അമിതവണ്ണം പലരേയും പല വിധത്തിലാണ് അലട്ടുന്നത്. അമിത വണ്ണത്താല്‍ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിപെടുന്നതിന് പുറമെ ഇഷ്ടപ്പെട്ട ഒരു ഡ്രസ് ധരിക്കാനാകാത്തതും ബോഡി ഷെയ്മിങും പലരും നേരിടേണ്ടി വരുന്നുണ്ട്. ചിലവഴിക്കുന്ന ഊര്‍ജിത്തിനേക്കാള്‍ അധികം ഊര്‍ജം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതാണ് പിന്നീട് അമിത വണ്ണമായി മാറുന്നത്. കായിക ശേഷി ആവശ്യമായ ജോലികളിലേര്‍പ്പെടുകയോ അല്ലങ്കില്‍ വ്യായാമം ജീവിത രിതിയില്‍ ഉള്‍പ്പെടുത്തകയോ ആണ് അമിത വണ്ണത്തെ പുറത്തുനിര്‍ത്താനുള്ള ഒരു മാര്‍ഗം.
എന്നാല്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന അനാവശ്യ കൊഴുപ്പിനെ എരിയിച്ച് കളയാന്‍ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കര്‍ പറയുന്നത്. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.
ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയുറക്കം പ്രധാനമാണെന്ന് റുജുത പറയുന്നു. കാരണം, വളര്‍ച്ചാ ഹോര്‍മോണുകളുടെ ഒപ്റ്റിമല്‍ ലെവലുകള്‍ ലഭിക്കാനും ശരീരഭാരം കുറക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്താനും ഉച്ചയുറക്കം ആവശ്യമാണ്. എന്നാല്‍ ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉച്ചയുറക്കം നിയന്ത്രിത രീതിയിലാകണം എന്നാണ്. ഉച്ചയുറക്കം വെറും 20 മിനിറ്റായി പരിമിതപ്പെടുത്തുക, കൂടുതലല്ല, കുറവുമല്ല- റുജുത പറയുന്നു
മറ്റൊരു കാര്യം നിലക്കടല, എള്ള്, ഉണങ്ങിയ തേങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ ലഭ്യമായ അവശ്യ കൊഴുപ്പുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക. ഇവ പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ കഴിക്കുന്നത് കഠിനമായ കൊഴുപ്പ് കുറ്ക്കാന്‍ സഹായിക്കും, ഇത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും നേരത്തെ ഫലം നല്‍കുമെന്നും അവര്‍ പറയുന്നു.