ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരെന്നും പൊതുവേ ആളുകളെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍, ഒരു പരിധി കഴിഞ്ഞുള്ള ഭക്ഷണപ്രേമം പലരേയും അമിത ഭാരത്തിലേക്കും അമിത വണ്ണത്തിലേക്കും എത്തിക്കാറുണ്ട്. അതേ സമയം ശരീര പ്രകൃതം കൊണ്ട് തന്നെയും അമിത വണ്ണവും ഭാരവും ഉണ്ടാവുന്നവര്‍ വേറയുമുണ്ട്. അമിത വണ്ണവും ശരീരഭാരവും കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട ഒന്നാണ് ഭക്ഷണത്തിലെ നിയന്ത്രണം. ഭക്ഷണത്തില്‍ ഒരു പരിധി വരെ നിയന്ത്രണമൊക്കെ ആവാമെങ്കിലും പെട്ടന്നുള്ളതും അശാസ്ത്രീയവുമായ നിയന്ത്രണം മൂലം ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
എന്നാല്‍, ചില പഴവര്‍ഗങ്ങള്‍ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറക്കാന്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ സാധിക്കും. അത്തരത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന അഞ്ച് പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം: വിശപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന, മധുര പലഹാരങ്ങല്‍ക്ക് പകരമായി കഴിക്കാവുന്ന ഒരു ഫലവര്‍ഗമാണ് വാഴപ്പഴം. വ്യായാമത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും വാഴപ്പഴം കഴിക്കുന്നത് മികച്ച ഫലം നല്‍കും.
ആപ്പിള്‍: കുറഞ്ഞ കലോറി ഊര്‍ജ്ജമേ ആപ്പിളില്‍ അടങ്ങിയിരിക്കുന്നുള്ളു. ഇത് അമിത ഭാരം ഒഴിവാക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളുടേയും ഫൈബറിന്റേയും നല്ലൊരു ഉറവിടം കൂടിയാണ് ആപ്പിള്‍.
ഓറഞ്ച്: ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ നല്ലൊരു പഴവര്‍ഗമാണ് ഓറഞ്ച്. ദിവസം തുടങ്ങുന്നത് ഓറഞ്ച് ജ്യൂസിനാല്‍ ആണെങ്കില്‍ നമുക്ക് നല്ലൊരു ഉന്മേഷം നല്‍കും. ഓറഞ്ചില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്.
പേരക്ക: മലയാളികള്‍ക്ക് പ്രാദേശികമായും മാര്‍ക്കറ്റിലും വലിയ അളവില്‍ ലഭ്യതയുള്ള ആരോഗ്യകരമായ ഒരു ഫലവര്‍ഗമാണ് പേരക്ക. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറക്കാന്‍ വളരെ നല്ലതാണ് പേരക്ക കഴിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിര്‍ത്താനും പേരക്ക സഹായകരമാവുന്നു.
ഗോള്‍ഡന്‍ കിവി: വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, ഫോലേറ്റ്, നാരുകള്‍ എന്നിവയുടെ പ്രധാന സ്രോതസാണ് ഈ പഴം. കൂടുതല്‍ ജലാംശം ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി ഊര്‍ജ്ജം മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നതും ഈ പഴം ശരീര ഭാരം കുറക്കുന്നവര്‍ക്ക് ഒരു സഹായമാകുന്നു.