മോഡലിങ് രംഗത്തില്‍ കൂടി സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. 2008ലെ മിസ്സ് കേരളയില്‍ റണ്ണറപ്പ് ആയിരുന്നു താരം. .ഋതു എന്ന മലയാള സിനിമയില്‍ കൂടിയാണ് റിമ തന്റെ കരിയര്‍ ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയില്‍ താരം അഭിനയിച്ചു.മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തില്‍ എന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തയാണ് റിമ.തന്റെ നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയാന്‍ താരം മടിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കാറുണ്ട്.
ഫിറ്റ്‌നസില്‍ വിട്ട് വീഴ്ച ചെയ്യാത്ത ഒരാള്‍ കൂടിയാണ് റിമ. ഇപ്പോള്‍ കൊവിഡ് മുക്തയായ ശേഷം വീണ്ടും ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയും ലോകത്തെത്തിയ സന്തോഷം ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍.
‘ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും.. വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍. എന്നാല്‍ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താന്‍ വഴികളുണ്ട്. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക, അതിന് പറയാനുള്ളത് ബഹുമാനത്തോടെ കേള്‍ക്കുക’ – ഇതാണ് ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച് റിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയത്.
ഇതിനും മുന്‍പും പല വിധ വര്‍ക്കൗട്ട് വീഡിയോകളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു