍ എന്ന അമിനോ ആസിഡ് തക്കാളിയില്‍ ഉണ്ട്. തക്കാളിയില്‍ നാരുകളും ധാരാളമുണ്ട്. ഇത് വിശപ്പ് തടയാന്‍ സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ വയറ് നിറയ്ക്കുകയും ഭക്ഷണ ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. തണ്ണിമത്തന് മികച്ച വേനല്‍ക്കാല ഫലമാണ്. നൂറു ഗ്രാം തണ്ണിമത്തനില്‍ 30 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തണ്ണിമത്തനില്‍ 94 ശതമാനവും വെള്ളം മാത്രമാണ്. ഇത് വയറ് നിറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി കുറച്ച് ഭക്ഷണം കഴിക്കാനേ സാധിക്കുകയുള്ളൂ.ശരീരഭാരം കുറയ്ക്കാന്‍ സെലറി സ്മൂത്തികള്‍ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു സെലറി സ്മൂത്തി കഴിക്കുന്നത് ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല കലോറി ഉപഭോഗം വര്‍ധിപ്പിക്കുകയുമില്ല. 100 ഗ്രാം നാരങ്ങയില്‍ 29 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ നാരങ്ങ വെള്ളം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും അനുയോജ്യമായ ആന്റിഓക്സിഡന്റ് ബൂസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു