Workouts

എല്‍ സിറ്റില്‍ ഇരുന്ന് ഗിന്നസില്‍ കയറിയ സ്റ്റെഫാനി

Published

on

മിനുട്ടുകളോളം ”എല്‍ സിറ്റ്’ പൊസിഷനിലിരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിക്കൂടിയ സ്‌റ്റെഫാനി മിലിങറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ശരീരത്തിന്റെ ഭാരം മുഴുവന്‍ ഇരു കൈകളിലുമാക്കി ഇംഗ്ലീഷ് അക്ഷരം എല്‍ ആകൃതിയില്‍ ഇരിക്കുന്നതിനെയാണ് ‘എല്‍ സിറ്റ്’ എന്നുപറയുന്നത്. അഞ്ച് മിനിറ്റോളമാണ് സ്റ്റെഫാനി ഈ പൊസിഷനിലിരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.കാണുന്നവര്‍ക്ക് എല്‍ സിറ്റ് എളുപ്പമാണെന്ന് തോന്നുമെങ്കിലും നിരന്തരമായ പരിശീലനത്താല്‍ മാത്രമെ ഒരാള്‍ക്ക് ഇത്ര സമയം എല്‍ പൊസിഷനില്‍ ഇരിക്കാനാകു.

എല്‍ സിറ്റിന്റെ പ്രയോജനം

എല്‍ സിറ്റ് പൊസിഷനിലിരിക്കുന്നത് വയറിന്റെ എല്ലാ മസിലുകള്‍ക്കും തോളുകള്‍ക്കും കൈകള്‍ക്കും നല്ലൊരു വ്യായാമമാണ്. എല്ലാത്തിനും പുറമെ ശരീര ഭാഗങ്ങള്‍ക്കെല്ലാം ശക്്തിയും സ്ഥിരതയും നല്‍കാന്‍ ഈ വ്യായാമത്തിനാകും. അതിനാല്‍ തന്നെ കായിക താരങ്ങള്‍ മുതല്‍ ഫിറ്റ്‌നസ് പ്രേമികളുടെ വരെ ഇഷ്ട വ്യായാമങ്ങളില്‍ ഒന്നാണ് എല്‍ സിറ്റ്.

Trending

Exit mobile version